Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അംഗനവാടി കെട്ടിടത്തിന് ഒരു പോറൽ പോലും ഏൽക്കാതെ സ്‌ഫോടനം നടത്തിയത് എഡിഫൈസിന്റെ കിടിലൻ ഐഡിയ! 7 നിലകളുള്ള കെട്ടിടത്തിനെ രണ്ടായി പിളർത്തിയത് അതി സൂഷ്മമായി; ഓരോ തൂണുകളും തുരന്ന് സ്‌ഫോടകവസ്തുക്കൾ വച്ച് കമ്പിവളച്ച് കെട്ടി സുരക്ഷിതമാക്കി; പൊട്ടിത്തെറിക്കാതിരിക്കാൻ ജിയോഷീറ്റുകൾ കൊണ്ട് വലയവും; മൺതരി പോലും മറുഭാഗത്ത് വീഴാത്തരീതിയിൽ ഹൃദയമിടിപ്പിന്റെ വ്യത്യാസത്തിൽ കെട്ടിടം ഭസ്മം! എഡിഫൈസ് കമ്പനിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സുപ്രിം കോടതി ഉത്തരവ് നടപ്പാക്കി മരടിലെ അനധികൃത ഫ്‌ളാറ്റ് സമുച്ചയത്തിൽ അവസനത്തേതായ ഗോൾഡൻ കായലോരം പൊളിച്ചപ്പോൾ ഏവരും ആകാംക്ഷയോടൊ കാത്തിരുന്നത് അംഗനവാടി കെട്ടിടത്തിന് എന്തെങ്കിലും പറ്റുമോ എന്നായിരുന്നു. എന്നാൽ പാർപ്പിട സമുച്ചയം പൊളിച്ചുനീക്കിയ എഡിഫൈസ് എന്ന കമ്പനി നടത്തിയ സാങ്കേതികപരമായ വിജയത്താൽ അംഗനവാടിക്ക് ഒരു പ്രകമ്പനം പോലും സംഭവിച്ചില്ല. കെട്ടിടം പൊളിക്കാനൊരുങ്ങുമ്പോൾ തന്നെ പറ്റത്തായി രണ്ട് മീറ്റർ മാത്രം അകലത്തിൽ നിൽ്കുന്ന അംഗവവാടി കെട്ടിടത്തിന് കോട്ടം പറ്റാത്ത രീതിയിൽ നടപ്പിലാക്കുക എന്നതായിരുന്നു കമ്പനി വെല്ലുവിളിയായി ഏറ്റെടുത്തിരുന്നത്.

ജെയ്ൻ കോറൽ കോവ് എന്ന വൻ പാർപ്പിടസമുച്ചയം പൊളിച്ചുനീക്കിയ എഡിഫൈസിന് ഇതൊരു വെല്ലുവിളിയായതിന് കാരണം ഒരു കുഞ്ഞ് കെട്ടിടമാണ്. ഗോൾഡൻ കായലോരത്തിന് വെറും രണ്ട് മീറ്റർ മാത്രം മാറി നിൽക്കുന്ന ഒരു അങ്കണവാടി. പൊളിക്കേണ്ടവിൽ ഏറ്റവും ചെറിയ കെട്ടിടവും ഗോൾഡൻ കായലോരവും തന്നെ.

എന്നിട്ടും ചലഞ്ചായി ഏറ്റെടുക്കുകയായിരുന്നു. പൊളിക്കേണ്ടിയിരുന്നവയിൽ ഏറ്റവും ചെറിയ ഗോൾഡൻ കായലോരത്തിലുണ്ടായിരുന്നത് 17 നിലകളാണ്, ഇവയിൽ 40 ഫ്‌ളാറ്റുകളാണ് ഉണ്ടായിരുന്നത്. വെറും രണ്ട് മീറ്റർ മാത്രം മാറി നിൽക്കുന്ന അങ്കണവാടിയാകട്ടെ മരട് നഗരസഭയുടെ കീഴിലാണ്. ഇതിന്റെ പിൻവശത്തുള്ളത് ഇപ്പോൾ നിർമ്മാണം നടന്നുവരുന്ന ഒരു ഫ്‌ളാറ്റും. ഇതിന് ഒരു തരത്തിലുള്ള കേടുപാടുമില്ലാതെ പൊളിച്ച് നീക്കുക എന്നത് ഒരു ഹിമാലയൻ ദൗത്യമായിരുന്നു, സങ്കീർണവും. എങ്കിലും ആ വെല്ലുവിളി എഡിഫൈസ് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനായി കമ്പനി നടപ്പിലാക്കിയ മുന്നൊരുക്കങ്ങളാണ് അതിശയിപ്പിക്കുന്നത്.

ആശങ്ക നിലനിന്നെങ്കിലും വളരെ ശാസ്ത്രീയമായാണ് നിയന്ത്രിതസ്‌ഫോടനം എഡിഫൈസ് ആസൂത്രണം ചെയ്തത്. ഗോൾഡൻ കായലോരത്തിന്റെ പിൻഭാഗത്ത് 17 നിലയാണുണ്ടായിരുന്നത്. മുൻഭാഗത്ത് 10 നിലയും. ഏറ്റവും വലിയ ഉയരം പിൻഭാഗത്തെ 17 നിലകളുള്ള ഭാഗത്തിനാണ്. ഇതിനെ രണ്ടായി പിളർത്താനായിരുന്നു എഡിഫൈസിന്റെ പദ്ധതി. കൂടുതൽ ഉയരമുള്ള പിൻഭാഗം ആൾത്താമസമില്ലാത്ത പിൻഭാഗത്തേക്ക് പതിപ്പിക്കുന്നു. മുൻഭാഗം അങ്കണവാടിയുടെ നേർഎതിർവശത്തേക്ക് പതിപ്പിക്കുന്നു.

അതിന് വേണ്ട തരത്തിലാണ് കെട്ടിടത്തിന്റെ അകത്ത് സ്‌ഫോടകവസ്തുക്കൾ ക്രമീകരിച്ചത്. ഓരോ തൂണുകളിലുമായി തുരന്ന് സ്‌ഫോടകവസ്തുക്കൾ വച്ച്, അതിനെ കമ്പി വളച്ച് കെട്ടി പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രദ്ധിച്ച് പിന്നീട് ജിയോഷീറ്റുകൾ കൊണ്ട് മൂടിയാണ് സൂക്ഷിക്കുന്നത്. ഇതിനെ രണ്ടായി പിളർത്തുന്ന തരത്തിൽ സ്‌ഫോടകവസ്തുക്കൾ ക്രമീകരിച്ചു.

ജെയ്ൻ കോറൽ കോവ് എന്ന ഏറ്റവും വലിയ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാൻ 350 കിലോ സ്‌ഫോടകവസ്തുക്കൾ വേണ്ടി വന്നെങ്കിൽ ഗോൾഡൻ കായലോരത്തിൽ ഉപയോഗിച്ചത് വെറും 14.8 കിലോ സ്‌ഫോടനവസ്തുക്കൾ മാത്രമാണ്. പക്ഷേ, ഇവ സജ്ജീകരിച്ചത് വളരെ ശാസ്ത്രീയമാണെന്ന് മാത്രം.

ഒടുവിൽ ആദ്യ സൈറൺ മുഴങ്ങേണ്ട സമയമായി. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഴക്കേണ്ടിയിരുന്ന സൈറൺ അൽപസമയം കൂടി വൈകിപ്പിച്ചു. തൊട്ടടുത്തുള്ള അങ്കണവാടിക്കെട്ടിടം കുറച്ചുകൂടി നന്നായി ഷീറ്റിട്ട് മൂടാൻ തീരുമാനിച്ചു. അതിനായി അരമണിക്കൂർ കൂടി. 1.30-ന് പകരം ആദ്യ സൈറൺ മുഴങ്ങിയത് 1.56-ന്. രണ്ടാം സൈറൺ മുഴങ്ങിയത് 2.21-ന് മുഴങ്ങി. ഒടുവിൽ 2.30-ഓടെ ഒന്നരമിനിറ്റ് ദൈർഘ്യമുള്ള മൂന്നാം സൈറൺ മുഴങ്ങി.

വലിയ ശബ്ദത്തോടെ തകർന്നടിഞ്ഞ് വീണു ഗോൾഡൻ കായലോരം. സമയമെടുത്തതോ വെറും ആറ് സെക്കൻഡ് മാത്രം! പൊടിപടലങ്ങളടങ്ങിയപ്പോൾ എല്ലാവരും നോക്കിയത് ആ അങ്കണവാടിക്കെട്ടിടത്തിന് എന്ത് സംഭവിച്ചുവെന്നാണ്. ഒരു പോറൽ പോലുമില്ല! ഒരു വിള്ളലുമില്ല. പൊടിപടലങ്ങൾ കയറാതിരിക്കാൻ മൂടിയ ഷീറ്റുകൾ ചാരനിറമായിക്കിടക്കുന്നുവെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP