Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗദി അറേബ്യയിലെ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു; കോട്ടയം സ്വദേശി മേരി ഷിനോയുടെ അന്ത്യം ഖഫ്ജിയിൽ കാറിൽ സഞ്ചരിക്കവേ മറ്റൊരു വാഹനവുമായി ഇടിച്ചുണ്ടായ അപകടത്തിൽ; സഫാനിയയിലെ എംഓഎച്ച് ക്ലിനിക്കിൽ നാല് മാസമായി നഴ്സായി ജോലി ചെയ്യുകയായിരുന്ന മേരി ഷിനോയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ സഹപ്രവർത്തകർ

സൗദി അറേബ്യയിലെ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു; കോട്ടയം സ്വദേശി മേരി ഷിനോയുടെ അന്ത്യം ഖഫ്ജിയിൽ കാറിൽ സഞ്ചരിക്കവേ മറ്റൊരു വാഹനവുമായി ഇടിച്ചുണ്ടായ അപകടത്തിൽ; സഫാനിയയിലെ എംഓഎച്ച് ക്ലിനിക്കിൽ നാല് മാസമായി നഴ്സായി ജോലി ചെയ്യുകയായിരുന്ന മേരി ഷിനോയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ സഹപ്രവർത്തകർ

സ്വന്തം ലേഖകൻ

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം സ്വദേശി മേരി ഷിനോയാണ് മരിച്ചത്. ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരൻ ജോജോയുടെ ഭാര്യയാണ് മേരി. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളാണഅ മേരി.

കിഴക്കൻ സൗദിയിലെ ഖഫ്ജിയിൽ യുവതി സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മേരി ഷിനോ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സഫാനിയയിലെ എംഓഎച്ച് ക്ലിനിക്കിൽ നാല് മാസമായി നഴ്സായിരുന്നു മേരി ഷിനോ. ഷിനോയുടെ സഹോദരൻ ബിനോയ് കുരുവിള ദമാമിലെ നാപ്കോ കമ്പനി ജീവനക്കാരനാണ്.

എംഓഎച്ച് ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്ന മേരി ഷിനോയുടെ അപ്രതീക്ഷിത മരണത്തിലെ ഞെട്ടലിലാണ് സഹപ്രവർത്തകർ. മലയാളികൾ അടക്കമുള്ളവർ ജോലി ചെയ്യുന്ന ക്ലിനിക്കാണിത്. അതുകൊണ്ട് തന്നെ മലയാളികൾ അടക്കമുള്ളവരായിരുന്നു മേരിയുടെ സഹപ്രവർത്തകർ. ഇവരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇവർ.

മേരി ഷിനോയുടെ അപ്രതീക്ഷിത മരണത്തിൽ യുഎൻഎ അനുശോചനം രേഖപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP