Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കാൻ ഒരു മാസം കൂടി; ജനുവരി പതിനഞ്ച് മുതൽ നടപ്പിലാക്കാനുള്ള തീരുമാനം 75% വാഹനങ്ങൾ കൂടി ഫാസ്ടാഗ് എടുക്കാനുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന്

ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കാൻ ഒരു മാസം കൂടി; ജനുവരി പതിനഞ്ച് മുതൽ നടപ്പിലാക്കാനുള്ള തീരുമാനം 75% വാഹനങ്ങൾ കൂടി ഫാസ്ടാഗ് എടുക്കാനുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യാത്രക്കാരുടെ അസൗകര്യങ്ങൾ കണക്കിലെടുത്ത് ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് നടപ്പിലാക്കുന്നത് ഒരുമാസത്തേക്കു നീട്ടി. നാളെ മുതൽ നടപ്പാക്കാനിരുന്ന ഫാസ്ടാഗ് സംവിധാനം ജനുവരി 15 മുതലായിരിക്കും നിർബന്ധമാക്കുക എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 30 ശതമാനം വാഹനങ്ങൾ പോലും ഫാസ്ടാഗിലേക്കു മാറാത്ത കേരളത്തിലെ ടോൾപ്ലാസകളിൽ ഇപ്പോൾത്തന്നെ കനത്ത ഗതാഗതക്കുരുക്കാണ്. തിരക്കിട്ടു ഫാസ്ടാഗ് നടപ്പാക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കെ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പു മാത്രമാണ് ദേശീയപാതാ അഥോറിറ്റി നൽകുന്നത്.

75% വാഹനങ്ങൾ കൂടി ഫാസ്ടാഗ് എടുക്കാനുണ്ടെന്നാണ് വിലയിരുത്തൽ. ടോൾ പ്ലാസകളിലെ വൻ ഗതാഗതക്കുരുക്കും കണക്കിലെടുത്താണ് തീരുമാനം. ടോൾ പ്ലാസകളിൽ ഫാസ്ടാഗ് പതിച്ച വാഹനങ്ങൾക്ക് പ്രത്യേക ലൈൻ ഏർപ്പെടുത്തിയെങ്കിലും ഇതുപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം വളരെ കുറവാണ്. ഫാസ്ടാഗ് സ്റ്റിക്കറുകൾ റീഡ് ചെയ്യാത്തതും റീചാർജ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വലിയതോതിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.

പണം കൊടുത്ത് കടന്നു പോകുന്ന ലൈനുകളിൽ പതിവു പോലെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതേസമയം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ഫാസ്ടാഗ് ടോൾ നടപ്പാക്കുമെന്ന് ദേശീയപാത അഥോറിറ്റി അറിയിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായാൽ, ഫാസ്ടാഗ് പതിച്ച വാഹനങ്ങൾക്കു മാത്രമായി മാറ്റിവച്ചിരിക്കുന്ന ലെയിനുകൾ മറ്റു വാഹനങ്ങൾക്കും തുറന്നു കൊടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP