Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിറ്റ്സർലന്റിൽ 'കേളി'ക്ക് നവ സാരഥികൾ; ജോസ് വെളിയത്ത് പ്രസിഡന്റ് ബിനു വാളിപ്ലാക്കൽ സെക്രട്ടറി

സ്വിറ്റ്സർലന്റിൽ 'കേളി'ക്ക് നവ സാരഥികൾ; ജോസ് വെളിയത്ത് പ്രസിഡന്റ് ബിനു വാളിപ്ലാക്കൽ സെക്രട്ടറി

സ്വന്തം ലേഖകൻ

സൂറിക്ക്: സ്വിറ്റ്‌സർലന്റിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘനയായ കേളിക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. നവംബർ 30 ന് സൂറിക്കിൽ വച്ച് നടന്ന പൊതുയോഗമാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. മികച്ച പ്രവർത്തനം കാഴ്ച വച്ച് സ്ഥാനമൊഴിയുന്ന കമ്മിറ്റിയെ പുതിയ പ്രസിഡന്റ് ജോസ് വെളിയത്ത് അഭിനന്ദിച്ചു. പുതിയ കമ്മിറ്റിയോടൊപ്പം തോളോട് തോൾ ചേർന്ന് കേളിയുടെ എല്ലാ പ്രവർത്തനങ്ങളിലും സഹായികളായിരിക്കുമെന്ന് ബെന്നി പുളിക്കലിന്റെ നേതൃത്വത്തിൽ സ്ഥാനമൊഴിഞ്ഞ കമ്മിറ്റിയംഗങ്ങളും പറഞ്ഞു.

കേളിയുടെ പുതിയ സാരഥികൾ: പ്രസിഡന്റ്: ജോസ് വെളിയത്ത്, വൈസ് പ്രസിഡന്റ്: ഷാജി ചങ്ങേത്ത്, സെക്രട്ടറി: ബിനു വാളിപ്ലാക്കൽ, ജോയിന്റ് സെക്രട്ടറി: സജി പുളിക്കക്കുന്നേൽ, ട്രഷറർ :ഷാജി കൊട്ടാരത്തിൽ, പി.ആർ.ഓ : ലൂക്കോസ് പുതുപ്പറമ്പിൽ, പ്രോഗ്രാം ഓർഗനൈസർ: ബിനു കരക്കാട്ടിൽ, ആർട്‌സ് സെക്രട്ടറി: ഷോളി വെട്ടിമൂട്ടിൽ, സോഷ്യൽ സർവീസ് കോ ഓർഡിനേറ്റർ: ജോയ് വെള്ളൂക്കുന്നേൽ, ഓഡിറ്റർ:പയസ് പാലാത്രക്കടവിൽ കൂടാതെ കമ്മിറ്റി അംഗങ്ങളായി ജെയിംസ് ചാത്തംകണ്ടം, തോമസുകുട്ടി കൊട്ടാരത്തിൽ, വിശാൽ ഇല്ലിക്കാട്ടിൽ, ബിജു ഊക്കൻ എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ രണ്ട് വർഷത്തെ കാലയളവിൽ ഒരു ലക്ഷത്തിമുപ്പത്തിനായിരത്തിൽ പരം (ഇഒഎ 1,33,000.) സ്വിസ് ഫ്രാങ്കിന്റെ കാരുണ്യ പ്രവർത്തനമാണ് കേളി കേരളത്തിൽ ചെയ്തത്. ഇന്ത്യൻ കലകളുടെ മത്സരവേദിയായ കേളി കലാമേള പ്രവാസി മലയാളിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഉത്സവമായ ഓണാഘോഷം കൂടാതെ രണ്ടാം തലമുറയുടെ കാരുണ്യ പദ്ധതി ആയ കിൻഡർ ഫോർ കിൻഡർ ചാരിറ്റി ഇവന്റ് എന്നിവ എല്ലാ വർഷവും നടത്തി വരുന്ന പ്രസ്ഥാനമാണ് കേളി. സുമനസ്സുകളായ നിരവധി പേരുടെ വോളന്റീയർ സേവനങ്ങളാണ് കേളിയുടെ അടിത്തറ. 1998 ൽ പ്രവർത്തനം ആരംഭിച്ച കേളി കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ ആയി സ്തുത്യർഹമായ സേവനങ്ങളാണ് കാഴ്ച വച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP