Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മഗാന്ധിയുടെ 150 ാം ജന്മ വാർഷിക സമ്മേളനം സംഘടിപ്പിച്ചു

ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മഗാന്ധിയുടെ 150 ാം ജന്മ വാർഷിക സമ്മേളനം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദോഹ : പൗരത്വ ഭേദഗതി ബില്ലിലൂടെ മോദിയും അമിത് ഷായും ലക്ഷ്യമിടുന്നത് ഇന്ത്യയിലെ മത ന്യൂനപക്ഷമായ മുസ്ലിം ജനതയെയാണെന്നും, രാജ്യത്തോട് കൂറും സമൂഹത്തോട് പ്രതിബദ്ധതയുമുള്ള ഇന്ത്യയിലെ മതേതര വിശ്വാസികൾ മോദിയുടെ ഈ കുടില തന്ത്രത്തെ ചെറുത്തു തോല്പിക്കണമെന്നും കെ പി സി സി നിർവ്വാഹക സമിതി അംഗം അഡ്വ: ഐ മൂസ പറഞ്ഞു. ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ 150 -)o വാർഷിക പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സഹന സമരത്തിലൂടെ രാജ്യത്തെ സമസ്ഥ വിഭാഗം ജനങ്ങളെയും ഒന്നിച്ചു നിർത്തിയത് മഹാത്മ ഗാന്ധിയാണു. എന്നാൽ ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദി മതത്തിന്റെ പേരിൽ രാജ്യത്തിന്റെ ജനതയെ ഭിന്നിപ്പിക്കുകയാണു. 25 വർഷ കാലം ഇന്ത്യൻ പട്ടാളത്തിൽ സേവനമനുഷ്ഠിച്ച് വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ അവാർഡ് നേടിയ സനാവുള്ളയ്ക്ക് പോലും പൗരത്വം നിഷേധിച്ച ബിൽ ഭാരത ജനത ചവറ്റു കോട്ടയിൽ എറിയുന്ന കാലം വിദൂരമല്ല.

ലോക ഫാസിസത്തിന്റെ അപ്പോസ്ഥലനായ അഡോൾഫ് ഹിറ്റ്‌ലർ യഹൂദന്മാരെ കൊന്നൊടുക്കുന്നതിനു വേണ്ടി പണിതുയർത്തിയ കോൺസൺട്രേഷൻ ക്യാമ്പുകൾക്ക് സമാനമായി ആസ്സാമിൽ നരേന്ദ്ര മോദി ഭരണകൂടവും ഡിറ്റൻഷൻ ക്യാമ്പുകൾ പണിതുയർത്തി കൊണ്ടിരിക്കുന്നത് അത്യന്തം ഭയാനകരമായ സാഹചര്യമാണൂ ഇന്ത്യയിൽ നിലനിൽക്കുന്നത്.

അക്രമവും, കലാപവുമില്ലാത്ത ഒരു സാമൂഹ്യ ഘടനയെ പറ്റി അതീവ ഗൗരവമായി സംസാരിക്കുകയും, ആ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനായി അഹിംസ മന്ത്രവുമായി ഇന്ത്യൻ ജനതയെ മുന്നോട്ട് നയിച്ച യുഗപുരുഷനായിരുന്നു മഹാത്മ ഗാന്ധി.

കലാപ കലുഷിതമായ വർത്തമാന ലോകത്ത് സമാധാനത്തിലധിഷ്ഠിതമായ ഗാന്ധിയൻ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.അവകാശ സമരങ്ങളുടെ പോരാട്ട ഭൂമിയിൽ പോലും ആയുധങ്ങൾക്ക് പ്രസക്തിയില്ലെന്നും, പകരം, ധാർമ്മിക സമരത്തിന്റെ മാർഗ്ഗമായ സത്യാഗ്രഹവും, നിരാഹാരവുമാണു അഭികാമ്യമെന്ന് ഇന്ത്യൻ സ്വാതന്ത്ര സമരത്തിലൂടെ ലോകത്തിനു ബോധ്യപ്പെടുത്തി കൊടുത്തത് മഹാത്മ ഗാന്ധിയാണെന്നും ഐ മൂസ പറഞ്ഞു.

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉൽഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ല ഇൻകാസ് പ്രസിഡന്റ് അഷറഫ് വടകര അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് സി വി സ്വാഗതവും, ഹരീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ഒ ഐ സി സി ഗ്‌ളോബൽ വൈസ് പ്രസിഡന്റ് ഉസ്മാൻ കെ കെ, പ്രവാസി റിട്ടേർണീസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ മജീദ് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഞ്ഞിക്കൃഷണൻ നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP