Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിൽ വിദേശികൾക്ക് നിശ്ചിത മേഖലകളിൽ ഇനി നൂറ് ശതമാനം മുതൽ മുടക്ക് നടത്താം; പ്രബാല്യത്തിലായ വിദേശ നിക്ഷേപ നിയമം അറിയാം

ഒമാനിൽ വിദേശികൾക്ക് നിശ്ചിത മേഖലകളിൽ ഇനി നൂറ് ശതമാനം മുതൽ മുടക്ക് നടത്താം; പ്രബാല്യത്തിലായ വിദേശ നിക്ഷേപ നിയമം അറിയാം

സ്വന്തം ലേഖകൻ

മസ്‌കത്ത്: വിദേശികൾക്ക് നിശ്ചിത മേഖലകളിൽ നൂറ് ശതമാനം മുതൽ മുടക്ക് നടത്താൻ കഴിയുന്നതുൾപ്പടയുള്ള പരിഷ്‌കരിച്ച വിദേശ നിക്ഷേപ നിയമം കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്..ആകർഷകമായ നിക്ഷേപ കേന്ദ്രമായി രാജ്യത്തിന്റെ സ്ഥാനം ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സർക്കാർ നൽകിയ സമയ പരിധിക്കുള്ളിൽ പദ്ധതികൾ യാഥാർഥ്യമാക്കുന്ന നിക്ഷേപകർക്ക് കുറഞ്ഞ മൂലധന പരിധിയെന്ന നിബന്ധന പുതിയ നിയമത്തിൽ ഒഴിവാക്കി നല്കുകയും ചെയ്തു.കഴിഞ്ഞ ജൂലൈ ആദ്യത്തിലാണ് നിയമം സംബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറു മാസം തികഞ്ഞതോടെയാണ് ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വന്നത്.

പദ്ധതി സ്ഥാപിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമായുള്ള സാധനങ്ങൾ, മെഷിനറികൾ തുടങ്ങിയവ നിക്ഷേപകന് നേരിേട്ടാ അല്ലെങ്കിൽ മൂന്നാം കക്ഷി മുഖേനയോ ഇറക്കുമതി ചെയ്യാം. നികുതി ബാധ്യത ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP