Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉറ്റവരെയും ഉടയവരെയും കാണാൻ സ്നേഹത്തോടെ പറന്നുയർന്ന ആ 176 നിരപരാധികളുടെ ജീവൻ ഒറ്റ മിസൈലിൽ തകർത്തു കളഞ്ഞതിലെ ഒന്നാം പ്രതി ട്രംപ് അല്ലാതെ മറ്റാരാണ്? ഇറാനിൽ ആഭ്യന്തര കലാപം ഉണ്ടാക്കിയും അസമാധാനം ഉണ്ടാക്കിയും തകർത്തുകളയാൻ ശ്രമിക്കുന്ന അമേരിക്ക ഈ നിരപരാധികളുടെ ജീവന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം; സൈനിക മേധാവിയെ കൊന്നു കളഞ്ഞും ഏതു നിമിഷവും യുദ്ധമെന്ന് പ്രഖ്യാപിച്ചും ലോക പൊലീസ് ഉറഞ്ഞുതുള്ളുമ്പോൾ ഇറാൻ ആ അറ്റകൈ പ്രയോഗം നടത്തിയതിനെ എങ്ങനെ പഴിക്കാനാവും?

ഉറ്റവരെയും ഉടയവരെയും കാണാൻ സ്നേഹത്തോടെ പറന്നുയർന്ന ആ 176 നിരപരാധികളുടെ ജീവൻ ഒറ്റ മിസൈലിൽ തകർത്തു കളഞ്ഞതിലെ ഒന്നാം പ്രതി ട്രംപ് അല്ലാതെ മറ്റാരാണ്? ഇറാനിൽ ആഭ്യന്തര കലാപം ഉണ്ടാക്കിയും അസമാധാനം ഉണ്ടാക്കിയും തകർത്തുകളയാൻ ശ്രമിക്കുന്ന അമേരിക്ക ഈ നിരപരാധികളുടെ ജീവന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം; സൈനിക മേധാവിയെ കൊന്നു കളഞ്ഞും ഏതു നിമിഷവും യുദ്ധമെന്ന് പ്രഖ്യാപിച്ചും ലോക പൊലീസ് ഉറഞ്ഞുതുള്ളുമ്പോൾ ഇറാൻ ആ അറ്റകൈ പ്രയോഗം നടത്തിയതിനെ എങ്ങനെ പഴിക്കാനാവും?

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാനിൽ നിന്നും കീവിലേക്ക് പറന്നുപോയ ഉക്രൈൻ വിമാനം തകർന്ന് വീണ് മരിച്ചത് 176 പേരാണ്. അത് തകർന്ന് വീണതായിരുന്നില്ല. നേരെമറിച്ച് മിസൈൽ ഏറ്റ് നിലംപതിച്ചതായിരുന്നു. ആ 176 പേരും തൽക്ഷണം കത്തിക്കരിഞ്ഞ് ചാമ്പലായിപ്പോയി. അവരുടെ മൃതദേഹം കാണുന്നതിനുള്ള അവകാശം പേലും ഉറ്റവർക്കും ഉടയവർക്കും നിഷേധിക്കപ്പെട്ടു. മരിച്ചവരാരും ഭീകരവാദികളോ ഏതെങ്കിലും ഒരു വിഷയത്തിൽ ഏതെങ്കിലും ഒരു രാജ്യത്തിന് എതിരോ ആയ നിലപാട് എടുക്കുന്നവരോ ആയിരുന്നില്ല. അതിൽ 80 പേരും കനേഡിയൻ പൗരത്വമുള്ള കുടിയേറ്റക്കാരായിരുന്നു. അവർ മരണത്തിന് കീഴടങ്ങിയത് ഉറ്റവരെ കാണുന്നതിനുള്ള യാത്രക്കിടയിലോ ഉറ്റവരെ കണ്ടതിന് ശേഷമുള്ള മടക്കയാത്രക്കിടയിലോ ആണ്.

അവരുടെ ജീവൻ പൊലിഞ്ഞത് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായാണ്. ഈ നിരപരാധികളുടെ ജീവനൊടുത്തതിന്റെ ഉത്തരവാദികൾ ആരാണ്. വെടിവെച്ച് വീഴ്‌ത്തിയത് ഇറാൻ ആയത്‌കൊണ്ട് ലോകം ഒരുപോലെ വിരൽ ചൂണ്ടുന്നത് ഇറാന്റെ നേരെയാണ്. ഇറാൻ എന്തുകൊണ്ട് ഇത്രമാത്രം അശ്രദ്ധകാട്ടി? അതും തങ്ങളുടെ തലസ്ഥാന നഗരിയിലെ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഒരു വിമാനത്തെ എന്തുകൊണ്ട വെടിവെച്ച് വീഴ്‌ത്തി എന്ന ചോദ്യത്തിന് ഇറാൻ മറുപടി പറയേണ്ടത് തന്നെയാണ്. പക്ഷേ, ആ 176 നിരപരാധികളുടെ ജീവന്റെയും രക്തക്കറ വീണിരിക്കുന്നത് ട്രംപ് എന്ന അമേരിക്കൻ പ്രസിഡന്റിന്റെ കൈകളിൽ തന്നെയാണ് എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.

അമേരിക്കയെ പോലെ യുദ്ധസാമഗ്രികളുടെ കാര്യത്തിൽ ലോകത്തെ ഏറ്റവും ഉന്നത പദവി അലങ്കരിക്കുന്ന ഒരു രാജ്യവുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ ഇറാനെ പോലെ സാധാരണമായ ഒരു രാജ്യം ഭയപ്പെടുന്നതിൽ എന്താണ് തെറ്റുള്ളത്? അമേരിക്കയുടെ ഒരു മന്ത്രിയെ വേണ്ട, ഒരു പട്ടാളക്കാരനെ വേണ്ട, ഒരു പൗരന് ജീവൻ നഷ്ടപ്പെട്ടാൽ എന്തായിരിക്കും അവരുടെ പ്രതികാരം എന്ന് എല്ലാവർക്കും അറിയാം. അപ്പോൾ, ഇറാന്റെ സൈനിക മേധാവിയെ തന്നെ ഒരു കാരണവുമില്ലാതെ, ഒരു കാരണവും വിശദമാക്കാൻ കഴിയാതെ, വധിക്കുന്നു എന്നത് എങ്ങനെയാണ് ഒരു രാജ്യത്തിന് സഹിക്കാൻ കഴിയുന്നത്?

ഇറാഖിൽ സൗഹൃദ സന്ദർശനം നടത്തിയിരുന്ന സുലൈമാനി എന്ന ഇറാന്റെ റവലൂഷണറി ഗാർഡിന്റെ തലവനെ അമേരിക്ക ഡ്രോൺ ഉപയോഗിച്ച് തീർക്കുമ്പോൾ സ്വാഭാവികമായും ആ ജനതക്ക് ആശങ്കയും ഭയവും ഉണ്ടാകും. ഇതൊരു തുടക്കം മാത്രമാണെന്നും ഇറാന്റെ 52 ഇടങ്ങളിൽ ഞങ്ങൾ ആക്രമിക്കാൻ പോകുന്നു എന്നുമാണ് ട്രംപ് വീമ്പിളിക്കിയത്. അതുകൊണ്ടു തന്നെ അസാധാരണമായ സാഹചര്യത്തിൽ ഒരു വിമാനം കണ്ടാൽ അത് ബോംബാകും എന്ന് ഭയപ്പെടുന്നതിൽ എന്താണ് തെറ്റുള്ളത്. അതിനുള്ള സാങ്കേതിക വിദ്യ ഇറാന് ഇല്ലാ എന്ന് കരുതുക. അതുകൊണ്ട് തന്നെ യുദ്ധസമാനമായ ഒരു സാഹചര്യത്തിൽ അനേകരുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി ഒരു ശത്രുവിമാനമാണ് എന്ന് കരുതി ഇറാൻ തൊടുത്തുവിട്ട മിസൈൽ ആ ജീവനെടുക്കുമ്പോൾ ഒന്നാംപ്രതി ഇറാനല്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP