Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ ഏഴിൽ ഒരാൾ മാനസിക വെല്ലുവിളി നേരിടുന്നവർ: പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ; രോ​ഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു; ഇൻ ലാൻസെറ്റ് സൈക്യാട്ടറി വിഭാഗം നടത്തിയ പഠന റിപ്പോർട്ട് പുറത്ത്

ഇന്ത്യയിൽ ഏഴിൽ ഒരാൾ മാനസിക വെല്ലുവിളി നേരിടുന്നവർ: പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ; രോ​ഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു; ഇൻ ലാൻസെറ്റ് സൈക്യാട്ടറി വിഭാഗം നടത്തിയ പഠന റിപ്പോർട്ട് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ ഏഴിൽ ഒരാൾക്ക് മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവരാണെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ മെഡിക്കൽ റിസർച്ച് ഇൻ ലാൻസെറ്റ് സൈക്യാട്ടറി വിഭാഗം നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1990-2017 വരെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. വിഷാദം,ഷീസോപ്രീനിയ, ബൈപോളാർ, ഉത്കണ്ഠ തുടങ്ങിയ വിവിധതരം മാനസിക പ്രശ്‌നങ്ങളാണ് പഠനത്തിൽ കണ്ടെത്തിയത്. 1990-ന് ശേഷം രോഗികളുടെ അളവ് ഇരട്ടിയായി വർധിച്ചതായും പഠനത്തിൽ പറയുന്നു.

വിഷാദം,ഉത്കണ്ഠ തുടങ്ങിയ മാനസിക അസുഖങ്ങളാണ് കൂടുതൽ പേർക്കും ബാധിച്ചിരിക്കുന്നത്. ഏകദേശം 45.7 ദശലക്ഷം പേർക്ക് വിഷാദവും, 44.9 ദശലക്ഷം പേർക്ക് ഉത്ക്കണ്ഠ സംബന്ധമായ അസുഖവും ബാധിച്ചതായാണ് കണ്ടെത്തിയത്. അതായത് രാജ്യത്തിന്റെ ജനസംഖ്യയുടെ 14.5 ശതമാനം പേരും മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് 2017ലെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങളിൽ വിഷാദരോഗത്തിന്റെ വ്യാപനം 1 · 9 മടങ്ങ് വ്യത്യാസപ്പെട്ടിട്ടുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നത്. ഉയർന്ന സാമൂഹിക-ജനസംഖ്യാ സൂചിക (എസ്ഡിഐ) ഉള്ള സംസ്ഥാനങ്ങളിൽ തമിഴ്‌നാട്, കേരളം, ഗോവ, തെലങ്കാന എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത്.

അസുഖത്തെ കുറിച്ചുള്ള ഭയം, നാണക്കേട്, അവഗണന എന്നിവയും അസുഖം കൂടാനുള്ള പ്രധാന കാരണമാണ്. തുടക്കത്തിൽ തന്നെ പരിശോധിച്ചിരുന്നെങ്കിൽ പലരുടേയും അസുഖം ഭേദമാകുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു പഠനം നടന്നത്. പുരുഷന്മാരേക്കാൾ കൂടുതൽ രോഗം ബാധിച്ചത് സ്ത്രീകൾക്കാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ പ്രായമാകുന്തോറും മാനസികമായ ബുദ്ധിമുട്ടുകൾ കൂടി വരുന്നതായും പഠനത്തിൽ പറയുന്നു. സ്ത്രീകളിൽ കൂടുതലും മാനസിക-സാമൂഹിക കാരണങ്ങളാണ് വിഷാദ രോഗത്തിന് ഇടയാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP