Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കടുവക്കൂടിന് മുന്നിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് കുട്ടി; ഇരയെ കിട്ടിയ സന്തോഷത്തിൽ കുഞ്ഞിന് മുന്നിലേക്ക് പാഞ്ഞ് അടുത്ത് കടുവയും: ആരും നടങ്ങി പോകും ഈ വീഡിയോ കണ്ടാൽ

കടുവക്കൂടിന് മുന്നിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് കുട്ടി; ഇരയെ കിട്ടിയ സന്തോഷത്തിൽ കുഞ്ഞിന് മുന്നിലേക്ക് പാഞ്ഞ് അടുത്ത് കടുവയും: ആരും നടങ്ങി പോകും ഈ വീഡിയോ കണ്ടാൽ

സ്വന്തം ലേഖകൻ

ഡബ്ലിൻ: അച്ഛനൊപ്പം മൃഗശാല കാണാനെത്തിയതായിരുന്നു കുഞ്ഞ് ലാഡ്. എന്നാൽ അവന്റെ ജീവിത്തതിലെ ഏറ്റവും ഭയാനക ദിവസമായി മാറുകയായിരുന്നു മൃഗശാല സന്ദർശിച്ച ആ ദിനം. കടുവ കൂടിന് മുന്നിൽ നിന്നും അച്ഛൻ എടുത്ത ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു കുട്ടി. പെട്ടെന്നാണ് കടുവ കുട്ടിക്ക നേരെ പാഞ്ഞ് അടുത്തത്. എന്നാൽ കടുവയുടെ കൂടിന്റെ ഗ്ലാസു കൊണ്ടുള്ള ഭിത്തിയിൽ തട്ടി നിന്ന കടുവയ്ക്ക് അത് പൊളിച്ച് പുറത്ത് ചാടാനായില്ലെങ്കിലും കുഞ്ഞ് ലാഡിന്റെ ജീവിത്തിലെ ഏറ്റവും ഭയാനകമായ നിമിഷമായി മാറുകയായിരുന്നു ആ സംഭവം.

വീഡിയോയിൽ കുട്ടി ദൂരെ നിൽക്കുന്ന കടുവയ്ക്ക് മുന്നിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം. കുട്ടി തിരിഞ്ഞ് നോക്കി കടുവ അകലത്താണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ അവൻ തിരിഞ്ഞ് കാമറയ്ക്ക് പോസ് ചെയ്തതോടെ കടുവ കുട്ടിക്ക് അരികിലേക്ക് ഓടി അടുക്കുക ആയിരുന്നു. എന്നാൽ കടുവ ഗ്ലാസ് കൊണ്ടുള്ള മതിലിൽ ഇടിച്ച് നിൽക്കുകയും ചെയ്തു. ഇതോടെ കുട്ടി ഭയന്ന് വിറച്ച് മാറുകയും ചെയ്തു. ഡബ്ലിൻ മൃഗശാലയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവാണ് തന്റെ കാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP