Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ.പി.എസ് സെലക്ഷൻ ലഭിച്ചതോടെ ഹുങ്കായി; സഹപാഠിയായിരുന്ന ജീവിത സഖിയുമായിട്ടുള്ള ബന്ധം വേർപ്പെടുത്തി വേറെ വിവാഹം കഴിക്കാനൊരുങ്ങിയതും പൊളിഞ്ഞു; സ്ത്രീധന പീഡനത്തിന്റെ പേരിൽ വീണ്ടും വാർത്തയിൽ; ഭാര്യയുടെ പരാതിയിൽ സസ്‌പെൻഷൻ നേരിട്ടത് ആന്ധ്രയിലെ യുവ ഐ.പി.എസ് ട്രെയിനി

ഐ.പി.എസ് സെലക്ഷൻ ലഭിച്ചതോടെ ഹുങ്കായി; സഹപാഠിയായിരുന്ന ജീവിത സഖിയുമായിട്ടുള്ള ബന്ധം വേർപ്പെടുത്തി വേറെ വിവാഹം കഴിക്കാനൊരുങ്ങിയതും പൊളിഞ്ഞു; സ്ത്രീധന പീഡനത്തിന്റെ പേരിൽ വീണ്ടും വാർത്തയിൽ; ഭാര്യയുടെ പരാതിയിൽ സസ്‌പെൻഷൻ നേരിട്ടത് ആന്ധ്രയിലെ യുവ ഐ.പി.എസ് ട്രെയിനി

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരബാദ്: സ്ത്രീധനത്തിന്റെ പേരിൽ പീഡനം. യുവ ഐ.പി.എസ് ട്രെയിനിക്ക് സർവീസിൽ നിന്ന് സസ്‌പെൻഷൻ. ആന്ധ്രാ സ്വദേശിയായ കൊക്കന്ദി വെങ്കട മഹേശ്വർ റെഡ്ഡി എന്ന ഐപിഎസ് ട്രെയിനിയെയാണ് ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെന്റ് ചെയ്തത്.

പേരിൽ ഐപിഎസ് ട്രെയിനിക്ക് സസ്‌പെൻഷൻ. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെൻഡ് ചെയ്തത്. അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സസ്‌പെൻഷൻ എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഐപിഎസ് ലഭിച്ചതിനെ തുടർന്ന് ഭാര്യയെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിക്കാൻ ശ്രമിച്ചതിന്റെ പേരിൽ നേരത്തെ വാർത്തകളിൽ നിറഞ്ഞയാളാണ് മഹേശ്വർ റെഡ്ഡി.ഒസ്മാനിയ കോളജിൽ സഹപാഠിയായിരുന്ന തന്നെ കീസറ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹം കഴിച്ചിരുന്നു. എന്നാൽ ഐപിഎസ് സെലക്ഷൻ ലഭിച്ചതോടെ തന്നെ ചതിച്ച് മറ്റൊരു വിവാഹത്തിനായി ശ്രമങ്ങൾ ആരംഭിച്ചു എന്നാരോപിച്ച് ഭാവന ബിർദുല എന്ന യുവതിയാണ് രംഗത്തെത്തിയത്.

ഐപിഎസ് സെലക്ഷൻ കിട്ടിയതിന് പിന്നാലെ റെഡ്ഡി അധികം സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും നൽകിയില്ലെങ്കിൽ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് ഭാവന പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐപിഎസുകാരനെതിരെ ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP