Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രെണ്ടൻ കൊടുങ്കാറ്റ് ഇന്ന് അയർലന്റീൽ വീശിയടിച്ചേക്കും; രാജ്യമെങ്ങും ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വിഭാഗം; കനത്ത നാശനഷ്ടങ്ങൾക്ക് സാധ്യതയെന്ന് സൂചന; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ബ്രെണ്ടൻ കൊടുങ്കാറ്റ് ഇന്ന് അയർലന്റീൽ വീശിയടിച്ചേക്കും; രാജ്യമെങ്ങും ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വിഭാഗം; കനത്ത നാശനഷ്ടങ്ങൾക്ക് സാധ്യതയെന്ന് സൂചന; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ

നത്ത നാശനഷ്ടം വിതയ്ക്കാൻ സാധ്യതയുള്ള കൊടുങ്കാറ്റായ ബ്രന്റൺ ഇന്ന് അയർലന്റിൽ വീശിയടിച്ചേക്കും. ഇതിനെ തുടർന്ന് മെറ്റ് ഐറാൻ രാജ്യത്തുടനീളം ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ് നൽകി.തിങ്കളാഴ്ച രാവിലെ 7- മണി മുതൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്തമായീ വീശിയടിക്കുന്ന കൊടുങ്കാറ്റിൽ നാശ നഷ്ടങ്ങൾക്കു സാധ്യതയുണ്ടെന്നാണ് സൂചന.

അറ്റലാന്റിക്കിൽ നിന്ന് വീശി അടിക്കുന്ന 'ബ്രെണ്ടൻ' കൊടുങ്കാറ്റ് വടക്കു പടിഞ്ഞാറൻ മേഖലയെ ശക്തമായി ബാധിക്കുമെന്നാണ് കണക്കു കൂട്ടൽ . 60 മുതൽ 70 കിലോമീറ്ററിൽ തുടങ്ങുന്ന കാറ്റിന്റെ ശക്തി പിന്നീട് 110 മുതൽ 120 കിലോമീറ്ററിൽ വേഗതയിൽ വീശാൻ സാധ്യതയുണ്ട് എന്ന് മെറ്റ് ഐറാൻ കൂട്ടിച്ചേർത്തു. കടൽ തീരത്തു താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും പറയുന്നു .

ഗതാഗത തടസ്സം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണെന്നു കൊണ്ട് ദീർഘ ദൂരം യാത്ര ചെയ്യുന്നവർക്കും മുന്നറിയിപ്പുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഉണ്ടായ ഒരു ന്യുന മർദ്ദനമാണ് കൊടുങ്കാറ്റായി വീശുന്നത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP