Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി ഇന്ന് ബംഗാളിലെത്തും; കൊൽക്കത്തയിൽ മോദിയെ കാലുകുത്താൻ അനുവദിക്കില്ലെന്ന് പ്രക്ഷോഭകർ; വഴിയിൽ തടയാനും വിമാനത്താവളം വളയാനുമൊരുങ്ങി ഇടത് പാർട്ടികൾ ഉൾപ്പെടെ പതിനേഴ് രാഷ്ട്രീയ പാർട്ടികൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി ഇന്ന് ബംഗാളിലെത്തും; കൊൽക്കത്തയിൽ മോദിയെ കാലുകുത്താൻ അനുവദിക്കില്ലെന്ന് പ്രക്ഷോഭകർ; വഴിയിൽ തടയാനും വിമാനത്താവളം വളയാനുമൊരുങ്ങി ഇടത് പാർട്ടികൾ ഉൾപ്പെടെ പതിനേഴ് രാഷ്ട്രീയ പാർട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമബംഗാളിലെത്തും. ഇന്നും നാളെയുമായി നാല് പരിപാടികളിൽ പങ്കെടുക്കുന്നതിന് കൊൽക്കത്തയിലെത്തുന്ന പ്രധാനമന്ത്രിക്കൊതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ഇടത് പാർട്ടികൾ ഉൾപ്പെടെ പതിനേഴ് രാഷ്ട്രീയ പാർട്ടികളും പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്ന മറ്റ് സംഘടനകളും ശക്തമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയെ കൊൽക്കത്ത തൊടാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

രണ്ട് ദിവസത്തെ സന്ദർശനതത്തിനായി ഇന്ന് വൈകിട്ടാണ് പ്രധാനമന്ത്രി കൊൽക്കത്തയിൽ എത്തുക. മോദിയെത്തുമ്പോൾ വിമാനത്താവളം വളയാനും ആഹ്വാനം ഉണ്ട്. ഇന്ന് വൈകുന്നേരം നാല് മണിക്ക് വിമാനത്താവളത്തിൽ മോദി എത്തുമെന്ന പ്രചാരണവും ശക്തമാണ്. ഇതിനനുസരിച്ചാണ് വിമാനത്താവളം വളയാൻ വിവിധ സംഘടനകൾ ആഹ്വാനം നൽകിയിരിക്കുന്നത്.

ശനി ഞായർ ദിവസങ്ങളിലായി നാല് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ബേലൂർ മഠ സന്ദർനവും പദ്ധതിയിലുണ്ട്. കൊൽക്കത്തയിലെ ബി.ബി.ഡി. ബാഗ് പ്രദേശത്താണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ഗംഗാനദീതീരത്തുള്ള മിലേനിയം പാർക്കിലിരുന്ന് ഹൗറ പാലത്തിൽനടക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയും അദ്ദേഹം കാണും. പിന്നീട് രാമകൃഷ്ണമിഷൻ ആസ്ഥാനമായ ബേലൂർ മഠം സന്ദർശിക്കും.രാജ്ഭവനിൽ രാത്രിതങ്ങുന്ന പ്രധാനമന്ത്രി, ഞായറാഴ്ച രാവിലെ കൊൽക്കത്ത തുറമുഖ ട്രസ്റ്റിന്റെ 150-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കും.

പ്രതിഷേധം കണക്കിലെടുത്ത് വിമാവനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ പോകാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നും ഇതിനായി വ്യോമസേന ഹെലികോപ്റ്റർ തയ്യാറാക്കി നിർത്തിയതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരായുള്ള പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ അസം സന്ദർശനം റദ്ദു ചെയ്തിരുന്നു.

ഇതിനിടെ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് മധ്യപ്രദേശ് ന്യൂനപക്ഷ സെൽ സെക്രട്ടറി അക്രം ഖാൻ രാജി വച്ചു. നിയമ ഭേദഗതി മുസ്ലിംങ്ങൾക്കെതിരൊണെന്ന് ചൂണ്ടിക്കാട്ടിയാണ് അക്രംഖാന്റെ രാജി. പൗരത്വ നിയമ ഭേദഗതിയെ നേരത്തെ പശ്ചിമബംഗാൾ ബിജെപി ഉപാധ്യക്ഷൻ ചന്ദ്രകുമാർ ബോസും വിമർശിച്ചിരുന്നു.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നു മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവർക്കു പൗരത്വാവകാശം നൽകുന്നതാണ് നിയമം. നേരത്തെ, കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിര താമസമായവർക്കു മാത്രമാണ് പൗരത്വം നൽകിയിരുന്നത്. എന്നാൽ നിലവിലെ നിയമപ്രകാരം ഇത് ആറു വർഷമായി ചുരുങ്ങി. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡിസംബർ 13നാണ് ഒപ്പുവെച്ചത്.

പ്രതിഷേധങ്ങളും പ്രതിഷേധ സമരങ്ങളും തുടരുന്നതിനിടയിൽ ദേശീയ പൗരത്വ ഭേദഗതി നിയമം ഇന്നലെ നിലവിൽ വന്നു. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. വ്യാപക പ്രതിഷേധങ്ങൾക്കിടെയാണ് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിയമത്തെ ചോദ്യം ചെയ്തുള്ള 59 ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും. ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളിൽ കേന്ദ്രം മറുപടി നൽകണം. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വിവിധ ഹൈക്കോടതികളിൽ ഫയൽ ചെയ്യപ്പെട്ട ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജിയും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP