Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി ചേർന്ന് സിസ്സയുടെ ഓർഗാനിക് ഫാമിങ് ട്രെയിനിങ്

സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി ചേർന്ന് സിസ്സയുടെ ഓർഗാനിക് ഫാമിങ് ട്രെയിനിങ്

തിരുവനന്തപുരം: സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി ചേർന്ന് സിസ്സ (സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) ഓർഗാനിക് ടെറസ് ഫാമിങിൽ 12 ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനങ്ങൾക്ക് ഓർഗാനിക് ഫാമിങിനെ കുറിച്ചുള്ള അറിവില്ലായ്മ നീക്കുക, മികച്ച ടെക്‌നീഷ്യന്മാരുടേയും ഓർഗാനിക് ഉത്പ്പന്നങ്ങളുടേയും കുറവ് പരിഹരിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. ഓർഗാനിക് ഫാമിങിന്റെ പ്രായോഗിക വശങ്ങളെ കുറിച്ചായിരിക്കും മുഖ്യമായും പരിശീലനം നൽകുക. പരിപാടിയിലൂടെ ഓർഗാനിക് ടെറസ് ഫാമിങിൽ പരിശീലനം ലഭിച്ച ഒരു കൂട്ടം മികച്ച ടെക്‌നീഷ്യന്മാരെ സൃഷ്ടിക്കുക എന്നതാണ് സിസ്സ ലക്ഷ്യമിടുന്നത്.

സംസ്ഥാനം വിഷമുക്ത പച്ചക്കറികൾക്ക് ഭീമമായ ക്ഷാമം നേരിടുകയും വീട്ടുകാർ ഓർഗാനിക് ടെറസ് ഫാമിങിൽ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിസ്സയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി ഇത്തരമൊരു പരിപാടിയുമായി രംഗത്ത് വന്നിരിക്കുന്നത്.

ഓർഗാനിക് ഫാമിങിന്റെ പരിപോഷണം, ഓർഗാനിക് കൾച്ചറൽ പ്രാക്ടീസസ്, ഓർഗാനിക് വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളുടെ നിർമ്മാണവും ഉപയോഗവും, വെർമി കംപോസ്റ്റിങ്, ചെടികളുടെ സംരക്ഷണം എന്നിവയെ കുറിച്ച് പരിശീലന പരിപാടിയിൽ വിശദീകരിക്കും. ഓർഗാനിക് ടെറസ് ഫാമിങിന്റെ വിവിധ മേഖലകളിലെ വിദഗ്ദ്ധരാകും പരിശീലനങ്ങൾക്ക് നേതൃത്വം നൽകുക. ഇതിലൂടെ പരിശീലനം ലഭിക്കുന്ന ടെക്‌നീഷ്യന്മാർക്ക് ടെറസ് ഫാമിങിൽ വീട്ടുകാരെ സഹായിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സാധിക്കും.
'ഈ പരിശീലന പരിപാടിയുടെ അടിസ്ഥാനത്തിൽ ട്രെയിനികൾക്ക് അവരുടെ കരിയറുമായി മുന്നോട്ട് പോകുന്നതിന് സിസ്സ സഹായിക്കും. ട്രെയിനിങ് കാലയളവിന് ശേഷവും ഓർഗാനിക് ടെറസ് ഫാമിങുമായി ബന്ധപ്പെട്ട മതിയായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ കൂടി ഉദ്ദേശിച്ചാണ് സിസ്സ ഈ പരിപാടിയുടെ ഭാഗമാകുന്നത്.' സിസ്സ പ്രസിഡന്റ് സി. കെ. പീതാംബരൻ അഭിപ്രായപ്പെട്ടു.

എസ്.എസ്.എൽ.സി അല്ലെങ്കിൽ +2 പാസ്സാവർക്കും സയൻസ് ബിരുദധാരികൾക്കും പരിശീലന പിപാടിയിലേക്ക് അപേക്ഷിക്കാം. വി.എച്ച്.എസ്.ഇ അഗ്രിക്കൾച്ചർ പാസായവർക്ക് മുൻഗണന. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം ദി ട്രെയിനിങ് കൺവീനർ, ശ്രേഷ്ഠ കൃഷി, സിസ്സ, എംബിസി 27, മ്യൂസിയം ബെയിൻസ് കോംപൗണ്ട്, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ഏപ്രിൽ 25 ന് മുൻപ് അപേക്ഷിക്കേണ്ടതാണ്. ഇന്റർവ്യൂ വഴിയാകും ട്രെയിനികളെ തിരഞ്ഞെടുക്കുക. വിശദ വിവരങ്ങൾക്ക് 944063824 എന്ന നമ്പറിലോ, [email protected] എന്ന ഇ മെയിൽ വിലാസത്തിലോ ട്രെയിനിങ് കൺവീനറെ ബന്ധപ്പെടുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP