Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം പൊട്ടിയത് കിഴക്ക് ഭാഗത്തെ ടവർ; കാർ പാർക്കിങ് ഭാഗത്ത് അവിശിഷ്ടങ്ങൾ വീണപ്പോൾ രണ്ടാം ടവറും നിലംപതിച്ചു; തീവ്രത കൂട്ടിയ സ്ഫോടനമായതിനാൽ കെട്ടിടം വീണത് കൂടുതൽ പൊടിഞ്ഞ്; അവശിഷ്ടമെല്ലാം കൂടുതൽ പൊടിയായി മാറിയപ്പോൾ അകന്നത് കായലിൽ കോൺക്രീറ്റ് ഭാഗങ്ങൾ വീഴുമെന്ന ഭീതി; കായലിൽ വീണത് പൊടിപടലം മാത്രം; എല്ലാം തവിടു പൊടിയായി കിടക്കുന്നത് നിശ്ചയിച്ചുറപ്പിച്ച ഫ്ളാറ്റ് നിലനിന്ന ചുറ്റുവട്ടത്തിനുള്ളിൽ: ജെയ്ൻ കോറൽ കോവും നിലംപതിച്ചത് പിഴില്ലാത്ത ആസൂത്രണത്തിലൂടെ

ആദ്യം പൊട്ടിയത് കിഴക്ക് ഭാഗത്തെ ടവർ; കാർ പാർക്കിങ് ഭാഗത്ത് അവിശിഷ്ടങ്ങൾ വീണപ്പോൾ രണ്ടാം ടവറും നിലംപതിച്ചു; തീവ്രത കൂട്ടിയ സ്ഫോടനമായതിനാൽ കെട്ടിടം വീണത് കൂടുതൽ പൊടിഞ്ഞ്; അവശിഷ്ടമെല്ലാം കൂടുതൽ പൊടിയായി മാറിയപ്പോൾ അകന്നത് കായലിൽ കോൺക്രീറ്റ് ഭാഗങ്ങൾ വീഴുമെന്ന ഭീതി; കായലിൽ വീണത് പൊടിപടലം മാത്രം; എല്ലാം തവിടു പൊടിയായി കിടക്കുന്നത് നിശ്ചയിച്ചുറപ്പിച്ച ഫ്ളാറ്റ് നിലനിന്ന ചുറ്റുവട്ടത്തിനുള്ളിൽ: ജെയ്ൻ കോറൽ കോവും നിലംപതിച്ചത് പിഴില്ലാത്ത ആസൂത്രണത്തിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ജെയ്ൻ കോറൽ കോവ് ഫ്ളാറ്റ് സമുച്ചയം സ്ഫോടനത്തിലൂടെ പൊളിക്കുമ്പോൾ നിറയുന്നത് പിഴവില്ലാത്ത ആസൂത്രണം. അവസാന സൈറൻ മുഴങ്ങി സെക്കന്റുകൾക്കുള്ളിൽ ഫ്ളാറ്റിൽ സ്ഫോടനം നടത്തിയത്. സ്ഫോടനം നടന്ന് സെക്കന്റുകൾക്കുള്ളിൽ തന്നെ ഫ്ളാറ്റ് നിലം പൊത്തി. പൊളിക്കുന്നതിൽ ഏറ്റവും വലിയ കെട്ടിടമായിരുന്നു ഇത്. കായലിലേക്ക് ഫ്ളാറ്റിന്റെ അവശിഷ്ടങ്ങൾ വീണതുമില്ല. പെടിപടലങ്ങൾ മാത്രമാണ് കായലിലേക്ക് പതിച്ചതും. രണ്ടു ടവറുകളിൽ കിഴക്കു ഭാഗത്തുള്ള ടവറാണ് ആദ്യം പൊട്ടിയത്. തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ കാർപ്പാർക്കിങ് ഭാഗത്തേക്ക് വീണു. അതിനുശേഷം മറുഭാഗം പൊട്ടി അതിനു മുകലിലേക്ക് പതിച്ചു. മഴ പെയ്തിറങ്ങുന്ന ദൃശ്യവുമായി ജെയ്ൻ കോറൽ കോവും ഓർമ്മകളിലേക്ക് മാഞ്ഞു.

രാവിലെ തന്നെ പരിസരത്തുള്ളവരെ മാറ്റിയിരുന്നു. ഫ്‌ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലുള്ള ആളുകളെയാണ് മാറ്റിയത്. ഉന്നത ഉദ്യോഗസ്ഥരും വിദഗ്ദരുമടക്കം ഉള്ളവർ കൺട്രോൾ റൂമിലിരുന്നാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. ജെയിൻ കോറൽകോവ് പൊളിക്കുന്നതിന് 372.8 കിലോ ഗ്രാം സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്. 2660 ദ്വാരങ്ങളിലായാണ് സ്ഫോടക വസ്തുക്കൾ നിറച്ചത്. 86 ലക്ഷം രൂപയാണ് ഇതിന മാത്രമായി വേണ്ടി വരുന്നത്. ഇത് പൊളിക്കുന്നതിലൂടെ മാത്രം 26,400 കിലോ അവശിഷ്ടങ്ങൾ ഉണ്ടാകും. സിആർഇഡഡ് നിയമങ്ങൾ പാലിക്കാതെ കെട്ടിപ്പൊക്കിയ മൂന്ന് ഫ്ലാറ്റുകളാണ് ഇന്നലെ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കിയത്. വിജയകരാമായാണ് സ്ഫോടനങ്ങൾ നടന്നത്.

11.03നാണ് ജെയ്ൻ കോറൽ കോവ് നിലംപതിച്ചത്. 122 അപ്പാർട്ട്‌മെന്റുകളുള്ള നെട്ടൂർ കായൽ തീരത്തെ ജെയിൻ കോറൽകോവായിരുന്നു ഏറ്റവും വലിയ ഫ്‌ളാറ്റ്.രാവിലെ ഒമ്പത് മണിക്ക് മുമ്പുതന്നെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഫ്ളാറ്റ് പൊളിക്കാൻ കരാറെടുത്തിരിക്കുന്ന ജെറ്റ് ഡെമോളിഷൻ കമ്പനി വിദഗ്ദ്ധർ ജെയ്ൻ കോറൽ കോവിലെ ക്രമീകരണങ്ങൾ അവസാന നിമിഷം വീണ്ടും വിലയിരുത്തി ഉറപ്പുവരുത്തിയിരുന്നു. െേമാത്തം 17 നിലകളാണ് ജെയ്ൻസ് കോറൽ കോവിലുണ്ടായിരുന്നത്. ഫ്‌ളാറ്റിൽ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്‌ഫോടക വസ്തുക്കൾ നിറച്ചിരുന്നത്.

ഇന്നലെ പൊളിച്ച ആൽഫയുടെ കുറച്ചുഭാഗങ്ങൾ കായലിൽ വീഴ്‌ത്തിയത് മനഃ പൂർവമാണെന്ന ജില്ല കലക്ടർ എസ് സുഹാസ് പറഞ്ഞു. പരി,സരത്തെ വീടുകൾക്ക് കേടുപാടുകൾ വരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എച്ച്2ഒ ഫ്ളാറ്റ് പൊളിച്ചപ്പോൾ ഒരു തരത്തിലുള്ള അവശിഷ്ടം പോലും കായലിൽ പതിച്ചിരുന്നില്ല, ചുറ്റുമതിലിന് പൊലും ഒന്നും സംഭവിക്കാതെയാണ് ഫ്ലാറ്റ്നിന്ന സ്ഥലത്തുതന്നെ കെട്ടിടം പൊളിച്ചിട്ടത്. സ്‌ഫോടനത്തിന്റെ സമയത്തിൽ ചെറിയ മാറ്റമുണ്ടായെങ്കിലും ആസൂത്രണം ചെയ്തതുപോലെ എല്ലാം കൃത്യമായാണ് നടന്നത്. ജെയ്ൻ കോറൽ കോവിലും ഇത് തന്നെ സംഭവിച്ചു. ഇതോടെ ആശങ്ക എല്ലാം അകലുകയാണ്. മൂന്നുവശവും കായലിനാൽ ചുറ്റപ്പെട്ട ഫ്ളാറ്റ് സമുച്ചയമായിരുന്നു ജെയ്ൻസ് കോറൻകോവ്. ഫ്ളാറ്റ് പൊളിക്കുന്ന സ്ഫോടന വിദഗ്ദ്ധരടങ്ങിയ ജെറ്റ് ഡിമോളിഷൻ കമ്പനിയുടെ വെല്ലുവിളിയും ആശ്വാസവും ഈ കായലുതന്നെയായിരുന്നു.

കായലിനാൽ ചുറ്റപ്പെട്ടതുകൊണ്ടുതന്നെ ഒരു വീടൊഴികെ മറ്റുവീടുകളുണ്ടായിരുന്നില്ല. ഇത് അപകട സാധ്യതയെ ഒഴിവാക്കിയപ്പോൾ കായലിൽ വീഴരുതെന്ന വലിയ വെല്ലുവിളിയും ജെറ്റ് ഡീമോളിഷൻ കമ്പനിക്കുണ്ടായിരുന്നു. ആ വലിയ വെല്ലുവിളി കമ്പനി ഏറ്റെടുത്തു. തീവ്രത കൂട്ടിയ സ്ഫോടനമായതിനാൽ ശനിയാഴ്ച തകർന്ന കെട്ടിടങ്ങളെ അപേക്ഷിച്ച് കൂടുതൽ പൊടിഞ്ഞാണ് കെട്ടിടം വീണത്. അതോടെ അവശിഷ്ടം കൂടുതൽ പൊടിയായി മാറി. കായലിൽ പതിക്കുന്ന വെല്ലുവിളി അതിജീവിച്ചത് ഇങ്ങനെയായിരുന്നു. പൊടിപടലങ്ങൾ കായലിൽ വീണതൊഴിച്ചാൽ അവശിഷ്ടങ്ങളൊന്നും വീഴാതെ, നിശ്ചയിച്ചുറപ്പിച്ച ഫ്ളാറ്റ് നിലനിന്ന ചുറ്റുവട്ടത്തിനുള്ളിൽ തന്നെ അവ തകർന്നു വീണു.

മുൻ നിശ്ചയിച്ച ്പരകാരം 10.30ന് ആദ്യ സൈറണും പിന്നാലെ 10.55ന് രണ്ടാമത്തെ സൈറണും മുഴങ്ങി. 11ന് മൂന്നാമത്തെ സൈറൺ മുഴങ്ങിയതിനു പിന്നാലെയായിരുന്നു സ്‌ഫോടനം. 200 മീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചിരുന്നു. വൈകിട്ട് നാലുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജെയിൻ കോറൽ കോവ് തകർക്കുക എച്ച്ടുഒ പോലെ തന്നെയെന്ന് എഡിഫസ് കമ്പനി നേരത്തെ പറഞ്ഞിരുന്നു. ഇനി തകർക്കാനുള്ളത് ചമ്പക്കര കനാൽ തീര റോഡിനോടു ചേർന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന കണ്ണാടിക്കാട് ഗോൾഡൻ കായലോരം ഫ്‌ളാറ്റാണ്. 20 കൊല്ലം മുൻപ് മരട് പഞ്ചായത്ത് ആയിരുന്നപ്പോൾ ആദ്യം പണിത ഫ്‌ളാറ്റ് സമുച്ചയം. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങൾക്കും അനുമതി. എഡിഫസ് എൻജിനീയറിങ് കമ്പനിയാണ് 17 നിലകളുള്ള ഈ ഫ്‌ളാറ്റും പൊളിക്കുന്നത്.

കൂട്ടത്തിൽ ചെറുതെങ്കിലും കായലിനോടും കെട്ടിടങ്ങളോടും ചേർന്നുനിൽക്കുന്ന ഗോൾഡൻ കായലോരം ഫ്‌ളാറ്റ് പൊളിക്കുക വ്യത്യസ്ത രീതിയിലെന്ന് എഡിഫസ് സിഇഒ ജോ ബ്രിക്മാൻ പറഞ്ഞു. കിഴക്കുനിന്ന് തുടങ്ങി ഘട്ടംഘട്ടമായി പൊളിഞ്ഞുവീഴും. വെള്ളച്ചാട്ടം പോലെ ഗോൾഡൻ കായലോരം തകർക്കുക വ്യത്യസ്ത രീതിയിലായിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP