Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെന്നൈയെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തി ഗോവയുടെ തേരോട്ടം; ഗോവയുടെ ഗോൾപൂരത്തിന് സാക്ഷിയായി ജനഹർലാൽ നെഹ്റു സ്റ്റേഡിയം

ചെന്നൈയെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തി ഗോവയുടെ തേരോട്ടം; ഗോവയുടെ ഗോൾപൂരത്തിന് സാക്ഷിയായി ജനഹർലാൽ നെഹ്റു സ്റ്റേഡിയം

സ്വന്തം ലേഖകൻ

ചെന്നൈ: ചെന്നൈയിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി എഫ്.സി.ഗോവയുടെ തേരോട്ടം. മൂന്നിനെതിരെ നാലു ഗോളുകൾ നേടിയാണ് ഗോവ ചൈന്നെയെ പരാജയപ്പെടുത്തിയത്. പിടിച്ചു നിൽക്കാൻ ചെന്നൈ പരമാവധി ശ്രമിച്ചെങ്കിലും ഗോവയുടെ ഗോൾ പെരുമഴയിൽ അലിഞ്ഞ് ഇല്ലാതാവുകയായരുന്നു. സീസണിലെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരത്തിന് കൂടിയായിരുന്നു ഇന്നലെ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാക്ഷിയായത്.

ആദ്യ പകുതിയിൽ 3-0 ന് മുന്നിട്ട് നിന്ന ഗോവയെ രണ്ടാം പകുതിയിൽ ചെന്നൈ പിടിച്ചു കുലുക്കാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം പരാജയപ്പെട്ടു. രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചിറങ്ങിയ ചെന്നൈയിൻ. 57-ാം മിനിറ്റിൽ ആദ്യ ലക്ഷ്യം കണ്ടു. ആന്ദ്രെ ഷെംബ്രിയാണ് സ്‌കോർ ചെയ്തത്. രണ്ട് മിനിറ്റ് തികയും മുമ്പേ അടുത്തതും തിരിച്ചടിച്ചു. റഫേൽ ക്രിവല്ലെറോയാണ് ഇത്തവണ വല ചലിപ്പിച്ചത്. എന്നാൽ മത്സരം തിരിച്ച് പിടിക്കാൻ സാധിക്കുമെന്നുള്ള ചെന്നൈയിന്റെ പ്രതീക്ഷ നാല് മിനിറ്റിൽ കൂടുതൽ നിന്നില്ല.

63-ാം മനിറ്റിൽ ഫെറൻ കോറോമിനസ് ഗോവക്കായി നാലാം ഗോൾ നേടി. പിന്നീട് മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ റഫേൽ ക്രിവല്ലെ മറ്റൊരു ഗോൾ കൂടി നേടിയെങ്കിലും ഒപ്പമെത്താനോ മത്സരഫലം മാറ്റാനോ സാധിച്ചില്ല. ഇതിനിടെ അവസാന ഘട്ടത്തിൽ ചെന്നൈയിന്റെ എഡ്വിൻ സിഡ്നി വാൻസ്പോളിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.

മത്സരത്തിൻJz 27-ാം മിനിറ്റിൽ ഹ്യുഗോ ബൗമോസിന്റെ പാസിൽ നിന്ന് അഹ്മദ് ജഹുവയാണ് ഗോവയുടെ ഗോൾപൂരത്തിന് തുടക്കമിട്ടത്. 41-ാം മിനിറ്റിൽ ബ്രണ്ടൻ ഫെർണാണ്ടസ് ലൂസിയൻ ഗോയന്റെ പിഴവിൽ കുതിച്ചുകയറി രണ്ടാം ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ഹ്യുഗോ ബൗമോസിലൂടെ ഗോവയുടെ മൂന്നാം ഗോളും പിറന്നു.

ഇന്നത്തെ വിജയത്തോടെ ഗോവ പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. 10 കളികളിൽ നിന്ന് ആറ് ജയവും ഒരു തോൽവിയും മൂന്ന് സമനിലയുമായി ഗോവക്ക് 21 പോയിന്റുണ്ട്. ഇത്ര തന്നെ മത്സരങ്ങൾ കളിച്ച് 18 പോയിന്റുമായി എ.ടി.കെയാണ് തൊട്ട് പിന്നിലുള്ളത്. ഒമ്പത് പോയിന്റ് മാത്രമുള്ള ചെന്നൈയിൻ എട്ടാമതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP