Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹച്ചടങ്ങിൽ ഖുഷ്ബുവിനൊപ്പം തിളങ്ങി നന്ദിനി സീരിയൽ താരം മാളവിക; സാരിയിൽ സുന്ദരിയായി താരത്തിന്റെ കിടിലൻ മേക്ക് ഓവർ; ഉറ്റ സുഹൃത്തിന്റെ കല്യാണം മിസ് ചെയ്യാതെ പ്രിയതാരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

വിവാഹച്ചടങ്ങിൽ ഖുഷ്ബുവിനൊപ്പം തിളങ്ങി നന്ദിനി സീരിയൽ താരം മാളവിക; സാരിയിൽ സുന്ദരിയായി താരത്തിന്റെ കിടിലൻ മേക്ക് ഓവർ;  ഉറ്റ സുഹൃത്തിന്റെ കല്യാണം മിസ് ചെയ്യാതെ പ്രിയതാരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

ന്ദിനി സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് മാളവിക വെയിൽസ് എന്ന നടിയെ മലയാളം - തമിഴ് സീരിയൽ പ്രേമികൾ ഹൃദയത്തിൽ ഏറ്റിയത്. സിനിമകളിൽ അത്ര തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ലെങ്കിലും ടെലിവിഷൻ പരമ്പരകളിലൂടെ താരം അഭിനയ മേഖലയിൽ സജീവമാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഞ്ജന എന്ന കഥാപാത്രത്തെയാണ് താരം ഇപ്പോൾ അവതരിപ്പിക്കുന്നത്.

അഭിനയത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്ക് വച്ച ഫോട്ടോകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. തന്റെ സഹപ്രവർത്തകയും ഉറ്റ തൊഴിയുമായ നടി നിത്യ റാമിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് കുറുക്കി വെഡിങ് സീരീസ് എന്ന ഹാഷ് ടാഗോട് കൂടി താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

പരമ്പരാഗത രീതിയിൽ ആയിരുന്നു നിത്യയുടെ വിവാഹ ചടങ്ങുകൾ. ഈ ചിത്രങ്ങൾ എല്ലാം തന്നെ മാളവിക സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ഇരുവരുടെയും അപ്രതീക്ഷിതമായി എടുത്ത ചിത്രങ്ങൾക്കാണ് കൂടുതൽ പ്രേക്ഷക പ്രതികരണം ലഭിച്ചത്. അതീവ രസകരമാണ് ഓരോ ചിത്രങ്ങളും. ചിത്രത്തിൽ മെറൂൺ സാരിയിൽ അതി സുന്ദരിയായാണ് മാളവിക എത്തുന്നത്. ഗോൾഡൻ കളർ സാരിയാണ് വിവാഹ പെണ്ണിന്റെ വേഷം.

ഈ ചിത്രങ്ങൾക്ക് പിന്നാലെയാണ് മാളവിക അമ്മയും ഒത്ത്, നടി ഖുശ്‌ബുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ചത്. മൂന്നുപേരും സുന്ദരിമാർ ആണെന്നും, പ്രത്യേകിച്ചും ഖുശ്‌ബു കൂടുതൽ ചെറുപ്പം ആയപോലെയുണ്ടെന്നുമാണ് ഫോട്ടോ കണ്ട പ്രേക്ഷകരുടെ പ്രതികരണം.നന്ദിനി പരമ്പരയിൽ മാളവികയുടെ സഹതാരമായിരുന്നു നിത്യ.

നിത്യ മലയാളം പരമ്പരകളിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് സുപരിചിതയായ താരമാണ് നിത്യ. ഓസ്ട്രേലിയൻ ബിസിനസ് മാൻ ഗൗതം ആണ് നിത്യയുടെ ഭർത്താവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP