Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങളെ കരുവാക്കി പൗരത്വ നിയമത്തെ അട്ടിമറിക്കാൻ സ്വപ്‌നം കണ്ടവർക്ക് നിരാശ; സകല സംസ്ഥാനങ്ങൾക്കും ഇന്നർലൈൻ പെർമിഷൻ ബാധകമാക്കി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം; പുതിയ നീക്കം വരുന്നതോടെ പൗരത്വ ഭേദഗതിയുടെ പേരിൽ ഈ സംസ്ഥാനങ്ങളിൽ ആർക്കും സെറ്റിൽ ചെയ്യാൻ കഴിയാതെ വരും; മറ്റിടങ്ങളിലെ പ്രതിഷേധം അടിച്ചമർത്താൻ അതാത് പൊലീസിന് നിർദ്ദേശം കൊടുത്ത് കടുപ്പിച്ച് അമിത് ഷാ; രണ്ടും കൽപ്പിച്ച് പ്രതിപക്ഷവും

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങളെ കരുവാക്കി പൗരത്വ നിയമത്തെ അട്ടിമറിക്കാൻ സ്വപ്‌നം കണ്ടവർക്ക് നിരാശ; സകല സംസ്ഥാനങ്ങൾക്കും ഇന്നർലൈൻ പെർമിഷൻ ബാധകമാക്കി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം; പുതിയ നീക്കം വരുന്നതോടെ പൗരത്വ ഭേദഗതിയുടെ പേരിൽ ഈ സംസ്ഥാനങ്ങളിൽ ആർക്കും സെറ്റിൽ ചെയ്യാൻ കഴിയാതെ വരും; മറ്റിടങ്ങളിലെ പ്രതിഷേധം അടിച്ചമർത്താൻ അതാത് പൊലീസിന് നിർദ്ദേശം കൊടുത്ത് കടുപ്പിച്ച് അമിത് ഷാ; രണ്ടും കൽപ്പിച്ച് പ്രതിപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഭയാർത്ഥികൾക്ക് ആർക്കും പൗരത്വം കൊടുക്കരുതെന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിഷേധത്തിന്റെ കാതൽ. എന്നാൽ രാജ്യമാകെ പ്രതിഷേധം ഉയർത്തുന്നത് മുസ്ലിം വിവേചനത്തിന്റെ പേരിലും. അസമിലേയും മറ്റം സംഘർഷങ്ങൾ ചർച്ചയാക്കിയാണ് രാജ്യത്തെ മറ്റ് പ്രതിഷേധങ്ങൾ എന്നതാണ് ശ്രദ്ധേയം. ഇത് മനസ്സിലാക്കി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം കുറയ്ക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിന് വേണ്ടി പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷമായ പ്രക്ഷോഭം ശമിപ്പിക്കാൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്നർലൈൻ പെർമിറ്റ് (ഐഎൽപി) സംവിധാനം വ്യാപിപ്പിച്ചേക്കും. മേഘാലയ സർക്കാർ ആഭ്യന്തര മന്ത്രി അമിത്ഷായോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പുറമേ നിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കുന്ന സംവിധാനമാണ് ഐഎൽപി.

നിലവിൽ അരുണാചൽ, നാഗാലാൻഡ്, മണിപ്പുർ എന്നിവയ്ക്കാണ് ഈ സംവിധാനമുള്ളത്. പുറത്തുനിന്നുള്ളവർ സംസ്ഥാനം സന്ദർശിക്കണമെങ്കിൽ പെർമിറ്റെടുക്കണം. ഇത് ബാക്കിയില്ലാ സംസ്ഥാനത്തും ഏർപ്പെടുത്തും. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽപ്പെടുത്തിയുള്ള ഈ സംരക്ഷണം അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകൾക്കും ഉണ്ട്. എന്നാൽ മറ്റ് പ്രദേശങ്ങളിൽ ഇല്ല. ഇന്നർലൈൻ പെർമിറ്റ് എല്ലായിടത്തും കൊണ്ടു വരുമ്പോൾ പൗരത്വ ഭേദഗതി നിയമം ഇവിടെ ബാധകമാകാത്ത അവസ്ഥ വരും. ഇവിടങ്ങളിൽ പൗരത്വഭേഗദതി നിയമം ബാധകമാവുകയുമില്ല. സംസ്ഥാനം മുഴുവൻ ഈ സംരക്ഷണം വ്യാപിപ്പിക്കണമെന്നാണ് മിക്ക വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെയും ആവശ്യം. ഇത് കേന്ദ്രസർക്കാർ അംഗീകരിക്കും.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരുടെ സ്ഥിരതാമസത്തിനും സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമമാണ് ഇന്നർലൈൻ പെർമിറ്റ് (ഐഎൽപി). വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ തനിമ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽപ്പെടുത്തിയുള്ള സംരക്ഷണത്തിന് കേന്ദ്ര സർക്കാർ തയ്യാറാകുന്നുവെന്നാണ് സൂചന. ഐഎൽപി ഏർപ്പെടുത്തിയ സംസ്ഥാനങ്ങൾ സന്ദർശിക്കണമെങ്കിലും താമസിക്കണമെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി (പെർമിറ്റ്) വാങ്ങണമെന്നതാണ് ചട്ടം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങളെ കരുവാക്കി പൗരത്വ നിയമത്തെ അട്ടിമറിക്കാൻ സ്വപ്‌നം കണ്ടവർക്ക് നിരാശ നൽകുന്നതാണ് അമിത് ഷായുടെ ഈ നീക്കം. ബാക്കിയെല്ലായിടത്തും നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര തീരുമാനം. സംഘർഷങ്ങൾ അതിരു വിട്ടാൽ നിയന്ത്രണം കേന്ദ്ര സേനകളും ഏറ്റെടുക്കും.

പുതിയ നീക്കം വരുന്നതോടെ പൗരത്വ ഭേദഗതിയുടെ പേരിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആർക്കും സെറ്റിൽ ചെയ്യാൻ കഴിയാതെ വരും. ഇത് മാത്രമാണ് ഇവിടുത്തെ ആളുകളുടെ ആവശ്യവും. ബംഗ്ലാദേശിൽ നിന്നുള്ള നിരവധി ഹിന്ദുക്കളും മുസ്ലീങ്ങളും വടക്ക് കിഴക്കൻ മേഖലയിലുണ്ട്. ഇവർക്കെല്ലാം പൗരത്വം കൊടുത്താൽ ഇപ്പോഴുള്ള ഭൂരിപക്ഷം ന്യൂനപക്ഷമായി മാറും. ഇത് സംസ്ഥാനങ്ങളുടെ സാംസ്‌കാരിക തനിമയെ ബാധിക്കുമെന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പൊതു വികാരം. ഇത് ഉൾക്കൊണ്ട് കേന്ദ്ര സർക്കാർ നിലപാട് മയപ്പെടുത്തുന്നതിന് പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഈ മേഖലയിൽ മിക്കയിടത്തും ബിജെപി ഭരണമാണ്. ബിജെപിക്ക് ഈ പ്രക്ഷോഭം തിരിച്ചടിയായി മാറുന്ന സാഹചര്യത്തിലാണ് കേന്ദ്രം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്. മറ്റിടങ്ങളിലെ പ്രതിഷേധം അടിച്ചമർത്താൻ അതാത് പൊലീസിന് നിർദ്ദേശം കൊടുത്ത് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിശക്തമായ നടപടികൾക്കാണ്. ഇതിനെ രണ്ടും കൽപ്പിച്ച് നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കത്തുമ്പോൾ പൊലീസ് ഡൽഹിയിൽ അതിശക്തമായ നടപടികളാണ് എടുത്തത്. ജാമിയ മിലിയ സർവകലാശാലയ്ക്കു പുറകെ അലിഗഡ് സർവകലാശാലയിലും സംഘർഷം ഉണ്ടായത് ഇനി ആവർത്തിക്കാതിരിക്കാനും കേന്ദ്രം മുൻകരുതലെടുക്കും. ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് നടത്തിയ ഡൽഹിയിൽ വൈകുന്നേരം വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജാമിയ മിലിയ സർവകലാശാലയുടെ കവാടം അടയ്ക്കുകയും കാമ്പസിനുള്ളിൽ കടന്ന് വിദ്യാർത്ഥികൾക്കു നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. പുറത്തുനിന്നുള്ള ചിലർ സർവകലാശാലയ്ക്കുള്ളിൽ അഭയംതേടുന്നത് തടയുന്നതിനാണ് ഇതെന്നായിരുന്നു വിശദീകരണം.

ജാമിയയിലെ സംഭവത്തിൽ പ്രതിഷേധിച്ച് ജെഎൻയു ഉൾപ്പെടെയുള്ള സർവകലാശാലയിലെ വിദ്യാർത്ഥികളും മറ്റു പ്രക്ഷോഭകരും ചേർന്ന് രാത്രിയിൽ ഡൽഹിയിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേയ്ക്ക് മാർച്ച് നടത്തി. ജാമിയ സർവകലാശാലയിൽ നൂറുകണിക്ക് പൊലീസുകാർ പ്രവേശിച്ചതായും കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. കാമ്പസിനുള്ളിൽനിന്ന് 150-ഓളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും സമരവുമായി ബന്ധമില്ലാത്ത വിദ്യാർത്ഥികളെയാണ് പൊലീസ് പിടിച്ചതെന്നും ഒരുവിഭാഗം വിദ്യാർത്ഥികൾ ആരോപിച്ചു. അനുമതി ഇല്ലാതെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കാമ്പസിൽ പ്രവേശിച്ചതെന്നും വിദ്യാർത്ഥികളെയും ജീവനക്കാരെയും പൊലീസ് മർദിച്ചതായും ജാമിയ മിലിയ സർവകലാശാല പ്രോക്ടർ വസീം അഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഈ വിദ്യാർത്ഥികളെ വിട്ടയച്ചു. പ്രതിഷേധത്തിനിടയിൽ പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ വിദ്യാർത്ഥികളല്ലാത്ത ചിലർ കാമ്പസിനുള്ളിൽ കടക്കാൻ ശ്രമിച്ച് ഈ ദിശയിൽ നീങ്ങിയതായി പൊലീസ് പറയുന്നു. ഇവരെ തടയുന്നതിനാണ് കാമ്പസ് കവാടം അടച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

വൈകിട്ട് നാലുമണിയോടെ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ ഡൽഹിയിലേയ്ക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിദ്യാർത്ഥികൾ പൊലീസിനു നേരെ കല്ലെറിയുകയും സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിദ്യാർത്ഥികളെ പൊലീസ് ലാത്തി വീശി ഓടിക്കുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. മൂന്ന് സ്റ്റേറ്റ് ബസുകളും നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കിയതായാണ് പൊലീസ് പറയുന്നത്.

പൗരത്വ നിയമ ഭേദഗതി 1000 ശതമാനം ശരിയാണെന്നും അക്രമം നടത്തുന്നവരെയും പ്രോത്സാഹിപ്പിക്കുന്നവരെയും വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി കഴിഞ്ഞു. വിദേശത്തെ ഇന്ത്യൻ എംബസികൾക്കു മുന്നിൽ പ്രതിഷേധിക്കുന്നതിലൂടെ കോൺഗ്രസ് പാർട്ടി പാക്കിസ്ഥാനെപ്പോലെ ആയെന്നും മോദി പറഞ്ഞിരുന്നു. ഝാർഖണ്ഡിലെ ധൂംകയിൽ നിയമസഭാ തെരഞ്ഞെടുപ്പു റാലിയിൽ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും ഏറെ ക്ലേശിച്ച ന്യൂനപക്ഷങ്ങൾക്ക് ആദരവും അഭയവും മെച്ചപ്പെട്ട ജീവിതവും പ്രദാനം ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇതിലൂടെ മോദിയും പാർലമെന്റും രാജ്യത്തെ രക്ഷിക്കുകയാണു ചെയ്തത്. വസ്തുത ഇതായിരിക്കെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അസമിലും അക്രമം ആളിക്കത്തിക്കുകയാണ്. അസമിലടക്കം സമാധാന മാർഗത്തിലൂടെയാണ് ജനം പ്രതിഷേധിക്കുന്നത്. അവരെ അഭിനന്ദിക്കുന്നു.

തങ്ങളുടെ ശബ്ദം അവിടത്തെ ജനം ചെവിക്കൊള്ളാതെ വരുന്നതിൽ ഹതാശരായ കോൺഗ്രസ് അക്രമത്തിനും കൊള്ളിവയ്‌പ്പിനും പ്രേരിപ്പിക്കുകയാണ്. അക്രമികളെ വസ്ത്രധാരണത്തിൽനിന്നുതന്നെ തിരിച്ചറിയാമെന്നും മോദി പറഞ്ഞു. വിദേശത്തുള്ള ഇന്ത്യൻ എംബസികൾക്കു മുന്നിലടക്കമാണ് കോൺഗ്രസും അവരെ പിന്തുണയ്ക്കുന്നരും പ്രതിഷേധിക്കുന്നത്. ഇതുവരെ പാക്കിസ്ഥാൻ ചെയ്തതാണ് ഇന്നാദ്യമായി കോൺഗ്രസും ചെയ്യുന്നത്. എന്തൊരു നാണക്കേടാണിതെന്നും കോൺഗ്രസിന്റെ 'ഭാരത് ബചാവോ റാലി'യെ പരിഹസിച്ച് മോദി ചോദിച്ചു. ഝാർഖണ്ഡ് മുക്തിമോർച്ചയ്ക്കും (ജെ.എം.എം.) കോൺഗ്രസിനും വികസന കാഴ്ചപ്പാടില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP