Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആവേശക്കൊടുമുടി കയറിയെങ്കിലും സ്വപ്‌നം മാത്രമായി ജയം; ചെന്നൈയിൻ എഫ്‌സിക്കെതിരെയും മഞ്ഞപ്പടയ്ക്ക് തോൽവി; ബ്ലാസ്‌റ്റേഴ്‌സിനെ ചെന്നൈയിൻ അടിതെറ്റിച്ചത് ഒന്നിനെതിരെ മൂന്നുഗോളുകൾക്ക്

ആവേശക്കൊടുമുടി കയറിയെങ്കിലും സ്വപ്‌നം മാത്രമായി ജയം; ചെന്നൈയിൻ എഫ്‌സിക്കെതിരെയും മഞ്ഞപ്പടയ്ക്ക് തോൽവി; ബ്ലാസ്‌റ്റേഴ്‌സിനെ ചെന്നൈയിൻ അടിതെറ്റിച്ചത് ഒന്നിനെതിരെ മൂന്നുഗോളുകൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നാടകീയ മുഹൂർത്തങ്ങൾ സമ്മാനിച്ചെങ്കിലും ജയം സ്വപ്‌നം മാത്രമായി കേരള ബ്ലാസ്റ്റേഴ്‌സ്.ചെന്നൈയിൻ എഫ്‌സിക്കെതിരെയും മഞ്ഞപ്പടയ്ക്ക് തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ വീഴ്‌ത്തിയത്. ആന്ദ്രെ ചെമ്പ്രി (4), ലാലിയൻസുവാല ചാങ്‌തെ (30), നെരിജിസ് വാൽസ്‌കിസ് (40) എന്നിവരാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്. ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോൾ ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്‌ബെച്ചെ (14) നേടി. പന്തടക്കത്തിലും പാസിങ്ങിലും ചെന്നൈയിനേക്കാൾ മിടുക്ക് കാട്ടിയെങ്കിലും ഗോൾ വല കുലുക്കാനായില്ല. ഏക ഗോൾ നേടിയ ക്യാപ്റ്റൻ ഓഗ്‌ബെച്ചെ ആദ്യപകുതിയുടെ ഒടുവിൽ പരുക്കേറ്റ് തിരിച്ചുകയറിയതും തിരിച്ചടിയായി. ഈ ഐഎസ്എൽ ഫുട്ബോൾ സീസണിന്റെ ഉദ്ഘാടന മത്സരം ജയിച്ചശേഷം ബ്ലാസ്റ്റേഴ്സിന്റെ നാലാം തോൽവിയാണിത്.

എട്ടു മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി ചെന്നൈയിൻ എട്ടാം സ്ഥാനത്താണ്. ഒമ്പതു മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ഏഴു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP