Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പ് നോട്ടിസ് നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്; നിലവിൽ യാതൊരു സംഘടനയും ഔദ്യോഗികമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നൽകിയിട്ടില്ല; പൗരത്വ ഭേദഗതി നിയമത്തിന്റെപേരിൽ 17ലെ ഹർത്താൽ നിയമവിരുദ്ധമെന്ന് പൊലീസ്

ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പ് നോട്ടിസ് നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്; നിലവിൽ യാതൊരു സംഘടനയും ഔദ്യോഗികമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നൽകിയിട്ടില്ല; പൗരത്വ ഭേദഗതി നിയമത്തിന്റെപേരിൽ 17ലെ ഹർത്താൽ നിയമവിരുദ്ധമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചില സംഘടനകൾ നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് പൊലീസ്. 17ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ ഹർത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ബി.എസ്‌പി, കേരള മുസ്ലിം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി, എസ്‌ഐ.ഓ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി.എച്ച്.ആർ.എം, ജമാ - അത്ത് കൗൺസിൽ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗതീരുമാനമാണെന്നുള്ള രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പ് നോട്ടിസ് നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. നിലവിൽ യാതൊരു സംഘടനയും ഔദ്യോഗികമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

അതിനാൽ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണ്. ഈ ദിവസം കാസറഗോഡ് ജില്ലയിൽ ഹർത്താൽ നടത്തുകയോ , അനുകൂലിക്കുകയോ ചെയ്താൽ അതിന്റെ എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉത്തരവാദിത്വം ഈ സംഘനകളുടെ ജില്ലാ നേതാക്കൾക്കായിരിക്കുമെന്നും അവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 17ന് സംസ്ഥാന വ്യാപകമായി ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വോട്ടാവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇലക്ഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും കൂടി ഈ നേതാക്കൾ ഉത്തരവാദികൾ ആയിരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP