Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ 2019 റാഫിൾ ടിക്കറ്റ് സമ്മാനങ്ങൾ വിജയികൾക്ക് വിതരണം ചെയ്തു.ഒന്നാം സമ്മാന ജേതാവായ നിയാ ഗണേശിന് സയാനി മോട്ടോഴ്സ് സ്‌പോൺസർ ചെയ്ത മിത്സുബിഷി എ എസ് എക്‌സ് കാർ സമ്മാനിച്ചു. ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് നിയാ ഗണേശ് . സയാനി മോട്ടോഴ്സ് എക്‌സിക്യൂട്ടീവ് സെക്രട്ടറി നിഷ സെറിൻ കോശി ഒന്നാം സമ്മാന ജേതാവിന് കാറിന്റെ താക്കോൽ കൈമാറി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച നടന്ന നന്ദിപ്രകടന ചടങ്ങിൽ ചടങ്ങിൽ മെഗാ ഫെയർ സ്‌പോൺസർമാരെ ആദരിച്ചു. ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ വൻ വിജയമാക്കിയ ഏവരെയും സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ നന്ദി അറിയിച്ചു.

സ്‌കൂൾ സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസി.സെക്രട്ടറി പ്രേമലത എൻ.എസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എം എൻ, അജയകൃഷ്ണൻ വി, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി , ഫെയർ സംഘാടക സമിതി ജനറൽ കൺവീനർ ആർ രമേശ്, ഉപദേശക സമിതി അംഗങ്ങളായ മുഹമ്മദ് ഹുസൈൻ മാലിം, വിപിൻ പി എം, എസ് ഇനയദുല്ല , ജോയിന്റ് ജനറൽ കൺവീനർ വി കെ പവിത്രൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി സജി ആന്റണി നന്ദിയും പറഞ്ഞു.

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിലെ സമ്മാന ജേതാക്കൾ :
1. നിയ ഗണേശ് (മിത്സുബിഷി കാർ)
2. മെഹ്ഫുൽ അൽ സിറാജ് (ലാപ്‌ടോപ്പ്)
3. ശരത് കെ.എസ് (ഫ്രിഡ്ജ്)
4. സംഗീത് (എൽഇഡി ടിവി)
5. ജിനീഷ് വലയിൽ (വാഷിങ് മെഷീൻ)
6. ഇഫ്തിക്കർ അഹമ്മദ് (നിക്കോൺ ക്യാമറ)
7. അമീറ ഇബ്രാഹിം (മൈക്രോവേവ് ഓവൻ)
8. ഭാവന അനിൽ (വാക്വം ക്ലീനർ)
9. ബിബിൻ വാഴപിള്ളി (ഫുഡ് പ്രോസസർ)
10. അനുപ്രിയ മേനോൻ (റിസ്റ്റ് വാച്ച്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP