Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നടൻ അനീഷ് രവിക്കൊപ്പം ബാൾട്ടിമോർ കൈരളിയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ ഗംഭീരമായി

നടൻ അനീഷ് രവിക്കൊപ്പം ബാൾട്ടിമോർ കൈരളിയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ ഗംഭീരമായി

സ്വന്തം ലേഖകൻ

ബാൾട്ടിമോർ: കഴിഞ്ഞ 36 വർഷങ്ങളായി മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ ബാൾട്ടിമോർ കൈരളിയുടെ ക്രിസ്മസ്- നവവത്സരാഘോഷങ്ങൾ ജനുവരി നാലിനു നടത്തപ്പെട്ടു. മലയാളി ടിവ- ചലച്ചിത്രരംഗത്തെ ഉദിച്ചുവരുന്ന താരം അനീഷ് രവി പ്രത്യേക അതിഥിയായി പങ്കെടുത്തു.

ദൃശ്യവസന്തങ്ങൾ പകർന്നാടിയ നിരവധി നൃത്ത നൃത്യങ്ങൾ പരിപാടികൾക്ക് കരുത്തും ആവേശവുമായി. ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനമേകുന്ന ലഘു നാടകങ്ങളിൽ അനേകം കുട്ടികളും യുവാക്കളും പങ്കാളികളായി. വിവിധ പള്ളികളുടെ ഗാന സംഘങ്ങളുടെ കാരൾ ഗാനാലാപനം വേറിട്ട അനുഭവമായി. വൈവിധ്യമാർന്ന തന്റെ കഴിവുകൾ കാഴ്ചവച്ചായിരുന്നു അനീഷിന്റെ സാന്നിധ്യം.

മനോഹര പുൽക്കൂടിന്റെ നിർമ്മാണവും ദീപാലങ്കാരങ്ങളും സദസിനെ ഹർഷപുളകിതരാക്കി. അനേകം യുവതികൾ പങ്കെടുത്ത ഫാഷൻ ഷോയും, നിരവധി കുടുംബങ്ങൾ മാറ്റുരച്ച കേക്ക് നിർമ്മാണ മത്സരവും വ്യത്യസ്തമായ അനുഭവങ്ങളായി.

പ്രസിഡന്റ് ടിസൻ തോമസ്, സെക്രട്ടറി മാമ്മൻ സുരാജ് എന്നിവരുടെ നേതൃത്വത്തിൽ ഒരു വൻ നിരതന്നെ നിരന്തരമായി പ്രവർത്തിച്ചതാണ് പരിപാടികൾ വൻ വിജയത്തിലെത്തിച്ചത്. പ്രതീക്ഷിച്ചതിലും ഉപരിയായി മഹത്തായ ഒരു വർഷം ഇവർ കൈരളിക്കേകി. അടുത്ത വർഷത്തെ സാരഥിയായി മാത്യു വർഗീസും (ബിജു) സംഘവും അധികാരപദത്തിലെത്തി. സാധാരണ പരിപാടികളിൽ നിന്നും വ്യത്യസ്തമായ ഒരു വർഷം മലയാളികൾക്കേകുമെന്ന് അവർ പ്രതിജ്ഞയെടുത്തു.

നിരവധി വ്യവസായ പ്രമുഖരുടെ സാന്നിധ്യവും, പിക്നിക്കിൽ വിജയശ്രീലാളിതർക്കുള്ള സമ്മാനദാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വൈകുന്നേരം നാലിനു തുടങ്ങിയ പരിപാടികൾ വൈകിട്ട് പത്തുമണിയോടെ വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെയാണ് സമാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP