Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉച്ചയ്ക്ക് പുഴുങ്ങുന്ന മുട്ട സാമ്പാറിൽ ഇട്ട് അത്താഴത്തിന് കറിയായി നൽകും; പരിപ്പ് കറിയിൽ നിറയെ ചെള്ള്; മീൻ കറിയിലും വറുത്തതിലും ചെതുമ്പലും അവശിഷ്ടങ്ങളും; പ്രഭാത ഭക്ഷണമായി കിട്ടുന്ന പൊറോട്ടയും അപ്പവും വായിൽ വയ്ക്കുമ്പോൾ ഛർദ്ദിക്കാൻ തുടങ്ങും; പരാതിപ്പെട്ടാൽ പ്രതികാരമായി ഇന്റേണൽ മാർക്ക് വെട്ടലും; വഴിത്തല ശാന്തിഗിരി കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്ക് പറയാനുള്ളത് സമാനതകളില്ലാത്ത അനുഭവങ്ങൾ

ഉച്ചയ്ക്ക് പുഴുങ്ങുന്ന മുട്ട സാമ്പാറിൽ ഇട്ട് അത്താഴത്തിന് കറിയായി നൽകും; പരിപ്പ് കറിയിൽ നിറയെ ചെള്ള്; മീൻ കറിയിലും വറുത്തതിലും ചെതുമ്പലും അവശിഷ്ടങ്ങളും; പ്രഭാത ഭക്ഷണമായി കിട്ടുന്ന പൊറോട്ടയും അപ്പവും വായിൽ വയ്ക്കുമ്പോൾ ഛർദ്ദിക്കാൻ തുടങ്ങും; പരാതിപ്പെട്ടാൽ പ്രതികാരമായി ഇന്റേണൽ മാർക്ക് വെട്ടലും; വഴിത്തല ശാന്തിഗിരി കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്ക് പറയാനുള്ളത് സമാനതകളില്ലാത്ത അനുഭവങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: ഉച്ചയ്ക്ക് പുഴുങ്ങുന്ന മുട്ട സാമ്പാറിൽ ഇട്ട് അത്താഴത്തിന് കറിയായി നൽകും. കഴിക്കാൻ കിട്ടുന്നതിലേറെയും ദുർഗന്ധം വമിക്കുന്ന മുട്ടകൾ. പ്രഭാത ഭക്ഷണമായി കിട്ടുന്ന പൊറോട്ടയും അപ്പവും വായിൽ വയ്ക്കുമ്പോൾ ഛർദ്ദിക്കാൻ തുടങ്ങും. കടലക്കറിയിൽ വേണ്ടുവോളമുള്ളത് ഉപ്പുമാത്രം. പരിപ്പ് കറിയിൽ നിറയെ ചെള്ള്. മീൻ കറിയിലും വറുത്തതിലും ചെതുമ്പലും ഉള്ളിലെ അവശിഷ്ടങ്ങളും കാണപ്പെടുന്നത് തുടർക്കഥ.

കോഴിക്കറിയിൽ തൂവലുകളും ഭക്ഷണയോഗ്യമല്ലാത്ത ഭാഗങ്ങളും പലതവണ കണ്ടെത്തി. ചോറിനാകട്ടെ പകുതി വേവില്ല. പരാതിപ്പെട്ടിട്ടും നടപടിയില്ല. ഭക്ഷണക്കാര്യത്തിൽ മാസങ്ങളായി തങ്ങൾ നേരിടുന്ന ദുരിതത്തെക്കുറിച്ച് വഴിത്തല ശാന്തിഗിരി കോളേജ് ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാർത്ഥിനികൾക്ക് പറയാനുള്ളത് പരാതി മാത്രമാണ്. നേരെ ചൊവ്വേ ഭക്ഷണം കഴിക്കാത്തതുമൂലം മകളുടെ ശരീരഭാരം 5 കിലോവരെ കുറഞ്ഞിട്ടുണ്ടെന്നാണ് രക്ഷിതാക്കളിൽ ഒരാൾ മറുനാടനുമായി പങ്കിട്ട വിവരം. ഭക്ഷ്യസുരക്ഷാ കൺട്രോളറുടെ ശ്രദ്ധയിൽ വിഷയം കൊണ്ടു വരാനാണ് വിദ്യാർത്ഥിനികളുടെ തീരുമാനം.

ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും മൂലം വിദ്യാർത്ഥിനികളിൽ ചിലരെ നിരവധി തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതായും അറിയുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണം ഒരു തരത്തിലും കഴിക്കാൻ കഴിയാത്തതാണെന്നും ഇതുമൂലം കുട്ടികൾ അനുഭവിക്കുന്ന ദുരിതം താങ്ങാവുന്നതിനപ്പുറമാണെന്നുമാണെന്നാണ് മാതാപിതാക്കളുടെ പരിതേവനം. കോളേജ് മാനേജ്‌മെന്റിനോട് പരാതി പറഞ്ഞിട്ടും കാര്യമില്ല. കുട്ടികളെ ശത്രുക്കളെ പോലെ കണ്ട് ഇന്റേണൽ മാർക്ക് അടക്കം കുറയ്ക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. സംസ്ഥാന സർക്കാരിനും പരാതി നൽകും.

അടിമകളോടെന്ന പോലെയാണ് ഹോസ്റ്റൽ നടത്തിപ്പുകാർ തങ്ങളോട് പെരുമാറുന്നതെന്നാണ് വിദ്യാർത്ഥിനികൾ വീട്ടുകാരകുമായി പങ്കിടുന്ന വിവരം. കോളേജ് മാനേജുമെന്റിനോട് ഈ വിഷയത്തിൽ പരാതി ഉന്നയിച്ചതിന്റെ പേരിൽ തങ്ങളോട് മാനേജുമെന്റ് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നസാഹചര്യമാണ് നിലവിലുള്ളതെന്നും ഇത് പഠനത്തെ ബാധിക്കുന്നതരത്തിലായി എന്നും ആരോപണമുണ്ട്. പുറത്ത് കടകളിൽ നിന്നുമാണ് മിക്ക ദിവസങ്ങളിലും ഹോസ്റ്റലിലേയ്ക്ക് രാവിലെയും വൈകുന്നേരവും ഭക്ഷണം വാങ്ങുന്നതെന്നും തങ്ങൾക്ക് നൽകുന്നത് വായിൽ വയ്ക്കാൻ കൊള്ളാത്ത വളിച്ചതും പുളിച്ചതുമായ ഭക്ഷ്യവസ്തുക്കളാണെന്നും ഹോസ്റ്റൽ അധികൃതർക്കും സിൽബന്ധികൾക്കുമായി രൂചികരമായ ഭക്ഷണം വേറെ എത്തിക്കുന്നുണ്ടെന്നുമാണ് വിദ്യാത്ഥിനികള്ൾ ഉറ്റവരെ അറിയിച്ചിട്ടുള്ളത്.

ഗുണമേന്മയില്ലാത്തതെന്ന് ബോദ്ധ്യപ്പെട്ട് വ്യാപാരികൾ മാറ്റിയിടുന്ന ഭക്ഷ്യവസ്തുക്കൾ വിലകുറച്ചുവാങ്ങിയാണ് ഹോസ്റ്റലിലെ അന്തേവാസികൾക്കായി ഭക്ഷണം തയ്യാറാക്കുന്നതെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദിയും വയറുവേദനയും ഉണ്ടായതായി നിരവധി വിദ്യാർത്ഥിനികൾ പരാതി പറഞ്ഞിട്ടും കോളേജ് അധികൃതർ അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ലന്നാണ് രക്ഷിതാക്കളുടെ വെളിപ്പെടുത്തൽ. ഈ ഹോസ്റ്റലിൽക്കഴിയുന്ന വികലാംഗരായ കൂട്ടികളോടും ഹോസ്റ്റൽ നടത്തിപ്പുകാരുടെ പെരുമാറ്റം അതിരുവിട്ടതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.ചീത്തയായ ഭക്ഷണമാണ് മിക്കവാറും അവർക്കു നൽകുന്നതെന്നും എത്താൻ മിനിട്ടുകൾ വൈകിയാൽ പോലും ഇവരെ പട്ടിണിക്കിടുകയാണ് പതിവെന്നുമാണ് അറിയുന്നത്.

കോള്ളേജ് മാനേജുമെന്റ് പ്രതികാരം ചെയ്യുമെന്ന ഭയമുള്ളതിനാൽ രക്ഷിതാക്കൾക്കളിലാരും ഇതുസംബന്ധിച്ച് ഇതുവരെ സർക്കാർ സംവിധാനങ്ങളിൽ പരാതിപ്പെടാൻ തയ്യാറായിട്ടില്ല.പ്രതിഷേധം ഭയന്ന് കോളേജ് സമ്പൂർണ്ണ പിറ്റിഎ മീറ്റിങ് ചേർന്നിട്ടില്ല.ഹോസ്റ്റൽ പിറ്റിഎ മീറ്റിങ് ഇതുവരെ പേരിന് പോലൂം നടന്നിട്ടില്ല. ക്ലാസ്സ് പിറ്റിഎ നടക്കുന്ന ദിവസങ്ങളിൽ തങ്ങൾ വിവരങ്ങളാരായാൻ ഹോസ്റ്റലിലെത്തിയാൽ ഹോസ്റ്റൽ ചാർജിലുള്ളവർ സ്ഥലത്തില്ലന്നുള്ള മറുപിടിയാണ് ലഭിക്കാറുള്ളതെന്നും രക്ഷിതാക്കൾ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP