Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവനൊടുക്കുന്നതിന് തലേന്നാൾ കുറിച്ചത് 'മരണം എത്ര സുന്ദരമെന്ന്'; പൊലീസ് കണ്ടെത്തിയ ഡയറി കുറിപ്പിൽ പെൺകുട്ടി എഴുതിയത് യുവാവുമായുള്ള പ്രണയം തുടങ്ങിയത് മുതലുള്ള വിവരങ്ങൾ; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിനാസ് 15 ദിവസത്തേക്ക് റിമാൻഡിൽ; ഭീഷണിപ്പെടുത്തിയെന്ന സഹപാഠികളുടെ മൊഴി ശരിയെന്ന് തെളിഞ്ഞാൽ കാമുകന്റെ വീട്ടുകാരും കുടുങ്ങും; പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ നടുക്കം മാറാതെ മുക്കം നിവാസികൾ

ജീവനൊടുക്കുന്നതിന് തലേന്നാൾ കുറിച്ചത് 'മരണം എത്ര സുന്ദരമെന്ന്'; പൊലീസ് കണ്ടെത്തിയ ഡയറി കുറിപ്പിൽ പെൺകുട്ടി എഴുതിയത്  യുവാവുമായുള്ള പ്രണയം തുടങ്ങിയത് മുതലുള്ള വിവരങ്ങൾ; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിനാസ് 15 ദിവസത്തേക്ക്  റിമാൻഡിൽ; ഭീഷണിപ്പെടുത്തിയെന്ന സഹപാഠികളുടെ മൊഴി ശരിയെന്ന് തെളിഞ്ഞാൽ കാമുകന്റെ വീട്ടുകാരും കുടുങ്ങും; പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ നടുക്കം മാറാതെ മുക്കം നിവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുക്കത്ത് ദളിത് പെൺകുട്ടി സ്‌കൂൾ യൂണിഫോമിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യ തെളിവായി പൊലീസിന് ലളിബ്ച്ച ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് റിനാസുമായുള്ള പ്രണയത്തെ കുറിച്ച്. മരിക്കുന്നതിന് തൊട്ടു മുമ്പത്തെ ദിവസം എഴുതിയതെന്ന് കരുതുന്ന കുറിപ്പ് ഉൾപ്പെടെ 50 പേജുകളിലാണ് പെൺകുട്ടി യുവാവുമായുള്ള പ്രണയത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടി മരിക്കുന്നതിന്റെ തലേ ദിവസം ഡയറിയിൽ കുറിച്ചത് 'മരണം എത്ര സുന്ദരം' എന്നാണ്. ഇതോടെ പെൺകുട്ടിയുടെ മരണത്തിൽ ഡയറിക്കുറിപ്പുകൾ നിർണ്ണായകമായി മാറിയേക്കും.

ഈ പുസ്തകത്തിലും കൈത്തണ്ടയിലും പെൺകുട്ടി യുവാവിന്റെ പേര് എഴുതിവെച്ചിട്ടുണ്ട്. 50 ഓളം പേജുകളിൽ പ്രണയം തുടങ്ങിയത് മുതലുള്ള വിവരങ്ങളാണ് പെൺകുട്ടി രേഖപ്പെടുത്തിയിരിക്കുന്നത്. മരണത്തിന്റെ തലേദിവസം എഴുതിയതെന്ന് കരുതുന്ന 'മരണം എത്ര സുന്ദരം' എന്ന കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പെൺകുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹത വർദ്ധിപ്പിക്കുന്നതാണ് എന്ന് പൊലീസ് പറയുന്നു.

അതേസമയം പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ ആൺസുഹൃത്ത് മുരിങ്ങം പുറായി സ്വദേശി റിനാസാണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിനാസിനെ 15 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. യുവാവിന്റെ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. യുവാവുമായി പെൺകുട്ടി ഒരു വർഷമായി അടുപ്പത്തിലായിരുന്നു എന്ന സഹപാഠികളുടെ മൊഴികൾ. ഇരുവരും തമ്മിൽ ബന്ധം ഉണ്ടായിരുന്നെന്നും ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം പെൺകുട്ടി യുവാവുമായി എവിടേയ്ക്കോ പോയിരുന്നെന്നും നേരത്തേ പെൺകുട്ടിയുടെ കൂട്ടുകാരികൾ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അന്ന് പെൺകുട്ടി യൂണിഫോം അല്ലാതെ മറ്റൊരു വസ്ത്രവും ബാഗിൽ കരുതിയാണ് സ്‌കുളിൽ എത്തിയതെന്നാണ് സഹപാഠികൾ മൊഴി നൽകിയത്.

അതേസമയം പെൺകുട്ടിയെ യുവാവിന്റെ വീട്ടുകാർ നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ പെൺകുട്ടി സമ്മർദ്ദത്തിലായിരുന്നു എന്നും കൂട്ടുകാരികൾ പറഞ്ഞിരുന്നു. മതം മാറുന്നതിനെക്കുറിച്ച് പറയാറുണ്ടായിരുന്നെന്നും ഇനി യുവാവുമായി ഒരു ബന്ധത്തിനും ഇല്ലെന്നും പറഞ്ഞിരുന്നതായി ഇവർ പറയുന്നു. ബന്ധം പിരിയുന്ന ഘട്ടത്തിലാണ് ആത്മഹത്യയെന്നാണ് സംശയം. പ്രദേശവാസിയായ റിനാസിന്റെ മാനസിക പീഡനം കൊണ്ടാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്‌കൂൾ വിട്ടുവന്ന പെൺകുട്ടി വീട്ടിൽ തൂങ്ങിമരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് തെളിവില്ല എന്ന നിലപാടിലായിരുന്നു. കുടുംബം എസ്‌പിക്കും കളക്ടർക്കും പരാതി നൽകിയതോടെയാണ് യുവാവിന്റെ അറസ്റ്റ് മുക്കം പൊലീസ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ അനുജനെ കൊന്നു കളയുമെന്ന് യുവാവ് ഭീഷണി മുഴക്കിയിരുന്നതായും മാതാവ് ആരോപിക്കുന്നു. റിനാസിന്റെ മാതാവും സഹോദരിയും ഭീഷണിപ്പെടുത്തിയിരുന്നു എന്ന് പെൺകുട്ടിയുടെ സഹോദരിയും പറഞ്ഞു.

അതേസമയം മരിക്കുന്നതിന് മുമ്പ് വരെ പെൺകുട്ടി യുവാവിനൊപ്പമായിരുന്നു എന്നതടക്കമുള്ള സാഹചര്യതെളിവുകൾ മുൻ നിർത്തിയാണ് കാരശ്ശേരി മുക്കം സ്വദേശിയായ യുവാവിനെ പിടികൂടിയിരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് സ്‌കൂൾ വിട്ടു വന്നതിന് പിന്നാലെ പ്ളസ് ടൂ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂളിൽ എല്ലാ മേഖലയിലും മികവ് തെളിയിച്ചിരുന്ന പെൺകുട്ടിക്ക എന്തെങ്കിലൂം പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നായിരുന്നു സ്‌കൂൾ അധികൃതർ പറഞ്ഞിരുന്നത്. നേരത്തേ പെൺകുട്ടിയുടെ മരണവുമായി യുവാവിന് ബന്ധമില്ലെന്ന നിലപാടാണ് ആദ്യം ലോക്കൽ പൊലീസ് സ്വീകരിച്ചത്. തുടർന്നായിരുന്നു പെൺകുട്ടിയുടെ മാതാവ് എസ്‌പിക്കും കളക്ടർക്കും പരാതി നൽകിയത്.

ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുമായുള്ള ബന്ധം റിനാസിന്റെ വീട്ടുകാർ എതിർത്തിരുന്നു. പക്ഷെ വിദേശത്ത് ജോലിയിലായിരുന്ന യുവാവ് ഫോൺവഴി ബന്ധം തുടർന്നു. ഇയാൾ നൽകിയ ഫോൺ വീട്ടുകാരറിയാതെ പെൺകുട്ടി ഉപയോഗിച്ച് വരികയായിരുന്നു. രണ്ടാഴ്ച മുൻപ് ഗൾഫിൽനിന്നും തിരിച്ചെത്തിയ റിനാസ് ഫോൺ തിരികെ വാങ്ങി. തങ്ങൾ പിരിയുകയാണെന്ന് സുഹൃത്തുകളോട് പറഞ്ഞതിന്റെ പിറ്റേന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. യുവാവിന്റെ കുടുംബത്തിൽ നിന്നുമുള്ള ഭീഷണിയിൽ മനംനൊന്താകാം ആത്മഹത്യ എന്നാണ് കുടുംബവും സഹപാഠികളും വിശ്വസിക്കുന്നത്. അതേസമയം തിങ്കളാഴ്ച കിട്ടുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP