Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു; മനോവിഷമത്തിൽ മകളെ കെട്ടതൂക്കി കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കി; ദാരുണ സംഭവം അരങ്ങേറിയത് നോയിഡയിൽ

ഭർത്താവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു; മനോവിഷമത്തിൽ മകളെ കെട്ടതൂക്കി കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കി; ദാരുണ സംഭവം അരങ്ങേറിയത് നോയിഡയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മെട്രോ ട്രെയിനു മുന്നിൽ ചാടി ഭർത്താവ് ജീവനൊടുക്കിന്റെ മനോവിഷമത്തിൽ മകളെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കി. 

നോയിഡ് സെക്ടർ 128ൽ വെള്ളിയാഴ്ചയാണ് സംഭവം. എന്നാൽ രണ്ടിടത്തുനിന്നും ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെയാണ് ചെന്നൈ സ്വദേശിയായ ഭരത് (33) ജീവനൊടുക്കിയത്. സെക്ടർ 128ലാണ് ഇയാളും കുടുംബവും കഴിഞ്ഞിരുന്നത്. ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഇയാൾ. ട്രെയിനു മുന്നിൽ ചാടിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലു മരണമടഞ്ഞിരുന്നു.

സംഭവം അറിഞ്ഞതിനു പിന്നാലെ ഭരതിന്റെ ഭാര്യ അഞ്ചു വയസ്സുള്ള മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.

ആർ.എം.എൽ ആശുപത്രിയിൽ എത്തി ഭർത്താവിന്റെ മൃതദേഹം ഇവർ തിരിച്ചറിഞ്ഞിരുന്നു. തിരിച്ച് വീട്ടിലെത്തിയ യുവതി മകളെയും വിളിച്ച് മുറിക്കുള്ളിൽ കയറി കതകടച്ചു. ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നതായി യുവതി സഹോദരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP