Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്ത്യൻ രാജ്യമായിരുന്ന ലബനൻ അഭയാർഥികളായ മുസ്ലീങ്ങൾക്ക് പൗരത്വം കൊടുത്തുകൊടുത്ത് മുസ്ലിം രാജ്യമായി; ആ ചരിത്രം കോൺഗ്രസ്സുകാർ മനസ്സിലാക്കുന്നത് നന്നായിരിക്കും; ഇന്ത്യയെയും ഒരു മുസ്ലിം രാജ്യമായി കാണാൻ മുസ്ലീങ്ങളേക്കാളും താല്പര്യം കോൺഗ്രസ്സ് പാർട്ടിക്കാണോ; മുസ്ലീങ്ങൾക്ക് പാക്കിസ്ഥാൻ കൊടുക്കണം എന്ന് വാദിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ പറയുന്നത് ആരും കണക്കിലെടുക്കില്ല, പക്ഷേ കോൺഗ്രസ് അങ്ങനെയല്ല; കെ പി സുകുമാരൻ എഴുതുന്നു

ക്രിസ്ത്യൻ രാജ്യമായിരുന്ന ലബനൻ അഭയാർഥികളായ മുസ്ലീങ്ങൾക്ക് പൗരത്വം കൊടുത്തുകൊടുത്ത് മുസ്ലിം രാജ്യമായി; ആ ചരിത്രം കോൺഗ്രസ്സുകാർ മനസ്സിലാക്കുന്നത് നന്നായിരിക്കും; ഇന്ത്യയെയും ഒരു മുസ്ലിം രാജ്യമായി കാണാൻ മുസ്ലീങ്ങളേക്കാളും താല്പര്യം കോൺഗ്രസ്സ് പാർട്ടിക്കാണോ; മുസ്ലീങ്ങൾക്ക് പാക്കിസ്ഥാൻ കൊടുക്കണം എന്ന് വാദിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ പറയുന്നത് ആരും കണക്കിലെടുക്കില്ല, പക്ഷേ കോൺഗ്രസ് അങ്ങനെയല്ല; കെ പി സുകുമാരൻ എഴുതുന്നു

കെ പി സുകുമാരൻ

ന്ത്യയിൽ അതിവേഗം വളരുന്ന ഒരു മതവിഭാഗമാണ് മുസ്ലീങ്ങൾ. അതിൽ അവർ അഭിമാനിക്കാറുമുണ്ട്. ഏത് മതവും വളരുന്നത് മാനവികതയ്ക്ക് എതിരാണ് എന്ന അഭിപ്രായക്കാരനാണ് ഞാൻ. കാരണം മതം മനുഷ്യർക്കിടയിൽ ശത്രുത വളർത്താൻ മാത്രം ഉപകരിക്കുന്ന സംവിധാനമാണ്. ഒരു മതത്തിലും ചേരാതെ സ്വതന്ത്രനായി ജീവിക്കാൻ മനുഷ്യർക്ക് കഴിയും. മതം മനുഷ്യർക്ക് ഒരു ഭാരമാണ്, അടിമത്തച്ചങ്ങലയും കൂടിയാണ്. മതവിശ്വാസങ്ങൾക്ക് സത്യവുമായി പുലബന്ധം പോലുമില്ല. അതവിടെയിരിക്കട്ടെ. ഇവിടെ വർദ്ധിച്ചു വരുന്ന മുസ്ലിം ജനസംഖ്യയും പോരാഞ്ഞ് പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അഫ്ഗാനിൽ നിന്നും മുസ്ലീങ്ങളെ ഇറക്കി പൗരത്വവും കൊടുത്ത് മുസ്ലീങ്ങളുടെ സംഖ്യ ഇനിയും അധികരിപ്പിക്കണം എന്ന താല്പര്യമാണ് കോൺഗ്രസ്സിനുള്ളത് എന്ന് തോന്നുന്നു.

ലബനൻ എന്ന രാജ്യത്തിന്റെ ചരിത്രം കോൺഗ്രസ്സുകാർ മനസ്സിലാക്കുന്നത് നന്നായിരിക്കും. ലബനൻ ഒരു കൃസ്ത്യൻ രാജ്യമായിരുന്നു. അഭയാർഥികളായ മുസ്ലീങ്ങൾക്ക് പൗരത്വം കൊടുത്തുകൊടുത്ത് ആ രാജ്യം മുസ്ലിം രാജ്യമായി മാറി. അത് പോലെ ഇന്ത്യയെയും ഒരു മുസ്ലിം രാജ്യമായി കാണാൻ മുസ്ലീങ്ങളേക്കാളും താല്പര്യം കോൺഗ്രസ്സ് പാർട്ടിക്കാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റുകളുടെ കാര്യം പറയുന്നില്ല. ഇന്ത്യ വിഭജിക്കണം എന്ന് ജിന്നയും കൂട്ടരും ശാഠ്യം പിടിക്കുമ്പോൾ, എന്റെ ശവത്തിൽ ചവുട്ടി മാത്രമേ ഇന്ത്യയെ വിഭജിക്കാൻ കഴിയൂ എന്ന് ഗാന്ധിജി കരയുമ്പോൾ മുസ്ലീങ്ങൾക്ക് പാക്കിസ്ഥാൻ കൊടുക്കണം എന്ന് വാദിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ. ആ സാധനം ഇപ്പോൾ കേരളത്തിൽ മാത്രമേയുള്ളൂ എന്നതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾ എന്ത് പറയുന്നു എന്ന് ആരും കണക്കിലെടുക്കുകയില്ല. പക്ഷെ കോൺഗ്രസ്സ് പാർട്ടി ഇപ്പോഴും ജനാധിപത്യത്തിന്റെ പ്രതീക്ഷയാണ്.

പക്ഷെ കോൺഗ്രസ്സ് അതിന്റെ ഹിന്ദു വിരുദ്ധ ട്രാക്കിൽ നിന്ന് അശേഷം മാറുന്നില്ല. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ്. മുസ്ലിം പോലെയോ കൃസ്ത്യൻ പോലെയോ ഹിന്ദു ഒരു മതം അല്ല. അതുകൊണ്ട് തന്നെ ഇന്ത്യ ഹിന്ദുരാജ്യം ആണെന്ന് പറയുമ്പോൾ ഇതൊരു മതരാജ്യം ആണെന്ന അർത്ഥമല്ല ഉള്ളത്. ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സെക്യൂലറിസവും എല്ലാം അഭംഗുരം നിലനിൽക്കണമെങ്കിൽ ഇന്ത്യ ഹിന്ദുരാജ്യമായി തുടരണം. ഈ രാജ്യത്ത് മതവിശ്വാസികളൂടെ എണ്ണം കുറയുന്നതാണ് അഭികാമ്യം. അതുകൊണ്ടാണ് അയൽരാജ്യങ്ങളിൽ നിന്ന് മുസ്ലീങ്ങളെ ഇറക്കുമതി ചെയ്ത് അവരുടെ സംഖ്യ വർദ്ധിപ്പിച്ചു കൊടുക്കണം എന്ന കോൺഗ്രസ്സിന്റെ ആവശ്യം രാജ്യതാല്പര്യത്തിനു എതിരാകുന്നത്. ഇത് സാധാരണക്കാരായ കോൺഗ്രസ്സുകാർ മനസ്സിലാക്കണം. കമ്മ്യൂണിസ്റ്റുകാരോ മുസ്ലീങ്ങളോ ഇന്ത്യയിൽ അമ്പത് ശതമാനം ആയാൽ പിന്നെ ഇവിടെ ജനാധിപത്യവും ഉണ്ടാവുകയില്ല മതേതരത്വവും ഉണ്ടാവുകയില്ല.

തെറ്റായാലും ശരിയായാലും കോൺഗ്രസ്സ് ഒരു ഹിന്ദു വിരുദ്ധപാർട്ടിയാണെന്ന ചിന്ത ഹിന്ദുക്കളിൽ വ്യാപകമായിട്ടുണ്ട്. അതിനു പിന്നെയും വളമിടുന്ന പണിയാണ് കോൺഗ്രസ്സ് സ്വീകരിക്കുന്നത്. കാഷ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുമ്പോൾ നമ്മളത് കണ്ടു, ഇപ്പോൾ പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തിലും അയൽരാജ്യങ്ങളിലെ മുസ്ലീങ്ങൾക്കും പൗരത്വം കൊടുക്കണം എന്നും പറഞ്ഞ് ഉറഞ്ഞു തുള്ളുമ്പോഴും നമ്മളത് കാണുന്നു. നാളെ ഏകീകൃത സിവിൽ നിയമം നടപ്പാക്കുകയാണെങ്കിൽ അപ്പോഴും ശരീയത്ത് നിയമത്തിനു വേണ്ടിയായിരിക്കും കോൺഗ്രസ്സ് മുറവിളി കൂട്ടുക എന്ന് പ്രതീക്ഷിക്കാം. എങ്കിൽ കോൺഗ്രസ്സിന്റെ പതനം പൂർത്തിയാകും.

ജനാധിപത്യത്തിൽ ആർക്കും ഭരണക്കുത്തകയില്ല. കോൺഗ്രസ്സ് മാത്രമേ ഭരിക്കാവൂ എന്ന് ആരും നിർബ്ബന്ധം പിടിക്കരുത്. ജനങ്ങൾ ഭൂരിപക്ഷം നൽകുന്ന കാലത്തോളം ബിജെപി. ഇന്ത്യ ഭരിക്കും. ബിജെപി.ഫോബിയ കൊണ്ടോ ഹിന്ദു വർഗീയത പറഞ്ഞോ കോൺഗ്രസ്സിനു ഇനി വളരാൻ കഴിയില്ല. ഒരു ബിൽ തൊട്ടടുത്ത ദിവസങ്ങളിൽ ലോകസഭയിലും രാജ്യസഭയിലും പാസ്സാക്കാൻ കഴിഞ്ഞെങ്കിൽ അതിനു കാരണം ബിജെപി.ക്കുള്ള ജനപിന്തുണയാണ്. കോൺഗ്രസ്സിന്റെ മുസ്ലിം പ്രീണന മതേതരത്വം ഒന്ന് മാത്രമാണ് ബിജെപി.യെ ഇങ്ങനെ വളർത്തിയത്. കോൺഗ്രസ്സിനും ഹിന്ദുവിന്റെ വികാരങ്ങളെയും ആവശ്യങ്ങളെയും മാനിക്കുന്ന പാർട്ടിയാകാമായിരുന്നു. അതിന്റെ അർത്ഥം മുസ്ലീങ്ങളെ വിരോധിക്കണം എന്നല്ല. ഹിന്ദു എന്നത് മതരഹിതരാണ്, ഹിന്ദുവിന്റെ മതരാഹിത്യമാണ് ഇന്ത്യൻ മതേതരത്വത്തിന്റെ അടിസ്ഥാനം എന്ന് കോൺഗ്രസ്സുകാർ മനസ്സിലാക്കണമായിരുന്നു. ഹിന്ദു ഒരു മതം ആയിരുന്നെങ്കിൽ ഇവിടെ മതസഹിഷ്ണുതയും മതേതരത്വവും ഉണ്ടാകുമായിരുന്നില്ല.

കോൺഗ്രസ്സ് മതങ്ങളെ താലോലിക്കുന്നത് നിർത്തി പൗരന്മാർക്ക് വേണ്ടി നിലനിന്നിരുന്നെങ്കിൽ ഈ ഗതി കോൺഗ്രസ്സിനു വരില്ലായിരുന്നു. ഇനിയും തന്നെ ഒരു മുസ്ലിം കോൺഗ്രസ്സ് എന്ന നിലയിലേക്ക് അധ:പതിക്കാനാണ് കോൺഗ്രസ്സിന്റെ തീരുമാനം എന്ന് തോന്നുന്നു, എന്തായാലും ഇനി കുറേക്കാലം ഇന്ത്യയിൽ ബിജെപി.യുഗം തന്നെയായിരിക്കും. വെറുതെ ബിജെപി.ഫോബിയ മനസ്സിൽ സൂക്ഷിച്ചും പ്രചരിപ്പിച്ചും കൊണ്ടിരുന്നാൽ അവരവരുടെ സ്വാസ്ഥ്യം നഷ്ടപ്പെടും എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല. ബിജെപി.മുസ്ലീങ്ങളെ ഒരു ചുക്കും ചെയ്യില്ല എന്ന് മാത്രമല്ല അവരുടെ കൂടി വിശ്വാസം ആർജ്ജിക്കാനായിരിക്കും ശ്രമിക്കുക. അതുകൊണ്ട് ബിജെപി.യുടെ ഭരണപരമായ വീഴ്ചകളെയും പോരായ്മകളെയും തെറ്റുകളെയും നയവൈകല്യങ്ങളെയും ശക്തിയുക്തം വിമർശിക്കുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ആണ് കോൺഗ്രസ്സ് ചെയ്യേണ്ടത്. മതം ഒഴിവാക്കുക. വിശ്വാസികളുടെ മനസ്സിൽ മാത്രമുള്ള ടാൻജിബിൾ അല്ലാത ഒരു സാധനം ആണ് മതം. മതം കൊണ്ട് ഉപദ്രവം അല്ലാതെ ഉപകാരം ആർക്കും ഇല്ല.

(ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP