Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഝാർഖണ്ഡിൽ ബിജെപിക്ക് ഏറ്റത് ഞെട്ടിക്കുന്ന പ്രഹരം; 19 സീറ്റുകൾ കുറഞ്ഞ് വെറും 25ൽ ബിജെപി ഒതുങ്ങിയപ്പോൾ 14 അധിക സീറ്റുകളോടെ ജാർഖണ്ഡ് മുക്തിമോർച്ച നേടിയത് 30 സീറ്റുകൾ; വിട്ടു വീഴ്ചകളോടെ സഖ്യത്തിനിറങ്ങിയ കോൺഗ്രസിനും അധികം ലഭിച്ചത് 10 സീറ്റുകൾ; 81 സീറ്റുകളിൽ 47ഉം നേടി മഹാസഖ്യം അധികാരത്തിൽ എത്തുന്നത് ബിജെപിയെ തകർത്ത് തരിപ്പണമാക്കി: തർക്കിക്കാൻ നിൽക്കാതെ ജെഎംഎം നേതാവ് ഹേമന്ത് സോറന് മുഖ്യമന്ത്രി പദവി കൊടുത്ത് കോൺഗ്രസ്

ഝാർഖണ്ഡിൽ ബിജെപിക്ക് ഏറ്റത് ഞെട്ടിക്കുന്ന പ്രഹരം; 19 സീറ്റുകൾ കുറഞ്ഞ് വെറും 25ൽ ബിജെപി ഒതുങ്ങിയപ്പോൾ 14 അധിക സീറ്റുകളോടെ ജാർഖണ്ഡ് മുക്തിമോർച്ച നേടിയത് 30 സീറ്റുകൾ; വിട്ടു വീഴ്ചകളോടെ സഖ്യത്തിനിറങ്ങിയ കോൺഗ്രസിനും അധികം ലഭിച്ചത് 10 സീറ്റുകൾ; 81 സീറ്റുകളിൽ 47ഉം നേടി മഹാസഖ്യം അധികാരത്തിൽ എത്തുന്നത് ബിജെപിയെ തകർത്ത് തരിപ്പണമാക്കി: തർക്കിക്കാൻ നിൽക്കാതെ ജെഎംഎം നേതാവ് ഹേമന്ത് സോറന് മുഖ്യമന്ത്രി പദവി കൊടുത്ത് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് ഏറ്റത് ഞെട്ടിക്കുന്ന പ്രഹരം. 19 സീറ്റുകൾ കുറഞ്ഞ് വെറും 25ൽ ബിജെപി ഒതുങ്ങിയപ്പോൾ 14 അധിക സീറ്റുകളോടെ ജാർഖണ്ഡ് മുക്തിമോർച്ച 30 സീറ്റുകൾ നേടിയാണ് അധികാരത്തിലേക്ക് എത്തുന്നത്. എന്നാൽ വിട്ടു വീഴ്ചകളോടെ സഖ്യത്തിനിറങ്ങിയ കോൺഗ്രസിനും അധിക സീറ്റ് നേടാനായില്ല. 10 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് അധികമായി ലഭിച്ചത്. ഇതോടെ തർക്കിക്കാൻ നിൽക്കാതെ ജെഎംഎം നേതാവ് ഹേമന്ത് സോറന് മുഖ്യമന്ത്രി പദവി കൊടുത്ത് കോൺഗ്രസും ഝാർഖണ്ഡിൽ അധികാര കസേരയിൽ നിന്നും ഒഴിഞ്ഞു നിന്നു.

ബിജെപിയെ തകർത്ത് തരിപ്പണമാക്കി 81 സീറ്റുകളിൽ 47ഉം നേടിയാണ് മഹാസഖ്യം അധികാരത്തിൽ എത്തുന്നത്. രാത്രി 11.45ഓടെ  81 സീറ്റുകളിലെയും ഫലം തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റ തോൽവിയെത്തുടർന്ന് മുഖ്യമന്ത്രി രഘുബർ ദാസ് രാജിവച്ചു. അടുത്ത സർക്കാർ രൂപീകരിക്കും വരെ കാവൽ മുഖ്യമന്ത്രിസ്ഥാനത്തു തുടരാൻ ഗവർണർ ദ്രൗപതി മർമു ആവശ്യപ്പെട്ടു.

ആകെയുള്ള 81 സീറ്റുകളിൽ 47 ഇടത്തും മഹാസഖ്യം വിജയിച്ചു. 30 സീറ്റുകളുമായി ജെഎംഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ്16, ആർജെഡി1 എന്നിങ്ങനെയാണ് സീറ്റുനില. ജെഎംഎം ബിജെപി പാളയത്തിൽ നിന്നും ഇത്തവണ 14 സീറ്റുകളാണ് അധികമായി പിടിച്ചെടുത്തത്. അപ്പോൾ ബിജെപിക്ക് തങ്ങളുടെ 19 സീറ്റുകൾ നഷ്ടമായി. കഴിഞ്ഞ തവണ 44 സീറ്റുകൾ നേടിയ ബിജെപിയെ ജനം ഇത്തവണ 25 സീറ്റുകളിൽ ഒതുക്കുക ആയിരുന്നു. കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6 സീറ്റുകളാണ് നേടിയിരുന്നത്. എന്നാൽ ഇത്തവണ പത്ത് സീറ്റുകൾ കൂടി നേടാൻ കോൺഗ്രസിന് കഴിഞ്ഞു. മറ്റുപാർട്ടികൾ ചേർന്ന് നാലു സീറ്റുകൾ പിടിച്ചെടുത്തു. ജെവി എം മൂന്ന് സീറ്റും എജെഎസ്യു രണ്ട് സീറ്റും നേടി. കഴിഞ്ഞ തവണ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ സഹായിച്ചത് എജെഎസ്യു ആയിരുന്നു. എന്നാൽ ഇത്തവണ അവർ രണ്ട് സീറ്റിലൊതുങ്ങി.

ജെവി എം(പി) 3, എൻസിപി 1, സിപിഐഎംഎൽ1, സ്വതന്ത്രർ2 എന്നിങ്ങനെയാണ് മറ്റു സീറ്റുനില. സർക്കാർ രൂപീകരിക്കുന്നതിന് ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ജെഎംഎം അറിയിച്ചു. ജെഎംഎം ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസും അറിയിച്ചു. ധുംകയിലും ബാർഹെതിലും മത്സരിച്ചെങ്കിലും ബാർഹെതിൽ മാത്രമാണ് സോറൻ ജയിച്ചത്.

തൂക്കുസഭയാണെങ്കിൽ എജെഎസ്യു, ജെവി എം പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിന് ബിജെപി ചർച്ച ആരംഭിച്ചിരുന്നു. ബിജെപി നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്നു മുഖ്യമന്ത്രി രഘുബർ ദാസ് പറയുകയും ചെയ്തു. എന്നാൽ ഗോത്രമേഖലകളിലാണ് ബിജെപിക്ക് അടിപതറിയത്. ജംഷഡ്പുർ ഈസ്റ്റിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി രഘുബർ ദാസ് 15,833 വോട്ടിനു തോറ്റു. പാർട്ടി വിമതൻ സരയു റായിയോടാണു തോറ്റത്.

65 സീറ്റ് എന്ന ലക്ഷ്യം കുറിച്ചാണ് ബിജെപി പ്രചാരണത്തിനിറങ്ങിയത്യ എന്നാൽ മുഖ്യമന്ത്രി രഘുബർദാസിനും ബിജെപിക്കും തൊട്ടതെല്ലാം പിഴച്ചു. 29 സീറ്റുകൾ മാത്രമാണ് ഇതുവരെ നേടാനായത്. ഇതോടെ കേവല ഭൂരിപക്ഷം ഉറപ്പിച്ച് വിശല പ്രതിപക്ഷ സംഖ്യം അധികാരത്തിലേറാനും ഒരുങ്ങുകയാണ്. മുക്തി മോർച്ച നേതാവ് ഹേമന്ദ് സോറനെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കം പ്രതിപക്ഷം തുടങ്ങി. ന്ത് വിലകൊടുത്തും അധികാരം നിലനിർത്തുമെന്ന് ഉറപ്പിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

ആദ്യം എ.ജെ.എസ്.യുവുമായുള്ള സഖ്യം പൊളിഞ്ഞത് മുതൽ തിരിച്ചടി തുടങ്ങുന്നു.മറുവശത്ത് ജെഎംഎം-ആർജെഡി-കോൺഗ്രസ് മഹാസഖ്യം ശക്തമായി നിലയുറപ്പിച്ച് ബിജെപിയെ നേരിട്ടു. ദേശീയതയും ആർട്ടിക്കിൾ 370 യും പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും ബിജെപി മുഖ്യവിഷയമാക്കിയപ്പോൾ പ്രാദേശിക വിഷയങ്ങളിലൂന്നി ബിജെപിയുടെ കെണിയിൽ വീഴാതെ ഹേമന്ത് സോറന് പിന്നിൽ സഖ്യം ഒന്നിച്ചുനിന്നു.

തിരഞ്ഞെടുപ്പിന് മുന്നെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഹേമന്ത് സോറനെ പ്രഖ്യാപിച്ചതോടെ ജെഎംഎം-കോൺഗ്രസ് സഖ്യത്തിൽ ഭിന്നത അകന്നു. കോൺഗ്രസിലാകട്ടെ നേതാക്കൾ പലരും കൊഴിഞ്ഞുപോയി. പിസിസി പ്രസിഡന്റ് പോലും രാജിവച്ച് ആം ആദ്മിയിൽ ചേർന്നിട്ടും ഒറ്റ മനസ്സുമായി ഈ തിരഞ്ഞെടുപ്പിനെ നേരിടാനായതാണ് കോൺഗ്രസിനെ തുണച്ചത്. തെക്കൻ ഝാർഖണ്ഡിൽ മുന്നേറ്റമുണ്ടാക്കിയ കോൺഗ്രസിന്റെ പ്രചാരണം ഏകോപിപ്പിച്ചത് 40 ദിവസമായി സംസ്ഥാനത്ത് തങ്ങിയ എഐസിസി സെക്രട്ടറി ആർപിഎൻ സിങ്ങായിരുന്നു.

എക്‌സിറ്റ് പോളുകൾ ത്രിശങ്കു പ്രവചിച്ചപ്പോഴും, അപകടസാധ്യതയുണ്ടെങ്കിലും സർക്കാരുണ്ടാക്കാമെന്ന ഉറച്ച പ്രതീക്ഷ ബിജെപിക്കുണ്ടായിരുന്നു. പക്ഷേ എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിലും വലിയ വിജയമാണ് മഹാസഖ്യം നേടിയത്. ജെ.വി.പിയുടെയും എ.ജെ.എസ്.യുവിന്റെയും വിലപേശൽ ശേഷി നഷ്ടപ്പെട്ടതും ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകതയാണ്.

വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇത്തവണയും ജാർഖണ്ഡ് വേദിയായത്. കാരണം മറ്റൊന്നുമല്ല, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഇതുവരെ ഒരു മുഖ്യമന്ത്രിയും തുടർച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയിട്ടില്ല. ഈ സാഹചര്യം തുടരുകയാണ്. 2000ത്തിലാണ് ജാർഖണ്ഡ് സംസ്ഥാനം രൂപീകൃതമായത്. മൂന്ന് തെരഞ്ഞെടുപ്പുകളാണ് സംസ്ഥാനത്ത് പൂർത്തിയായത്.

ഇക്കാലയളവിൽ 6 മുഖ്യമന്ത്രിമാർ സംസ്ഥാനം ഭരിച്ചു. ബാബുലാൽ മറാണ്ടി, അർജുൻ മുണ്ട, ഷിബു സോറൻ, മധു കോഡ, ഹേമന്ത് സോറൻ, രഘുബാർ ദാസ് എന്നിവർ ഝാർഖണ്ഡിലെ മുഖ്യമന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടു. നാലാമത്തെ നിയമസഭ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടന്നത്. വോട്ടർമാരുടെ വിചാരണയിൽ നാല് മുൻ മുഖ്യമന്ത്രിമാരാണ് 2014ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ഝാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയായ ബാബുലാൽ മറാണ്ടി രണ്ട് സീറ്റുകളിൽ നിന്ന് മത്സരിച്ചെങ്കിലും രണ്ടിലും പരാജയപ്പെടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP