Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡബ്ലിൻ നഗരത്തിൽ ഇന്ത്യക്കാരിക്ക് നേരെ വീണ്ടും വംശീയ ആക്രമണം; സാമൂഹിക വിരുദ്ധർ യുവതിക്ക് നേരെ പാഞ്ഞടുത്തത് റൂബെൻ സ്ട്രീറ്റിൽ വച്ച്; അക്രമത്തിൽ പരുക്കേറ്റ യുവതി ചികിത്സയിൽ; ഭീതിയോടെ കുടിയേറ്റക്കാർ

ഡബ്ലിൻ നഗരത്തിൽ ഇന്ത്യക്കാരിക്ക് നേരെ വീണ്ടും വംശീയ ആക്രമണം; സാമൂഹിക വിരുദ്ധർ യുവതിക്ക് നേരെ പാഞ്ഞടുത്തത് റൂബെൻ സ്ട്രീറ്റിൽ വച്ച്; അക്രമത്തിൽ പരുക്കേറ്റ യുവതി ചികിത്സയിൽ; ഭീതിയോടെ കുടിയേറ്റക്കാർ

സ്വന്തം ലേഖകൻ

ലയാളികടക്കമുള്ള കുടിയേറ്റക്കാരെ ഭീതിയിലാഴ്‌ത്തി ഡബ്ലിൻ നഗരത്തിൽ വീണ്ടും വംശീയ ആക്രമണം. ശുഭാംഗി കരമകാർ എന്ന ഇന്ത്യൻ വംശജയായ യുവതിക്കെതിരെയാണ് തിങ്കളാഴ്‌ച്ച അക്രമം ഉണ്ടായത്.. - ഡബ്ലിൻ 8 -ലെ റൂഇബെൻ സ്ട്രീറ്റിൽ നടന്ന വംശീയ ആക്രമണത്തിൽ യുവതിക്ക് വായും താടിയെല്ലിനു ഗുരുതരമായി പരിക്കേറ്റു.

ഏകദേശം 20 നും 30 നും ഇടയിൽ പ്രായം തോന്നുന്ന സാമൂഹിക വിരുദ്ധർ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.കൂംബ് (Coombe )ആശുപത്രിയിലെ ഒരു മെഡിക്കൽ ട്രെയിനിങ്ങിനു ശേഷം സുഹൃത്തുമൊത്തു സെയിന്റ് ജെയിംസ് ആശുപത്രിയിലോട്ടു നടക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായതെന്ന് ശുഭാംഗി പറയുന്നു.

പാഞ്ഞടുത്ത സാമൂഹിക വിരുദ്ധർ വംശീയ അധിക്ഷേപം നടത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് പരുക്കേറ്റ് കിടന്ന തന്നെ വഴിയേ വന്ന കറുത്ത വർഗ്ഗക്കാരായ ദമ്പതികളാണ് ആശ്വസിപ്പിച്ചതെന്നി ശുഭാംഗി ട്വീറ്റിൽ കൂട്ടിച്ചേർക്കുന്നു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP