Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാല് മാസം പ്രാമുള്ളപ്പോൾ സീലീങ് ഫാൻ പൊട്ടി വീണു ഉമ്മ മരിച്ചു; ഒമ്പതാം വയസിൽ ബാപ്പയും പോയി; ജീവിത മാർഗം തേടിയുള്ള അലച്ചിലുകൾക്ക് ഒടുവിൽ ദുബായിലെത്തി; പിആർഒ രംഗത്ത് ഉയരങ്ങളിലെത്തിയപ്പോഴും വന്ന വഴി മറന്നില്ല; നന്മ ചെയ്തു ആളുകളുടെ ഹൃദയത്തിൽ ഇടംപിടിച്ച നന്തി നാസറിന്റെ വിയോഗം ഉൾക്കൊള്ളാൻ ആവാകെ പ്രവാസികൾ; അവസാന ദിവസങ്ങളിൽ പറഞ്ഞത് മരണത്തിന്റെ നിഴൽ വീണ കാര്യങ്ങൾ; അറംപറ്റുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് സുഹൃത്തുക്കൾ

നാല് മാസം പ്രാമുള്ളപ്പോൾ സീലീങ് ഫാൻ പൊട്ടി വീണു ഉമ്മ മരിച്ചു; ഒമ്പതാം വയസിൽ ബാപ്പയും പോയി; ജീവിത മാർഗം തേടിയുള്ള അലച്ചിലുകൾക്ക് ഒടുവിൽ ദുബായിലെത്തി; പിആർഒ രംഗത്ത് ഉയരങ്ങളിലെത്തിയപ്പോഴും വന്ന വഴി മറന്നില്ല; നന്മ ചെയ്തു ആളുകളുടെ ഹൃദയത്തിൽ ഇടംപിടിച്ച നന്തി നാസറിന്റെ വിയോഗം ഉൾക്കൊള്ളാൻ ആവാകെ പ്രവാസികൾ; അവസാന ദിവസങ്ങളിൽ പറഞ്ഞത് മരണത്തിന്റെ നിഴൽ വീണ കാര്യങ്ങൾ; അറംപറ്റുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് സുഹൃത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: 1958ലെ പുതുവർഷപ്പുലരിയിലാണ് നന്തി നാസർ ജനിച്ചത്. ജന്മദിനം ആഘോഷിക്കാൻ ഒരു രണ്ടു നാൾ ബാക്കി നിൽക്കേയാണ് പ്രവാസികളുടെ അത്താണി ആയിരുന്ന നന്തി ബസാറിനെ മരണം വിളിച്ചത്. അവസാന നാളുകളിൽ അദ്ദേഹം തമാശയായി മരണത്തെ കുറിച്ചു പറഞ്ഞ വാക്കുകഖൾ വിശ്വസിക്കാൻ പോലും ആളുകൾക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെട്ട പ്രവാസി സമൂഹത്തിന് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് ഇപ്പോഴും ഉൾക്കൊള്ളാനുമായിട്ടില്ല. പ്രിയപ്പെട്ടവരോട് അദ്ദേഹം പറഞ്ഞത് മരണത്തെ കുറിച്ചായിരുന്നു. ഞാൻ മരിച്ചാൽ ഇതു വേണം നീ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ എന്നു പറഞ്ഞ് സാമൂഹ്യ പ്രവർത്തർ അഷറഫ് താമരശ്ശേരിയോടും അദ്ദേഹം ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. ഈ വാക്കുകൾ അറംപറ്റുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അഷറഫ് പറയുന്നു.

അതേസമയം അരുതാത്ത വാക്കുകൾ പറഞ്ഞതിന് അഷറഫ് അദ്ദേഹത്തെ ശകാരിക്കുകയും ചെയത്ിരുന്നു. കഴിഞ്ഞദിവസം മരിച്ച രണ്ടു മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ എംബാം ചെയ്യുന്ന സമയത്തും നന്തി സജീവമായിരുന്നു. അതിനു ശേഷം അവിടെ നിന്ന തന്നോടും നന്തി സംസാരിച്ചത് മരണത്തെക്കുറിച്ചായിരുന്നെന്ന് കവയിത്രി ഷീലാ പോളും ഓർക്കുന്നു. 'നന്തി മരിച്ചാൽ ബോഡി അന്നു തന്നെ നാട്ടിൽ പോകും. എന്നാൽ ദാ, പാക്കിസ്ഥാനിയും ഇന്ത്യക്കാരനുമാണ് ഈ കിടക്കുന്നത്. ആരും ഇല്ലാത്തവരാ. ഇവരെ ഏറ്റെടുക്കാൻ ആളില്ല. വല്യ കഷ്ടമാ. ഇതേക്കുറിച്ചെല്ലാം ചേച്ചി എഴുതണം'- നന്തിയുടെ വാക്കുകൾ അറം പറ്റിയതോർത്ത് നെടുവീർപ്പിടുകയാണ് ഷീലാ പോൾ.

ദുബായിലെ മലയാളി സമൂഹം വളരെ വ്യവനത്തോടെയാണ് നന്തി നാസറിന് യാത്രാമൊഴി നൽകിയത്. കോഴിക്കോട കൊയിലാണ്ടി നന്തി സ്വദേശിയായ നാസർ പ്രവാസി ആയത് ഏറെ ദുരിതങ്ങളോട് പടവെട്ടിയാണ്. സ്വന്തം ബിസിനസ്സിനേക്കാൾ പ്രാധാന്യം നൽകി നിരാശ്രയരും നിരാലംബരുമായ പ്രവാസികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നുകോഴിക്കോട് നന്തി ബസാർ മുസ്‌ലിയാർകണ്ടി അബ്ദുൽ നാസർ എന്ന നന്തി നാസർ.

നല്ലൊരു വായനക്കാരനുമായിരുന്ന അദ്ദേഹം പുരാതന വസ്തുക്കൾ ശേഖരിക്കുന്നതിലും താത്പര്യം കാണിച്ചു. ഇവയെല്ലാം നാട്്ടിൽ നനന്തി ഗ്രാമം' എന്ന വില്ലയെ അലങ്കരിച്ചു. രണ്ടരദശകത്തിലേറെയായി യുഎഇയിലുള്ള ഇദ്ദേഹം മുംബൈയിൽ ഏറെ കാലം ട്രാവൽ ഏജൻസി രംഗത്ത് പ്രവർത്തിച്ച ശേഷമാണ് പ്രവാസിയായത്. ഖിസൈസ് മെട്രോ സ്റ്റേഷനടുത്തെ അൽ തവാർ സെന്ററിലായിരുന്നു പിആർ ഓഫിസ്. വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ തലവന്മാരുമായും മികച്ച ബന്ധം പുലർത്തിയിരുന്നു. ദുബായ് പൊലീസുമായും മറ്റു സർക്കാർ വകുപ്പുകളുമായും അടുത്ത ബന്ധം പുലർത്തിയ ഇദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരുടെയെല്ലാം പ്രീതി പിടിച്ചുപറ്റി. യുഎഇ നന്തി അസോസിയേഷൻ, യുഎഇ പിആർഒ അസോസിയേഷൻ എന്നിവയുടെയെല്ലാം അമരക്കാരായിരുന്നു.

സാമൂഹികജീവകാരുണ്യ പ്രവർത്തനത്തിന് ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1958ലെ പുതുവത്സരപ്പുലരിയിലാണ് അസൈനാർ കണ്ടി, ബിച്ചാമി മുസ്‌ലിയാർ കണ്ടി ദമ്പതികളുടെ മകനായി നന്തി നാസർ ജനിച്ചത്. കൊയിലാണ്ടിക്കടുത്തുള്ള നന്തിയാണ് സ്വദേശം. ജിന്നാ സാഹിബ് എന്നാണ് നാസർ നന്തിയുടെ ബാപ്പ അറിയപ്പെട്ടിരുന്നത്. നാസറിന് 4 മാസം പ്രായമുള്ളപ്പോൾ ഉമ്മ മരിച്ചു. സീലീങ് ഫാൻ പൊട്ടി വീണായിരുന്നു മരണം. അന്ന് ഉമ്മയുടെ അടുത്തുകിടന്ന കുഞ്ഞു നാസർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒൻപതാം വയസ്സിൽ ബാപ്പയും മരിച്ചു. ജീവിതമാർഗം തേടി ചെന്നൈയിലേക്കായിരുന്നു ആദ്യയാത്ര.

പിന്നീട് മുംബൈയിലേക്ക്. പ്രിൻസ് ട്രാവൽ തുടങ്ങി. 1992ൽ ദുബായിലെത്തി. അൽ മുഹൈരി ട്രാവൽ ആൻഡ് ടൂറിസം കമ്പനി തുടങ്ങി. ഒട്ടേറെ കമ്പനികളുടെ പിആർഒ ആയും പ്രവർത്തിച്ചു. യുഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിൽ കാർഗോ, ടൂറിസം രംഗത്ത് കമ്പനികൾ തുടങ്ങിയിരുന്നു. അന്ന് സൃഷ്ടിച്ച ബന്ധങ്ങൾ പിന്നീട് ആഫ്രിക്കൻ സ്വദേശികളായ നിരാലംബരുടെ മൃതദേഹങ്ങൾ അവിടേക്ക് അയയ്ക്കാനും നന്തിക്ക് സഹായകമായി. പിആർഒ രംഗത്ത് ഉയരങ്ങളിലെത്താൻ അക്കാലത്ത് പിന്തുണയേകിയത് ഒരു സ്വദേശി വനിതയാണ്.

മുംബൈയിലും ദുബായിലെ നായിഫ് റോഡിലും ജീവിച്ചവന് ലോകത്തെവിടെയും അതിജീവിക്കാനാവുമെന്നായിരുന്നു നന്തിയുടെ അഭിപ്രായം. മുംൈബക്കാലത്ത് സഹായിച്ച വേണു, വിജൻ, ഭരതൻ തുടങ്ങിയ ജ്യേഷ്ഠതുല്ല്യരായവരെ എപ്പോഴും നന്ദിയോടെ നന്തി ഓർക്കുമായിരുന്നു. നന്ദി നിറഞ്ഞ ആ മനസ്സു തന്നെയാണ് പിന്നീട് ആലംബഹീനർക്ക് തുണയാകാനും പ്രേരകമായത്. 1997ൽ ദുബായിലെത്തിയത് മുതൽ പലർക്കും മറക്കാൻ സാധിക്കാത്ത വ്യക്തിയാണ് നന്തി നാസർ. അദ്ദേഹത്തിന്റെ മരണം മലയാളികൾക്കും ഇന്ത്യക്കാർക്കും മാത്രമല്ല ആഫ്രിക്കയിൽ നിന്നുള്ളവർക്കു പോലും തീരാനഷ്ടമാണെന്നും സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ടി.കെ ഹാഷിഖ് പറഞ്ഞു. 1998ൽ ദുബായ് മലയാളം സമാജം എന്ന പേരിൽ സംഘടന രൂപീകരിച്ച കാര്യവും അദ്ദേഹം ഓർത്തു. ജുമൈറയിൽ ജയിലിലുണ്ടായിരുന്ന പലർക്കും എമിഗ്രേഷൻ പാസ് വാങ്ങിക്കൊടുക്കാൻ നന്തി നടത്തിയ ശ്രമങ്ങൾ വലുതായിരുന്നു.

നിസ്വാർഥ സേവനം എന്നതായിരുന്നു നന്തിയുടെ മുഖമുദ്രയെന്ന് ഏഷ്യാ വിഷൻ എംഡി നിസാർ സെയ്ദ് പറഞ്ഞു. നാട്ടിൽ അദ്ദേഹത്തിന്റെ വീടുപണി ഇതുവരെ പൂർത്തിയായിട്ടില്ല. ഒരാൾക്ക് തന്റെ ആവശ്യമുണ്ടെന്ന് തോന്നിയാൽ സ്വന്തം കാര്യം മാറ്റിവച്ചു പോലും ഓടിനടക്കും. പൊലീസിലും വിവിധ സർക്കാർ വകുപ്പിലും ഉണ്ടായിരുന്ന ബന്ധങ്ങളെല്ലാം ആ കാര്യം നടത്തിയെടുക്കാൻ അദ്ദേഹം ഉപയോഗിക്കും. ആരോടും മുഖമറയില്ലാതെ കാര്യങ്ങൾ തുറന്നു പറയും. കഴിഞ്ഞദിവസം ദുബായ് പൊലീസ് നടത്തിയ വിരുന്നിൽ നന്തി നാസറിന് കിട്ടിയ പരിഗണനയെക്കുറിച്ച് പറഞ്ഞത് മാധ്യമ പ്രവർത്തകനായ മാത്തുക്കുട്ടി കടോണാണ്. ഉന്നത ഉദ്യോഗസ്ഥരോടെല്ലാം വ്യക്തിപരമായ ബന്ധം നന്തി നാസറിനുണ്ടായിരുന്നു. ദുബായിലെ കാരുണ്യത്തിന്റെ നിറകുടമായ പ്രവാസിയുടെ മരണം അറിഞ്ഞ് മുഹൈസീനയിലെ എംബാം സെന്ററിന്റെ മുറ്റത്ത് മൃതദേഹം കാണാൻ തടിച്ചു കൂടിയത് വലിയ ജനസഞ്ചയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP