Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗണിത ശാസ്ത്ര ബിരുദ വിദ്യാർത്ഥിയായ ജെസ്റ്റി ജെയിംസിന് ക്യാമ്പസ് ഇന്റർവ്യൂവിലൂടെ ലഭിച്ചത് ഇൻഫോസിസിലെ ജോലി; ആശുപത്രിയിൽ കഴിയുന്ന മാതൃ സഹോദരിയെ കാണാൻ ദേശീയപാതലൂടെ എത്തിയ ലോറിയിൽ കൈകാണിച്ച് കയറിയത് സ്വയം മരണത്തിലേക്ക്; തുറവൂരിലെ വാഹനാപകടത്തിൽ മരിച്ച ഇരുപത് കാരൻ മാവേലിക്കര ബിഷപ്പ് മോറിലെ മിടുക്കനായ വിദ്യാർത്ഥി; മൃതദേഹം നാളെ സംസ്‌കരിക്കും

ഗണിത ശാസ്ത്ര ബിരുദ വിദ്യാർത്ഥിയായ ജെസ്റ്റി ജെയിംസിന് ക്യാമ്പസ് ഇന്റർവ്യൂവിലൂടെ ലഭിച്ചത് ഇൻഫോസിസിലെ ജോലി; ആശുപത്രിയിൽ കഴിയുന്ന മാതൃ സഹോദരിയെ കാണാൻ ദേശീയപാതലൂടെ എത്തിയ ലോറിയിൽ കൈകാണിച്ച് കയറിയത് സ്വയം മരണത്തിലേക്ക്; തുറവൂരിലെ വാഹനാപകടത്തിൽ മരിച്ച ഇരുപത് കാരൻ മാവേലിക്കര ബിഷപ്പ് മോറിലെ മിടുക്കനായ വിദ്യാർത്ഥി; മൃതദേഹം നാളെ സംസ്‌കരിക്കും

മറുനാടൻ മലയാളി ബ്യൂറോ

തുറവൂർ: ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ അപകട മരണം. ലിഫ്റ്റ് ചോദിച്ച് അവൻ പോയത് സ്വയം മരണത്തിലേക്ക്. മാവേലിക്കര ബിഷപ് മൂർ കോളജിലെ മൂന്നാം വർഷ ഗണിത ശാസ്ത്ര വിദ്യാർത്ഥിയായ ജെസ്റ്റി ജെയിംസിന്റെ മരണത്തിന്റെ നടുക്കത്തിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരുൾപ്പടെ ഏവരും. ആശുപത്രിയിൽ കഴിയുന്ന മാതൃ സഹോദരിയെ കാണാൻ ഇടപ്പള്ളിയിലേക്ക് പോകും വഴിയാണ് ദേശീയപാതയ്ക്ക് സമീപം തുറവൂരിൽ ജയിംസ് ചരക്ക് ലോറിയിൽ കൈകാണിച്ച് കയറിയത്.

പക്ഷേ ജസ്റ്റിന്റെ ആ പോ്ക്ക് മരണത്തിലേക്കുള്ളതാണെന്ന് ആരും അറിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാതയിൽ തുറവൂർ ചമ്മനാട്ട് ഉണ്ടായ അപകടത്തിൽ ജസ്റ്റി മരിക്കുന്നത്.നിർത്തിയിട്ട ടിപ്പറിനു പിന്നിൽ ജെസ്റ്റി കയറിയ ചരക്കുലോറി ഇടിക്കുകയായിരുന്നു. പാലക്കാട്ടു നിന്നു കൊല്ലത്തേക്കു പോയ ലോറിയിൽ ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപത്തുനിന്നാണ് ലിഫ്റ്റ് ചോദിച്ചു ജെസ്റ്റി കയറിയത്. അരൂരിൽ ഇറങ്ങിയാൽ ബസ് കിട്ടുമെന്നു ലോറി ഡ്രൈവർ പറഞ്ഞെങ്കിലും ലോറിയിൽ തന്നെ പരമാവധി ദൂരം പോകാമെന്നായിരുന്നു ജെസ്റ്റിയുടെ തീരുമാനം. ചമ്മനാട്ടു ടയർ പരിശോധിക്കാൻ നിർത്തിയ ടിപ്പറിനു പിന്നിൽ ലോറി ഇടിച്ചു കയറി.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിൻ പൂർണമായും തകർന്നു. ഏറെ പണിപ്പെട്ടാണ് വാഹനത്തിലുണ്ടായിരുന്നവപെ ആശുപത്രിയിലെത്തിച്ചത്. തുറവൂർ ഗവ. ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മാറ്റിയ ശേഷം പിന്നീട് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ക്യാംപസ് ഇന്റർവ്യൂവിലൂടെ ഇൻഫോസിസിൽ ജെസ്റ്റിക്കു ജോലി ലഭിച്ചിരുന്നു. പഠനം പൂർത്തിയാക്കി, ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ചിരിക്കെയാണ് മരണം.

മൃതദേഹം നാളെ രാവിലെ 9.30നു ബിഷപ് മൂർ കോളജിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്കു 2നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം കല്ലുമല സെന്റ് പോൾസ് സിഎസ്‌ഐ പള്ളിയിൽ സംസ്‌കരിക്കും.

മാവേലിക്കര എആർ രാജരാജവർമ സ്മാരക ഗവ. ഗേൾസ് എച്ച്എസ്എസ് പ്രധാനാധ്യാപകൻ മാവേലിക്കര കല്ലുമല മേലേപറമ്പിൽ ജയിംസ് പോളിന്റെയും കല്ലുമല സിഎംഎസ് എൽപിഎസ് അദ്ധ്യാപിക സാലമ്മ ജോണിന്റെയും ഇളയ മകനാണു ജെസ്റ്റി. ജെസ്റ്റിയുടെ സഹോദരൻ: ക്രിസ്റ്റി ജയിംസ് (ചെന്നൈ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP