Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നുമുതൽ 4 ദിവസത്തേക്കു ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ പാർക്കിങ്;രാത്രി 10 മുതൽ പുലർച്ചെ 3 വരെ 5 വരെയാണ് പാർക്കിങ്

ഇന്നുമുതൽ 4 ദിവസത്തേക്കു ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ പാർക്കിങ്;രാത്രി 10 മുതൽ പുലർച്ചെ 3 വരെ 5 വരെയാണ് പാർക്കിങ്

സ്വന്തം ലേഖകൻ

ന്നുമുതൽ 4 ദിവസത്തേക്കു ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ ഹ്രസ്വകാല പാർക്കിങ് അനുവദിച്ചു. തിങ്കളാഴ്ച വരെ രാത്രി 10 മുതൽ പുലർച്ചെ 3 വരെ 5 മണിക്കൂർ ആണ് അനുമതി. ശൈത്യകാല അവധിക്ക് ശേഷം അടുത്ത ആഴ്ച സ്‌കൂൾ തുറക്കുന്നതിനാൽ ക്രിസ്മസ്-പുതുവത്സര അവധി ആഘോഷത്തിനായി രാജ്യത്തിന് പുറത്തേക്ക് പോയവരുടെ മടങ്ങി വരവിനെ തുടർന്ന് തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണിത്.

തിരക്ക് സമയങ്ങളിൽ യാത്രക്കാരുടെ സൗകര്യവും സുരക്ഷയും പരിഗണിച്ചാണ് സൗജന്യ പാർക്കിങ് അനുവദിക്കുന്നത്. ഭൂരിഭാഗം കാറുകളും വിമാനത്താവളത്തിന് സമീപമുള്ള റോഡുകളിലും മറ്റുമാണ് യാത്രക്കാരെ സ്വീകരിക്കാനായി കാത്ത് കിടക്കുന്നത്. പുതിയ നടപടി എല്ലാവർക്കും വലിയ ആശ്വാസമാകും.

എല്ലാ വർഷവും സ്‌കൂൾ തുറക്കുന്ന സമയങ്ങളിൽ വിമാനത്താവളത്തിൽ ഏതാനും മണിക്കൂറുകൾ പാർക്കിങ് സൗജന്യം നടപ്പാക്കാറുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP