Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യഘട്ട നവീകരണം പൂർത്തിയായത് പരാതികൾക്ക് ഇട നൽകാതെ; തിരുവനന്തപുരം നഗരത്തിലെ ജലവിതരണം പൂന:സ്ഥാപിച്ചു

അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യഘട്ട നവീകരണം പൂർത്തിയായത് പരാതികൾക്ക് ഇട നൽകാതെ; തിരുവനന്തപുരം നഗരത്തിലെ ജലവിതരണം പൂന:സ്ഥാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരാതികൾക്കിട നൽകാതെ അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണം പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിച്ചു. ജനുവരി നാലിനാണ് രണ്ടാം ഘട്ട നവീകരണം. കോർപ്പറേഷൻ പരിധിയിലെ 57 വാർഡുകളിലാണ് ജലവിതരണം മുടങ്ങിയത്. ഓരോ വാർഡിലും മൂന്ന് വീതം ടാങ്കറുകൾ വഴി കുടിവെള്ളമെത്തിച്ചും കൺട്രോൾ റൂം ഒരുക്കിയുമാണ് നഗരസഭയും വാട്ടർ അഥോറിറ്റിയും പ്രതിസന്ധി മറികടന്നത്. അടുത്ത ഘട്ടങ്ങളിലും ഈ സന്നാഹങ്ങളോടെ ഇവിടേക്ക് വെള്ളമെത്തിക്കും

അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിലെ പമ്പിങ് സെറ്റുകൾ വേർപ്പെടുത്തി പുതുക്കുന്ന ജോലികൾ പൂർത്തിയായി. പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ നേരെത്തെയാണ് രണ്ട് പ്ലാന്റുകളിലെയും ജോലികൾ തീർത്ത് പമ്പിങ് തുടങ്ങിയത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തി തുടങ്ങി. ഇന്ന് രാത്രിയോടെ കൂടുതൽ സ്ഥലങ്ങളിൽ വെള്ളമെത്തും. നാളെ രാത്രിയോടെ കുടിവെള്ളവിതരണം പൂർവ്വ സ്ഥിതിയിലാകും. പരാതികളില്ലാതെയായിരുന്നു ആദ്യ ഘട്ട നവീകരണം.

രണ്ടാം ഘട്ട നവീകരണം നടക്കുന്ന ജനുവരി നാലിന് പതിനാറ് മണിക്കൂർ നേരത്തേക്കാണ് പ്ലാന്റുകളുടെ പ്രവർത്തനം നിർത്തിവയ്ക്കുക. ജനുവരി പതിനൊന്നിന് മൂന്നാം ഘട്ടവും ഫെബ്രുവരി രണ്ടിന് നാലാം ഘട്ടവും പൂർത്തിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP