Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്(ഐ.വൈ.സി.സി ബഹ്റൈൻ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന സൽമാനിയ ഏരിയ കൺവൻഷൻ ദേശീയ പ്രസിഡന്റ് ബ്ലസ്സൻ മാത്യു ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സന്ദീപ് ശശീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന കൺവൻഷനിൽ ഏരിയ സെക്രട്ടറി രഞ്ജിത്ത് പേരാമ്പ്ര സ്വാഗതം ആശംസിച്ചു. 

ഐ.വൈ.സി.സി ആക്ടിങ് സെക്രട്ടറി അലൻ ഐസക്, ട്രഷറർ ഷബീർ മുക്കൻ, രാജേഷ് മരിയാപുരം, ഷഫീഖ് കൊല്ലം, സ്റ്റെഫി സാബു, ഈപ്പൻ പി ജോർജ്ജ്, ഫാസിൽ വട്ടോളി, ലിനു ടി സാം, ഹരി ബാലകൃഷ്ണൻ, ജിജോമോൻ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

2020 - 2021 വർഷത്തെ പുതിയ ഭാരവാഹികൾ
പ്രസിഡന്റ് : രഞ്ജിത്ത് പേരാമ്പ്ര
സെക്രട്ടറി : രാജേഷ് മരിയാപുരം
ട്രഷറർ : തുണ്ടുവിള ഫസൽ
വൈസ്. പ്രസിഡന്റ് : ജെറി പി ജോർജ്ജ്
ജോയിൻ. സെക്രട്ടറി : കുമാർ ദാസ്

ഏരിയാ എക്‌സിക്യൂട്ടീവ് അംഗങ്ങൾ:
ഇസ്മായിൽ കുഞ്ഞ് കൊല്ലം
കുമാർ അഗസ്റ്റിൻ
അജീഷ് കുമാർ
ഹംസ തൃശൂർ
ഫിലിപ്പോസ് തിരുവല്ലം

ദേശീയ കമ്മറ്റി അംഗങ്ങൾ :
ഷഫീഖ് കൊല്ലം
ബ്ലസ്സൻ മാത്യു
ജിജോമോൻ മാത്യു
സന്ദീപ് ശശീന്ദ്രൻ
സ്റ്റെഫി സാബു
സുനിൽ വല്ല്യാപ്പള്ളി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP