Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡേറ്റിംങ് ആപ്പുകളിലെ ചതിയിൽ പെട്ട് ബലാത്സംഗത്തിനും അക്രമത്തിനും ഇരയായത് 31 ശതമാനം സ്ത്രീകൾ; ഡേറ്റിങ് ആപ്ലിക്കേഷനുകളിൽ ഇടക്കിടെ സന്ദർശിക്കുന്നത് സുന്ദരികളാണെന്ന് ഉറപ്പുവരുത്താൻ; പുരുഷന്മാരെത്തുന്നത് ലൈംഗിക സുഖം തേടിയും; സിജെഐ പുറത്തുവിടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഡേറ്റിംങ് ആപ്പുകളിലെ ചതിയിൽ പെട്ട് ബലാത്സംഗത്തിനും അക്രമത്തിനും ഇരയായത് 31 ശതമാനം സ്ത്രീകൾ; ഡേറ്റിങ് ആപ്ലിക്കേഷനുകളിൽ ഇടക്കിടെ സന്ദർശിക്കുന്നത് സുന്ദരികളാണെന്ന് ഉറപ്പുവരുത്താൻ; പുരുഷന്മാരെത്തുന്നത് ലൈംഗിക സുഖം തേടിയും; സിജെഐ പുറത്തുവിടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഡേറ്റിങ് ആപ്പുകളിലൂടെ പങ്കാളിയെ തേടിയിറങ്ങിയ സ്ത്രീകളിൽ 31 ശതമാനം പേരും ബലാത്സംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന് പുതിയ പഠന റിപ്പോർട്ട്. കൊളംബിയ ജേർണലിസം ഇൻവെസ്റ്റിഗേഷൻസ് (സിജെഐ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ.

ഡേറ്റിങ് ആപ്പുകളിൽ ലൈംഗിക കുറ്റവാളികൾ ഒളിഞ്ഞിരിക്കുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്ന ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡേറ്റിങ് ആപ്പുകൾ ഒരിക്കലും അതിൽ അംഗമാകുന്നവരുടെ പശ്ചാത്തലം പരിശോധിക്കാറില്ല. അതും കുറ്റകൃത്യങ്ങൾ കൂടുന്നതിന് പ്രധാന കാരണമാകുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്റർനെറ്റും സ്മാർട് ഫോണുകളും വ്യാപകമായതോടെയാണ് ഇന്ത്യക്കാരുടെ ജീവിതരീതികളും മാറിയത്. ഇന്ന് ഡേറ്റിങ് ആപ്പുകളുടെ എണ്ണവും അവ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഡേറ്റിങ് ആപ്പുകളിലൂടെ പങ്കാളിയെ കണ്ടെത്താൻ അത്ര എളുപ്പവുമാണ്. ടിന്റെർ പോലുള്ള ഡേറ്റിങ് ആപ്ലിക്കേഷനുകളിൽ സ്ത്രീകൾ ഇടക്കിടെ സന്ദർശിക്കുന്നത് അവർ സുന്ദരിയാണെന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ് എന്നാണ് പഠനം പറയുന്നത്.

അതേസമയം പുരുഷന്മാർ ഇത്തരം ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നതാകട്ടെ കുറച്ചുകാലത്തേക്കുള്ള സ്ത്രീ സൗഹൃദങ്ങൾക്കും ലൈംഗികതയ്ക്കും വേണ്ടിയുമാണ്. ഇതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴിയെ കുറിച്ച് പല സ്ത്രീകൾക്കും വലിയ ധാരണയില്ല.

സ്ത്രീകൾ ഒരാളെ കാണാനിറങ്ങുന്നതിന് മുൻപ് അയാളെ കുറിച്ച് സോഷ്യൽ മീഡിയയിലടക്കം കിട്ടാവുന്ന വിവരങ്ങൾ പൂർണ്ണമായും പരിശോധിക്കണമെന്നാണ് ഇതേ കുറിച്ച് ജൂലി സ്പിറാ എന്ന എഴുത്തുകാരി പറയുന്നത്. ഡേറ്റിങ് ആപ്പ് വഴി ഒരാളെ ആദ്യമായി കാണാൻ ശ്രമിക്കുന്നെങ്കിൽ അതിന് പൊതു സ്ഥലം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം എന്നും അവർ പറയുന്നു. സ്വകാര്യ സ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകാതിരിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത രീതിയിലുള്ള പെരുമാറ്റം ഉണ്ടായാൽ രക്ഷപ്പെടാനുള്ള മാർഗവും കൂടി കണ്ടെത്തുക. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട വ്യക്തിയെ കുറിച്ചും കൂടിക്കാഴ്ചയെ കുറിച്ചും ഏറ്റവും അടുത്ത ഒരു സുഹൃത്തിനോടെങ്കിലും പറയുന്നതും നല്ലതാണ്.

ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളുടെ സ്വഭാവത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് ഡേറ്റിങ് ആപ്പുകൾ. പക്ഷെ എല്ലാ ഡേറ്റിങ് ആപ്പുകളുടെ പ്രവർത്തന രീതിയും ഏകദേശം ഒരു പോലെയായിരിക്കും. 'ഫൈന്റ് ലൗ ഫൈന്റ് മാജിക്' തുടങ്ങി സമാന പരസ്യ വാചകങ്ങളാണ് മിക്കവാറും എല്ലാ ഡേറ്റിങ് ആപ്പുകളും ഉപയോഗിക്കുന്നത്. ആപ്പിൽ കയറി ചാറ്റി മടുക്കുന്നവർക്കായി നിരവധി ഗെയിമുകളും ആപ്പുകളിലുണ്ട്.

ഡേറ്റിങ്ങ് ആപ്പുകളിൽ ചാറ്റ് ചെയ്യാനായി ആദ്യം ചെയ്യേണ്ടത് ആപ്പിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കുകയാണ്. ഫേസ്‌ബുക്ക് വഴിയൊ ഇ മെയിൽ ഐഡി വഴിയോ ലോഗിൻ ചെയ്യാവുന്നതാണ്. തുടർന്ന് ജനന തിയതി, ഉയരം,നിങ്ങളുടെ താമസ സ്ഥലം, ജോലി, വിദ്യാഭ്യാസ യോഗ്യത, നിങ്ങളുടെ പ്രിയപ്പെട്ട വിനോദങ്ങൾ തുടങ്ങിയ കാര്യങ്ങൾ പൂരിപ്പിച്ചു നൽകണം.ലഭിക്കുന്ന സുഹൃത്തുക്കളുടെ ഫോട്ടോയടക്കമുള്ള പ്രൊഫൈലുകൾ നിങ്ങൾക്ക് പരിശോധിച്ചതിനു ശേഷം അവരെ സുഹൃത്താക്കിയാൽ മതി. ട്രസ്റ്റ് സ്‌കോർ സിസ്റ്റവും ആപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

വ്യത്യസ്തമായൊരു ഡേറ്റിംങ് ആപ്പ്

ഡേറ്റിങ് ആപ്പുകളിൽ ഏറെ കൗതുകമുണർത്തുന്ന ആപ്പാണ് 'സിംഗുലാരിറ്റി ഡേറ്റിങ്' ആപ്പ്. ഈ ആപ്പിൽ ഒരേയൊരു പുരുഷ പ്രൊഫൈൽ മാത്രമേയുള്ളൂ എന്നതാണ് കൗതുകം. ആപ്പിന്റെ സ്രഷ്ടാവായ അമേരിക്കൻ സ്വദേശി ആരോൺ സ്മിത്തിന്റേതാണ് ആ പ്രൊഫൈൽ. ബാക്കിയൊക്കെ സ്ത്രീകളാണ്. പ്രണയ ജീവിതം ആകെ ദുരന്തമായപ്പോഴാണ് താൻ ഈ ആപ്പ് നിർമ്മിച്ചതെന്ന് ആരോൺ പറയുന്നു. ആപ്പ് എന്താണെന്നും എങ്ങനെയാണ് അതിന്റെ പ്രവർത്തനമെന്നും വിശദീകരിക്കുന്ന ഒരു വീഡിയോ ആരോൺ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആപ്പ് നിർമ്മിച്ചത് തനിക്കു വേണ്ടിയാണെന്ന് ആരോൺ തുറന്നു പറഞ്ഞു. പുറത്ത് പോയി ആൾക്കാരെ കാണുക എന്നത് പഴയ രീതിയാണ്. അത്ര കഷ്ടപ്പെടാൻ തനിക്ക് വയ്യ. അതുകൊണ്ടാണ് ഇങ്ങനെയൊരു ആപ്പ്. ഇതിലുള്ള സ്ത്രീകൾക്ക് സ്വൈപ്പ് ചെയ്ത് കഷ്ടപ്പെടുകയും വേണ്ട. തന്റെ പ്രൊഫൈൽ മാത്രമല്ലേയുള്ളൂ- ആരോൺ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP