Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമിതിയുടെ അനൗൺസ്മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു; എലത്തൂർ എസ്‌ഐയുടെ നടപടി മുൻകൂർ അനുമതി വാങ്ങാതെ അനൗൺസ്‌മെന്റ് നടത്തിയതിന്റെ പേരിൽ; പ്രതിഷേധവുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമിതിയുടെ അനൗൺസ്മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു; എലത്തൂർ എസ്‌ഐയുടെ നടപടി മുൻകൂർ അനുമതി വാങ്ങാതെ അനൗൺസ്‌മെന്റ് നടത്തിയതിന്റെ പേരിൽ; പ്രതിഷേധവുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സിപിഎം നേതൃത്വത്തിൽ ഞായറാഴ്‌ച്ച കോഴിക്കോട് നടന്ന ഭരണഘടനാ സംരക്ഷണ സംഗമത്തിൽ അനൗൺസ്‌മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് വിവാദം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സംഗമത്തിന് വേണ്ടി അനൗൺസമെന്റ് നടത്തിയ വാഹനമാണ് കസ്റ്റഡിയിൽ എടുത്തത്. അനുമതി വാങ്ങാതെ അനൗൺസ്‌മെന്റ് നടത്തി എന്നതിന്റെ പേരിലാണ് എലത്തൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, മുൻകൂർ അനുമതിയെടുത്താണ് അനൗൺസ്മെന്റ് നടത്തിയതെന്ന് സംഘാടകർ അറിയിച്ചു.

പൊലീസ് നടപടിക്കെതിരെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. വാഹനം കസ്റ്റഡിയിലെടുത്ത എലത്തൂർ പൊലീസ് ഓഫീസറും പൊലീസുകാരനും മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്നും, സർക്കാറിന്റെ നയങ്ങൾക്കും സർവീസ് ചട്ടങ്ങൾക്കുമെതിരെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. എലത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും പൊലീസുകാരനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാകമ്മിറ്റി കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ പൂർണരൂപം:

ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാസംരക്ഷ സമിതിയുടെ നിമയപരമായ അനുമതിയോടെ നടത്തുന്ന അനൗൺസ്മെന്റ് വാഹനം കസ്റ്റഡിയിലെടുക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂർ പൊലീസ് ഓഫീസർക്കെതിരെയും, പൊലീസുകാരനെതിരെയും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിപിഐ(എം.) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പൗരത്വനിയമഭേഗതഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേത്വത്വത്തിൽ നടത്തുന്ന ഭരണഘടനാ സംരക്ഷണ പ്രവർത്തനങ്ങളെ അപഹസിക്കുകയും പരസ്യമായി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസറും മറ്റൊരു പൊലീസുകാരനും കടുത്തനിയമലംഘനമാണ് നടത്തിയിരിക്കുന്നത് എന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. സർക്കാറിന്റെ നയങ്ങൾക്കും സർവീസ് ചട്ടങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന എലത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും, പൊലീസുകാരനെതിരെയും നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു.

അതേസമയം ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഭരണഘടനാ സംരക്ഷണ മഹാറാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ജനസംഖ്യ രജിസ്റ്ററിനെ അടിസ്ഥാനപ്പെടുത്തിയാണ് ദേശീയ പൗരത്വ രജിസ്റ്ററ്റുണ്ടാക്കുകയെന്നും ഇതിലൂടെ മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തിന്റെ പൗരത്വം ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കേരളത്തിൽ എൻ.പി. ആർ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ ആലിക്കുട്ടി മുസല്യാർ അധ്യക്ഷത വഹിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഭരണഘടന സംരക്ഷണ സമിതിയുടെ നേത്യത്വത്തിലായിരുന്നു മഹാറാലി കോഴിക്കോട് കടപ്പുറത്ത് നടന്ന ഭരണഘടന സംരക്ഷണ മഹാറാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP