Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൗരത്വ നിയമഭേദഗതി ക്കെതിരെ പ്രതിഷേധവുമായി ഇൻകാസ് രാജ്ഭവന് മുന്നിൽ

പൗരത്വ നിയമഭേദഗതി ക്കെതിരെ പ്രതിഷേധവുമായി ഇൻകാസ് രാജ്ഭവന് മുന്നിൽ

സ്വന്തം ലേഖകൻ

ദുബായ്: 'പൗരത്വം അവകാശമാണ് ഔദാര്യമല്ല' എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരം രാജ്ഭവന് മുന്നിൽ പ്രതിഷേധവുമായി പ്രവാസ ലോകത്തു നിന്നും കോൺഗ്രസ് ന്റെ പ്രവാസി സംഘടനയായ ഇൻകാസ് . നാട്ടിലെ പോലെ തന്നേ പ്രവാസ ലോകത്തും വലിയ ആശങ്ക ഉണ്ടാക്കുന്ന നിയമ ഭേദഗതി ആണ് കേന്ദ്ര സർക്കാർ കൊണ്ട് വന്നിരിക്കുന്നതു. ജനിച്ച നാട്ടിൽ അന്യരാകേണ്ടി വന്ന ഒരുപാട് ദാരുണമായ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്നും , സർക്കാർ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നും ഇൻകാസ് ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം നിയമം നിലനിൽക്കില്ലന്നാണ് നിയമ വിദഗ്ദർ പറയുന്നത്.

മതം ഒരു മാനദണ്ഡ മാക്കുന്നതു അംഗീകരിക്കാൻ ആവില്ല. ഇത്തരം വികലമായ തീരുമാനങ്ങൾ ഇന്ത്യയുടെ മതേതര ജനാധിപത്യ മുഖത്തിനു മങ്ങലേൽപ്പിക്കും. ഇക്കാര്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനോടുള്ള വിയോജിപ്പ് രേഖയപെടുത്താൻ കൂടിയാണ് പ്രധിഷേധം രാജ് മുന്നിലാക്കിയത്. എന്നും ഇൻകാസ് നേതാക്കൾ പറഞ്ഞു.

പ്രമുഖ ഇൻകാസ് നേതാക്കളായ ഫുജൈറ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ , ഗ്ലോബൽ കമ്മിറ്റി അംഗം ഷാജി പെരുമ്പിലാവ് , വൈസ് പ്രസിഡന്റ് ഡോ : കെ സി ചെറിയാൻ, ഇൻകാസ് ഫുജൈറ ട്രഷറർ നാസർ പാണ്ടിക്കാട്, കേന്ദ്ര കമ്മിറ്റി സെക്രട്ടറി അബ്ദുൽ അസീസ് , അൽ ഐൻ മുൻ പ്രസിഡന്റ് നാസർ കാരക്കമണ്ഡപം , എം എം സുൾഫിക്കർ , മഹിളാ വിഭാഗം നേതാവ് ദീപ അനിൽ, തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ കോൺഗ്രസ് യൂത്തു കോൺഗ്രസ് , മഹിളാ കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. പള്ളിക്കൽ സുജാഹി, ഇടവ സൈഫ് തുടങ്ങിയ നേതാക്കൾ പിന്തുണ അറിയിച്ചു 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP