Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേന്ദ്ര നയങ്ങളെ എതിർത്തുള്ള രാജ്യവ്യാപക പണിമുടക്കിൽ കേരളത്തിലെ വ്യാവസായ മേഖലയ്ക്ക് നഷ്ടം 1200 കോടി; കൊച്ചിയിലെ പ്രത്യേക വാണിജ്യ മേഖലയിൽ മാത്രം നൂറ് കോടി നഷ്ടം; സിഐ.ടി.യു കൊടി പിടിച്ചിറങ്ങിയതോടെ കെ.എസ്.ആർ.ടി.സിക്ക് നഷ്ടം അഞ്ച് കോടി; ബാങ്കിങ് രംഗത്തും കനത്തതിരിച്ചടി; പണിമുടക്ക് ഉത്പ്പാദനമേഖലയേയും സാരമായി ബാധിച്ചു; ക്രൂസ് സീസണിൽ കൊച്ചിക്ക് തിരിച്ചടി; വിനോദ സഞ്ചാര മേഖലേയയും ഹർത്താൽ ബാധിച്ചു  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ നടത്തിയ പണിമുടക്കിൽ കേരളത്തിൽ വ്യവസായ മേഖലയ്ക്ക് 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് അനുമാനം. സംസ്ഥാനത്ത് പല വ്യവസായ യൂണിറ്റുകളും പ്രവർത്തിച്ചില്ല. പ്രവർത്തിച്ചവയിൽ ഹാജർ നില വളരെ കുറവായിരുന്നു. ഇത് വലിയ നഷ്ടത്തിന് കാരണമായി.

ഏതാണ്ട് 25,000 പേർ ജോലി ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖല പ്രവർത്തിക്കാത്തത് 100 കോടി നഷ്ടത്തിന് കാരണമായി. മിക്ക ക്യാമ്പസുകളിലും ഹാജർ നിലയും കുറവായിരുന്നു. ബാങ്കിങ് രംഗത്ത് സാധാരണ നടക്കാറുള്ള ഇടപാടുകളുടെ 40 ശതമാനത്തോളം കുറവ് വന്നു. സ്വർണപണയം അടക്കം ഉൾപ്പെടുന്ന ബാങ്കിങ് ഇതര മേഖലയിൽ 200 കോടിയോളം നഷ്ടമെന്നാണ് കണക്കാക്കിയത്.

കൊച്ചി ലുലുമാളിൽ വൈകീട്ട് അഞ്ചിന് ശേഷം കടകൾ തുറന്നെങ്കിലും വില്പനശാലകൾക്ക് എല്ലാമായി 10 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. കെഎസ്ആർടിസിക്ക് അഞ്ച് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്കും കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട്.

24 മണിക്കൂർ നീണ്ട പണിമുടക്കിൽ കെഎസ്ആർടിസി അടക്കമുള്ള വിഭാഗങ്ങൾ കൂടി പങ്കെടുത്തതോടെ വൻ നഷ്ടമാണ് കേരളത്തിന്റെ വാണിജ്യവ്യവസായ മേഖലയ്ക്ക് നേരിട്ടത്. 1200 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പണിമുടക്കിൽ ടൂറിസം മേഖലയ്ക്കും വൻ നഷ്ടം നേരിട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. കടകമ്പോളങ്ങൾക്കും ടൂറിസം മേഖലയിലും വൻ നഷ്ടം നേരിട്ടു. പല വ്യവസായ യൂനിറ്റുകളും പൂർണമായും പ്രവർത്തനരിഹതിമായി. കൊച്ചി ഇൻഫോപാർക്കിലും തിരുവനന്തപുരം ടെക്നോപാർക്കിലും ഹാജർ നില വളരെ കുറവായിരുന്നത് വലിയതോതിലാണ് ഉൽപ്പാദന നഷ്ടത്തിന് ഇടയാക്കിയത്. ആഭരണ വിൽപ്പന ശാലകൾ അടഞ്ഞുകിടന്നത് മൂലം നൂറ് കോടിരൂപയുടെ വിൽപ്പന മുടങ്ങിയെന്നാണ് വ്യാപാരികൾ പറയുന്നത്.

ഡിജിറ്റൽ ട്രാൻസാക്ഷനുകൾ ഉണ്ടായിട്ട് പോലും ബാങ്കിങ് മേഖലയിൽ ഇടപാടുകളിൽ നാൽപത് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണപ്പണയ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ധനകാര്യ ഇടപാട് സ്ഥാപനങ്ങൾക്ക് ഇരുന്നൂറ് കോടിരൂപയുടെ നഷ്ടമാണ് നേരിട്ടത്.

ഇന്നലെ നടന്ന ദേശീയ പണിമുടക്കിൽ കെഎസ്ആർടിസിയുടെ ഒരു വിഭാഗവും പങ്കെടുത്തിരുന്നതിനാൽ പണിമുടക്ക് ഹർത്താലിലേക്ക് നീങ്ങിയിരുന്നു. ഇതേതുടർന്ന് കെഎസ്ആർടിസിക്ക് മാത്രം അഞ്ച് കോടിരൂപയുടെ ധനനഷ്ടമുണ്ടായി. സ്വകാര്യ ഗതാഗത സർവീസ് മേഖലയുടെ നഷ്ടം ഇതിലും അധികമാകുമെന്നാണ് വിവരം.

വിദേശ ടൂറിസ്റ്റുകളുമായി കേരളത്തീരത്ത് ഇന്നലെ എത്തിയ കോസ്റ്റ വിക്ടോറിയ എന്ന ഇറ്റാലിയൻ കപ്പലിൽ 1500 ലധികം വിനോദസഞ്ചാരികളാണ് ഉണ്ടായിരുന്നത്. ഓരോ സഞ്ചാരിയും കുറഞ്ഞത് 1500 രൂപയെങ്കിലും വിപണിയിൽ ചെലവിടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതൊക്കെ കണക്കിലെടുത്താൽ വൻ തിരിച്ചടിയാണ് ഇന്നലെ നേരിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP