Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡിജിറ്റൽ ഇടപാടുകൾക്ക് പ്രോത്സാഹനം: റുപേ ഡെബിറ്റ് കാർഡും യുപിഐയും പ്രചാരത്തിലാക്കാൻ കാമ്പെയ്നുകൾ ആരംഭിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം; റുപേ, യുപിഐ ഇടാപാടുകൾ ജനുവരി ഒന്നു മുതൽ സൗജന്യമെന്ന് കേന്ദ്ര ധനമന്ത്രി

ഡിജിറ്റൽ ഇടപാടുകൾക്ക് പ്രോത്സാഹനം: റുപേ ഡെബിറ്റ് കാർഡും യുപിഐയും പ്രചാരത്തിലാക്കാൻ കാമ്പെയ്നുകൾ ആരംഭിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം; റുപേ, യുപിഐ ഇടാപാടുകൾ ജനുവരി ഒന്നു മുതൽ സൗജന്യമെന്ന് കേന്ദ്ര ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റുപേ, ഭീം യുപിഐ പ്ലറ്റ്‌ഫോമുകളിലൂടെ നടത്തുന്ന പണമിടപാടുകൾക്ക് ജനുവരി ഒന്നു മുതൽ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുന്നതല്ല. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഈ സൗജന്യമെന്നു ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

പൊതുമേഖലാ ബാങ്ക് മേധാവികളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇത് സംബന്ധിച്ച് റവന്യൂ ഡിപ്പാർട്ട്‌മെന്റ് ഉടനെ ഉത്തരവിറക്കും. ഡിജിറ്റൽ സംവിധാനത്തിലൂടെ പണം കൈപ്പറ്റുന്നതിന് വ്യാപാരികൾ ബാങ്കിന് നൽകുന്ന തുകയാണ് എംഡിആർ. റുപേ ഡെബിറ്റ് കാർഡും ഭീം യുപിഐ ക്യൂ ആർ കോഡും വഴിയാണ് പ്രവർത്തിക്കുന്നത്. ഇവയ്ക്ക് ചാർജ് ഈടാക്കുന്നത് നിർത്തലാക്കുമ്പോൾ ബാങ്കുകളും റിസർവ് ബാങ്കുമാണ് ചെലവ് വഹിക്കുക.

2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് എംഡിആർ ചാർജുകൾ എഴുതിത്ത്ത്തള്ളാൻ സർക്കാരും റിസർവ് ബാങ്കും നേരത്തെ ഉത്തരവിട്ടിരുന്നു, ഇത് ഇപ്പോൾ എല്ലാ ഇടപാടുകൾക്കും വിപുലീകരിച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഡിജിറ്റൽ പേയ്മെന്റ് ഇക്കോ സിസ്റ്റം ശക്തിപ്പെടുത്തുന്നതിനും കുറഞ്ഞ പണ സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങുന്നതിനും റുപേ ഡെബിറ്റ് കാർഡും യുപിഐയും പ്രചാരത്തിലാക്കാൻ കാമ്പെയ്നുകൾ ആരംഭിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP