Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ഫോൺ കളഞ്ഞുപോയോ? പേടിക്കേണ്ട! ബ്ലോക്ക് ചെയ്യാം..മറ്റാർക്കും ഉപയോഗിക്കാൻ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാൻ ഇപ്പോൾ സർക്കാർ വെബ്‌സൈറ്റ് ലഭ്യമാണ്

ഫോൺ കളഞ്ഞുപോയോ? പേടിക്കേണ്ട! ബ്ലോക്ക് ചെയ്യാം..മറ്റാർക്കും ഉപയോഗിക്കാൻ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാൻ ഇപ്പോൾ സർക്കാർ വെബ്‌സൈറ്റ് ലഭ്യമാണ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  കളഞ്ഞു പോയ ഫോൺ മറ്റാർക്കും ഉപയോഗിക്കാൻ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാൻ ഇപ്പോൾ ഒരു സർക്കാർ വെബ്സൈറ്റ് ലഭ്യമാണ്. 2019 സെപ്റ്റംബറിൽ മുംബൈയിൽ തുടക്കമിട്ട സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) ഇപ്പോൾ ഡൽഹിയിലും ലഭ്യമായി തുടങ്ങി. മൊബൈൽഫോൺ മോഷ്ടിക്കപ്പെടുകയോ കളഞ്ഞുപോവുകയോ ചെയ്താൽ ഈ വെബ്സൈറ്റ് വഴി നിങ്ങളുടെ ഫോൺ ബ്ലോക്ക് ചെയ്യാൻ സാധിക്കും. ഈ വർഷം തന്നെ രാജ്യത്തെ മറ്റിടങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നാണ് സൂചന.

http://www.ceir.gov.in എന്ന യുആർഎൽ സന്ദർശിച്ചാൽ മതി. ഫോണുകളുടെ ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ വെബ്സൈറ്റ് വഴി ഫോൺ ബ്ലോക്ക് ചെയ്യണമെങ്കിൽ ഫോൺ നഷ്ടമായതായി ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യണം. രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റവും ഡിജിറ്റൽ വൈദഗ്ധ്യവും കണക്കിലെടുത്ത് വ്യക്തികളുടെ വ്യക്തിവിവരങ്ങൾ അടങ്ങിയ ഫോണുകളുടെ സുരക്ഷയും നിർണായകമാണെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. വികസനത്തിനായി ഞങ്ങൾ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുമ്പോൾ, സ്വന്തം ലക്ഷ്യങ്ങൾക്കായി സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്ന കുറേ കുറ്റവാളികളുമുണ്ടെന്ന് അ?ദ്ദേഹം പറഞ്ഞു.

സിഇഐആർ വഴി ഫോൺ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടി

ആദ്യം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഫോൺ നഷ്ടപ്പെട്ടതിനെകുറിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുക. ആ റിപ്പോർട്ടിന്റെ കോപ്പി കയ്യിൽ കരുതണം. വെബ്സൈറ്റിലെ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിന് അത് ആവശ്യമാണ്. നഷ്ടപ്പെട്ട ഫോണിലെ സിംകാർഡുകൾക്ക് ഡ്യൂപ്ലിക്കേറ്റ് സിംകാർഡുകളും വാങ്ങിയിരിക്കണം. പൊലീസ് റിപ്പോർട്ടിന്റെ പകർപ്പ്, തിരിച്ചറിയൽ കാർഡ്, സാധിച്ചാൽ ഫോൺ വാങ്ങിയ ബില്ല് എന്നിവ കയ്യിൽ കരുതുക.

ഇതിന് ശേഷം ഫോണിന്റെ ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക. മുകളിൽ പറഞ്ഞ രേഖകൾ അപേക്ഷയ്ക്കൊപ്പം അറ്റാച്ച് ചെയ്യണം. നിങ്ങളുടെ മൊബൈൽ നമ്പർ നൽകണം, രണ്ട് നമ്പറുകളുണ്ടെങ്കിൽ രണ്ടും. രണ്ട് സിംകാർഡ് സൗകര്യമുള്ള ഫോൺ ആണ് നിങ്ങളുടേത് എങ്കിൽ രണ്ട് ഐഎംഇഐ നമ്പറുകളും നൽകണം. ഫോൺ വാങ്ങിയ പെട്ടിയിൽ ഐഎംഇഐ നമ്പറുകൾ കാണാം.

ഫോണുകൾ വാങ്ങുമ്പോൾ എപ്പോഴും ഐഎംഇഐ നമ്പറുകൾ എവിടെയെങ്കിലും എഴുതി സൂക്ഷിച്ച് വെക്കുക. ഭാവിയിൽ ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് അത് ഉപയോഗിക്കാം. ഫോണിന്റെ ബ്രാന്റ്, മോഡൽ, പർചേസ് ഇൻവോയ്സ് എന്നിവയും നൽകുക. ഫോൺ നഷ്ടമായ സ്ഥലവും, തീയ്യതിയും നൽകുക. ഫോൺ ഉടമ അയാളുടെ പേര്, വിലാസം, മൊബൈൽ നമ്പർ, തിരിച്ചറിയൽ രേഖകൾ എന്നിവയിൽ ഏതെങ്കിലും അപേക്ഷയ്ക്കൊപ്പം നൽകണം.

അപേക്ഷ നൽകിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഈ ഐഡി ഉപയോഗിച്ച് ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പിലായോ എന്ന് പരിശോധിക്കാം. ഫോൺ തിരികെ ലഭിച്ചാൽ ബ്ലോക്ക് എങ്ങനെ ഒഴിവാക്കാം? ഫോൺ തിരികെ ലഭിച്ചാൽ അക്കാര്യം ആദ്യം പൊലീസിൽ അറിയിക്കുക. അതിന് ശേഷം ഇതേ വെബ്സൈറ്റിൽ തന്നെ ഫോൺ അൺബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ നൽകാം. അപേക്ഷ നൽകിക്കഴിഞ്ഞ് അൺബ്ലോക്ക് ഒഴിവാക്കാൻ സമയമെടുക്കും. അതിനാൽ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് വിവരം അന്വേഷിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP