Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളാ ബാങ്കിനെ ഭരിക്കുക റിസർവ്വ് ബാങ്ക്; എല്ലാം സുതാര്യമെന്ന് ഉറപ്പിക്കാൻ കേരളബാങ്കിൽ രജിസ്ട്രാർക്കും സംസ്ഥാനസർക്കാരിനുമുള്ള നിയന്ത്രണം പരിമിതമാക്കി സർക്കുലർ; അർബൻ ബാങ്കുകളിൽ നടപ്പാക്കുന്ന പരിഷ്‌കാരം ഒരു സംസ്ഥാന സഹകരണ ബാങ്കിനു ബാധകമാക്കിയത് കേരളബാങ്കിൽ മാത്രം; കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയക്കളി സംശയിച്ച് കേരളാ സർക്കാരും

കേരളാ ബാങ്കിനെ ഭരിക്കുക റിസർവ്വ് ബാങ്ക്; എല്ലാം സുതാര്യമെന്ന് ഉറപ്പിക്കാൻ കേരളബാങ്കിൽ രജിസ്ട്രാർക്കും സംസ്ഥാനസർക്കാരിനുമുള്ള നിയന്ത്രണം പരിമിതമാക്കി സർക്കുലർ; അർബൻ ബാങ്കുകളിൽ നടപ്പാക്കുന്ന പരിഷ്‌കാരം ഒരു സംസ്ഥാന സഹകരണ ബാങ്കിനു ബാധകമാക്കിയത് കേരളബാങ്കിൽ മാത്രം; കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയക്കളി സംശയിച്ച് കേരളാ സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളബാങ്കിൽ രജിസ്ട്രാർക്കും സംസ്ഥാനസർക്കാരിനുമുള്ള നിയന്ത്രണം പരിമിതം. കേരളബാങ്കിന്റെ പരിപൂർണ നിയന്ത്രണം ബോർഡ് ഓഫ് മാനേജ്മെന്റിലുറപ്പിച്ച് റിസർവ് ബാങ്കിന്റെ സർക്കുലർ ഇറക്കിയതോടെയാണ് ഇത്. ആർ.ബി.ഐ. നിയന്ത്രണത്തിലും നിർദ്ദേശത്തിലും പ്രവർത്തിക്കുന്ന സമിതിയാണ് ബോർഡ് ഓഫ് മാനേജ്മെന്റ്. സഹകരണ ബാങ്കുകളിലെ ഇരട്ടനിയന്ത്രണം ഒഴിവാക്കാനാണ് ബോർഡ് ഓഫ് മാനേജ്മെന്റ് എന്ന ഘടന റിസർവ് ബാങ്ക് നിർദ്ദേശിച്ചത്. ഭരണസമിതിക്ക് ഉപരിയായാണ് ബോർഡ് ഓഫ് മാനേജ്മെന്റ് രൂപവത്കരിക്കേണ്ടത്. സഹകരണവകുപ്പിന്റെ അധികാരം പരിമിതപ്പെടുത്താനും റിസർവ് ബാങ്കിന്റെ നിയന്ത്രണം ശക്തമാക്കാനുമാണ് ഇത്. ബാങ്ക് ചെയർമാനുപുറമേ ബോർഡ് ഓഫ് മാനേജ്മെന്റിന് പ്രത്യേക ചെയർമാനുണ്ടാകും. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളാണ് ഈ സമിതി പാലിക്കേണ്ടത്.

വായ്പ അനുവദിക്കുന്നതും ഫണ്ട് വിനിയോഗവും ഉൾപ്പെടെ ബാങ്കിങ് സംബന്ധമായ എല്ലാ കാര്യങ്ങളും ബോർഡ് ഓഫ് മാനേജ്മെന്റ് സമിതിയാകും തീരുമാനിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്ക് സംസ്ഥാന സഹകരണസംഘം രജിസ്ട്രാർ നിശ്ചയിക്കുന്ന കാര്യങ്ങൾ ചെയ്യാനും ഭരണപരമായ മേൽനോട്ടച്ചുമതലയും മാത്രമാണ് ആർ.ബി.ഐ. അനുവദിക്കുന്നത്. അർബൻ ബാങ്കുകളിൽ നടപ്പാക്കുന്ന ഈ പരിഷ്‌കാരം ഒരു സംസ്ഥാന സഹകരണ ബാങ്കിനു ബാധകമാക്കിയത് കേരളബാങ്കിലൂടെ കേരളത്തിൽ മാത്രമാണ്. ബോർഡ് ഓഫ് മാനേജ്മെന്റിന്റെ അധികാരം നിശ്ചയിച്ചത് ഇപ്പോഴാണ്. ഇതോടെ, റിസർവ് ബാങ്കിന് അവരുടെ നിയന്ത്രണത്തിലുള്ള ഒരു സമിതിയിലൂടെ നേരിട്ട് കേരളബാങ്കിൽ ഇടപെടാനാകും. ഇതിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയുണ്ടോ എന്ന് സംസ്ഥാന സർക്കാർ സംശയിക്കുന്നുണ്ട്. എന്നാൽ റിസർവ്വ് ബാങ്കുമായി തൽകാലം ഏറ്റുമുട്ടലിന് കേരളം മുതിരില്ല.

കുറഞ്ഞത് അഞ്ചും പരമാവധി 12-ഉം പേരടങ്ങുന്നതാണ് ബോർഡ് ഓഫ് മാനേജ്മെന്റ്. ഇതിലെ അംഗങ്ങൾ അക്കൗണ്ടൻസി, ബാങ്കിങ്, ഫിനാൻസ്, നിയമം, സഹകരണം, ഇക്കണോമിക്സ്, ഐ.ടി., കാർഷിക-ഗ്രാമീണ സമ്പദ് വ്യവസ്ഥ, ചെറുകിട വ്യവസായം തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ അറിവും പരിചയവുമുള്ളവരാകണം. ഭരണസമിതി അംഗങ്ങളിൽ ഇത്തരം വിഷയങ്ങളിൽ വൈദഗ്ധ്യമുള്ളവരുണ്ടെങ്കിൽ അവർക്ക് ബോർഡ് ഓഫ് മാനേജ്മെന്റിൽ അംഗങ്ങളാവാം. എന്നാൽ, അത് മൊത്തം അംഗങ്ങളുടെ പകുതിയിലേറെയാവാൻ പാടില്ല. അംഗങ്ങളെ നിയമിക്കുന്നതിനുമുമ്പ് റിസർവ് ബാങ്കിന്റെ അനുമതി വാങ്ങണം. ഈ സമിതിയെ മൊത്തത്തിലോ ഏതെങ്കിലും അംഗങ്ങളെയോ പിരിച്ചുവിടാൻ ആർ.ബി.ഐ.യ്ക്ക് അധികാരമുണ്ടാകും.

ഭരണസമിതിയുടെ പരിഗണനയിലെത്തുന്ന എല്ലാ കാര്യങ്ങളിലും വായ്പ അനുവദിക്കലിലും ആവശ്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകേണ്ടത് സമിതിയാണ്. കുടിശ്ശിക പിരിക്കൽ, ഒറ്റത്തവണ തീർപ്പാക്കൽ, ഒത്തുതീർപ്പുകൾ എന്നിവയ്ക്കെല്ലാം കർമപദ്ധതി നിർദ്ദേശിക്കണം. ബാങ്ക് കടമെടുക്കുന്നതും ഫണ്ട് കൈകാര്യം ചെയ്യുന്നതും പരിശോധിക്കണം. ബാങ്കിന്റെ ഫണ്ട് നിക്ഷേപിക്കാനാവശ്യമായ ശുപാർശകൾ നൽകണം. ബാങ്കിന്റെ ആഭ്യന്തര നിയന്ത്രണവും റിസ്‌ക് മാനേജ്മെന്റും പരിശോധിച്ച് ഉറപ്പാക്കണമെന്നും റിസർവ്വ് ബാങ്ക് നിർദ്ദേശിക്കുന്നു. കംപ്യൂട്ടർവത്കരണം, സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തൽ, മറ്റ് ആകസ്മികമായുണ്ടാകുന്ന സംഭവങ്ങൾ എന്നിവയുടെ മേൽനോട്ടവും ഈ സമിതിക്കാകും.

ഇന്റേണൽ ഓഡിറ്റ്, ഇൻസ്പെക്ഷൻ എന്നിവയുടെ മേൽനോട്ടം, പരാതിപരിഹാര സംവിധാനങ്ങളുടെ മേൽനോട്ടച്ചുമതല, ഭരണസമിതിയുടെ നയപരമായ തീരുമാനം റിസർവ് ബാങ്കിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കുന്ന വിധത്തിലാകാനുള്ള ഇടപെടലും ഈ സമിതി നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP