Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വവർഗരതി എന്നത് മനുഷ്യന്റെ ലൈംഗിക സ്വത്വത്തിന്റെ സാധാരണ രൂപം; ലൈംഗിക ധർമികത എന്ന വിഷയം പഠനവിധേയമാക്കണം; പ്രചോദനമായത് ആർച്ച് ബിഷപ്പിന്റെ പുസ്തകം; സ്വവർഗാനുരാഗത്തിനെ നിയമവിധേയനാക്കാനൊരുങ്ങി ജർമ്മൻ ബിഷപ്പുമാർ

സ്വവർഗരതി എന്നത് മനുഷ്യന്റെ ലൈംഗിക സ്വത്വത്തിന്റെ സാധാരണ രൂപം; ലൈംഗിക ധർമികത എന്ന വിഷയം പഠനവിധേയമാക്കണം; പ്രചോദനമായത് ആർച്ച് ബിഷപ്പിന്റെ പുസ്തകം; സ്വവർഗാനുരാഗത്തിനെ നിയമവിധേയനാക്കാനൊരുങ്ങി ജർമ്മൻ ബിഷപ്പുമാർ

മറുനാടൻ മലയാളി ബ്യൂറോ

സ്വവർഗ രതിയെ അനുകൂലിച്ച് ജർമ്മൻ ബിഷപ്പുമാർ. സ്വവർഗരതി സാധാരണമാണെന്നും ലൈംഗിക ധാർമികത എന്ന വിഷയം പഠനവിധേയമാക്കുമെന്നും ജർമ്മൻ ബിഷപ്പുമാർ പറയുന്നു.സ്വവർഗാനുരാഗിയാകുന്നത് മനുഷ്യന്റെ ലൈംഗിക സത്വത്തിന്റെ സാധാരണ രൂപമാണെന്നും ബിഷപ്പുമാർ വെളിപ്പെടുത്തുന്നു. ബെർലിനിൽ നടന്ന ചർച്ചകൾക്ക് േശഷം വിവാഹ കുടുംബ കമ്മീഷൻ നിയമ വിധേയമാക്കി ഉത്തരവ് ഇറക്കിയത്.

ജർമ്മനിയുടെ രണ്ടുവർഷത്തെ സിനോഡൽ പ്രോസസിന് ശേഷമാണ് വത്തിക്കാനിൽ നിന്നുള്ള നിർദ്ദേശത്തിന് അനുസൃതമായി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനൊരുങ്ങുന്നത്. മനുഷ്യനിലെ ലൈംഗിക സത്വം വെളിപ്പെടുന്നത് പ്രായപൂർത്തിയാകുന്നതോടെയാണെന്നാണ് ബെർലിൻ ആർച്ച് ബിഷപ്പ് ഹെയ്‌നർ കോച്ച് കത്തോലിക്കാ ന്യൂസ് ഏജൻസിയോട് പ്രതികരിച്ചിരിക്കുന്നത്.

വിഭിന്നലിംഗത്തോടുള്ള ആകർഷണവും സ്വർഗത്തോടുള്ള ആകർഷണവും സാധാരണ ലൈംഗികതയുടെ രൂപങ്ങളിൽപ്പെടുന്നെന്നാണ് അദ്ദേഹം പ്രതികരിക്കുന്നത്.ഈ നീക്കത്തിന് സാധ്യമായത് ഫ്രാൻസിസ് മാർപാപ്പയുടെ ഫ്രാൻസിസ് മാർപാപ്പയുടെ പുസ്തകമായ അമോറിസ് ലൊറ്റീഷ്യ മൂലമാണെന്നും ബിഷപ്പ് പറയുന്നു.

ഡിസംബർ 20ന് ബെർലിനിൽ മനുഷ്യനും ലൈംഗികതയും എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ചർച്ചയിലാണ് ബിഷപ്പുമാർ നിർണായക തീരുമാനം വ്യക്തമാക്കിയത്.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP