Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൾച്ചറൽ ഫോറം ഖത്തർ കണ്ണൂർ ജില്ല 'ഭരണ ഘടന സംരക്ഷണ കാമ്പയ്‌നിന്റെ'ഭാഗമായി സ്റ്റുഡൻസ് ടോക്ക് റൈസ് ടുഗെതെർ എന്ന തലക്കെട്ടിൽ സ്റ്റുഡൻസ് ടോക്ക് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

പൗരത്വ ബില്ലും അതിനെതിരായി ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ കൾച്ചറൽ ഫോറം ഖത്തർ കണ്ണൂർ ജില്ലാ നടത്തുന്ന 'ഭരണ ഘടന സംരക്ഷണ കാമ്പയ്‌നിന്റെ'ഭാഗമായി ജില്ലാ വനിതാ വിഭാഗം റൈസ് ടുഗെതെർ എന്ന തലക്കെട്ടിൽ സ്റ്റുഡൻസ് ടോക്ക് സംഘടിപ്പിച്ചു.

പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനമാണെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. ഭരണഘടനയെയും അത് ജനങ്ങൾക്ക് നല്കുന്ന അവകാശങ്ങളെയും സംരക്ഷിക്കാൻ തങ്ങൾ മുന്നിട്ടിറങ്ങുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. നാട്ടിൽ നടക്കുന്ന വിദ്യാർത്ഥികളുസമരങ്ങൾക്ക് സദസ്സ് ഐക്യദാർഡ്യം പ്രകടിപ്പിച്ചു. ഷാനവാസ് ഖാലിദ് നേതൃത്വം നല്കിയ ചർച്ചയിൽ മിൻഹ സാദിഖ്, ബിലാൽ, വാജിദ്, തൽസില, ഹനീൻ, തബ്ഷിറ, സീഷാൻ. ഇഫ്‌സാൻ. അബ്ദുൽ മുഇഎസ് എന്നിവർ വിദ്യാർത്ഥികളെ പ്രതിനിധികരിച്ച് സംസാരിച്ചു.

ഡൽഹിയിലെ സമരങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മലയാളി വിദ്ാർത്ഥികളായ ഷഹിൻ അബ്ദുള്ള. ആയിഷ, റന്ന, റാനിയ എന്നിവരുടെ പരിപാടികൾക്ക് ആശംസകളറിയിച്ച് കൊണ്ടുള്ള വീഡിയോ വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചു. ഇന്ത്യയിൽ നടന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് അമാൻ, നുഹ എന്നിവർ വീഡിയോ പ്രസന്റേഷൻ നടത്തി.

സ്ത്രീകളും വിദ്യാർത്ഥികളുമടക്കം 80ൽ അധികം ആളുകൾ പങ്കെടുത്ത പരിപാടി കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ആബിദ സുബൈർ ഉദ്ഘാടനം നടത്തി, കൾച്ചറൽ ഫോറം കണ്ണൂർ വൈസ് പ്രസിഡന്റ് ഹുമൈറ അദ്ധ്യക്ഷത വഹിച്ചു. റിഹാം നസീം കവിതാലാപനവും ഹയയും ടീമും ദേശഭക്തി ഗാനവും ആലപിച്ചു. മിൻഹാ സാദിഖ് ചൊല്ലിക്കൊടുത്ത ഭരണഘടന സംരക്ഷണ പ്രതിജ്ഞയും ദേശീയ ഗാനവും സദസ്സ് ഒന്നടങ്കം ഏറ്റ് ചൊല്ലി. നജ്‌ല നജീവ് സ്വാഗതവും ഹുമൈറ അബദ്ുൽ വാഹിദ് നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP