Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്‌കാറിനായി 11 നാമനിർദ്ദേശങ്ങളുമായി 'ജോക്കർ' മുന്നിൽ തന്നെ; 10 നോമിനേഷനുകളുമായി 1977ഉം വൺസ് അപ്പോണെ ടൈം ഇൻ ഹോളിവുഡും തൊട്ടുപിന്നിൽ; വിജയികളെ പ്രഖ്യാപിക്കുക ഫെബ്രുവരി 9ന് ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ

ഓസ്‌കാറിനായി 11 നാമനിർദ്ദേശങ്ങളുമായി 'ജോക്കർ' മുന്നിൽ തന്നെ; 10 നോമിനേഷനുകളുമായി 1977ഉം വൺസ് അപ്പോണെ ടൈം ഇൻ ഹോളിവുഡും തൊട്ടുപിന്നിൽ; വിജയികളെ പ്രഖ്യാപിക്കുക ഫെബ്രുവരി 9ന് ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ

മറുനാടൻ മലയാളി ബ്യൂറോ

ലോസ് ഏഞ്ചലസ്: 92-മത് ഓസ്‌കർ പുരസ്‌കാര നിർണയപ്പട്ടികയിൽ 11 നാമനിർദ്ദേശങ്ങളുമായി 'ജോക്കർ' മുന്നിൽ. അക്രമവാസന വളർത്തുന്നു എന്നു വിമർശിക്കപ്പെട്ട ചിത്രത്തിന് ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്‌സ് (ബാഫ്റ്റ) പുരസ്‌കാര നിർണയപ്പട്ടികയിലും 11 നാമനിർദേശങ്ങൾ ലഭിച്ചിരുന്നു. വിഖ്യാതമായ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ 'ജോക്കറി'ലൂടെ ജോക്വിൻ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു. ഫീനിക്‌സ് ഓസ്‌കറിനും നേട്ടമാവർത്തിക്കുമോ എന്ന കൗതുകത്തിലാണ് സിനിമാലോകം. ഇതിന് പുറമേ മാരേജ് സ്റ്റോറിയിലെ അഭിനയത്തിന് ആദം ഡ്രൈവർ, ഡീകാപ്രിയോ വൺസ് ആപ്പോണെ ടൈം ഇൻ ഹോളിവുഡ്, അന്റോണിയോ ബന്ററാസ് - പെയിൻ ആൻഡ് ഗ്ലോറി, ജോനാതൻ പ്രൈസി - ദ ടു പോപ്പ്‌സ് എന്നിവരാണ് മികച്ച നടന് വേണ്ടി മത്സരിക്കുന്നവർ.

1917 എന്ന ചിത്രവും, വൺസ് അപ്പോണെ ടൈം ഇൻ ഹോളിവുഡും 10 നോമിനേഷനുകൾ വീതം നേടി. മികച്ച ചിത്ര വിഭാഗത്തിൽ ജോക്കർ, ദ ഐറീഷ്മാൻ, പാരസൈറ്റ്, 1917, മാരേജ് സ്റ്റോറി, ജോജോ റാബീറ്റ്, വൺസ് ആപ്പോണെ ടൈം ഇൻ ഹോളിവുഡ്, ലിറ്റിൽ വുമൺ, ഫോർഡ് ആൻഡ് ഫെരാരി എന്നിവ തെരഞ്ഞെടുക്കപ്പട്ടു.

77 ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും കാൻ ചലച്ചിത്രോൽസവത്തിൽ പാം ദി ഓർ പുരസ്‌കാരവും നേടിയ ദക്ഷിണ കൊറിയൻ ചിത്രം 'പാരസൈറ്റ്' മികച്ച ചിത്രത്തിനും മികച്ച വിദേശഭാഷാ ചിത്രത്തിനുമുള്ള ഇരട്ട ഓസ്‌കർ നോമിനേഷൻ നേടുന്ന ചരിത്രത്തിലെ ആറാമത്തെ ചിത്രമായി. മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിക്കുന്ന പതിനൊന്നാമത്തെ വിദേശഭാഷാ ചിത്രം കൂടിയാണ് കോമിക്കൽ ത്രില്ലർ സിനിമയായ 'പാരസൈറ്റ്'. മികച്ച ചിത്രത്തിനുള്ള ഓസ്‌കറിന് പരിഗണിക്കുന്ന ആദ്യ ദക്ഷിണ കൊറിയൻ ചിത്രം കൂടിയാണിത്. ഒരു വിദേശഭാഷാ ചിത്രം ഓസ്‌കർ ചരിത്രത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഇതുവരെ നേടിയിട്ടില്ല.

റെനി ഷെൽവിംഗർ - ജൂഡി, കാർലെസ് തെറോൺ -ബോംബ് ഷെൽ, സ്‌കാർലറ്റ് ജോൺസൺ -മാരേജ് സ്റ്റോറി, സിനാതിയ ഇർവീയോ- ഹാരീയറ്റ് എന്നിവരാണ് മികച്ച നടിക്കുള്ള ഓസ്‌കാറിനായി പരിഗണിക്കപ്പെടുന്നത്. ഐറിഷ് മാൻ സംവിധാനം ചെയ്ത മാർട്ടിൻ സ്‌കോർസെസി, പാരസൈറ്റ് സംവിധായകൻ ബോങ് ജൂൻ ഹൂ, ക്വിന്റെയിൻ ടെരന്റിനോ - വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, സാം മെൻഡിസ്-1971, ടെഡ് ഫിലിപ്പ്- ജോക്കർ എന്നിവരാണ് മികച്ച സംവിധായകരുടെ ലിസ്റ്റിലുള്ളത്.

ജീവിതത്തിൽ ഉടനീളം പരിഹാസവും അപമാനവും പീഡനവും ഏറ്റുവാങ്ങുന്ന ആർതർ ഫ്‌ളെക്ക് എന്ന കോമേഡിയൻ ഗോഥം നഗരത്തെ വിറപ്പിക്കുന്ന വില്ലനായി തീരുന്നതാണ് 'ജോക്കർ' എന്ന ചിത്രത്തിന്റെ പ്രമേയം. 17 വയസ്സ് മുതലുള്ളവർക്കു കാണാൻ ഉദ്ദേശിച്ചുള്ള ഹോളിവുഡ് സിനിമകൾക്ക് നൽകുന്ന 'ആർ' റേറ്റിങ്ങോടെയെത്തിയ ഈ സൈക്കോളജിക്കൽ ത്രില്ലർ, ഈ റേറ്റിങ് ലഭിച്ച സിനിമകളിൽ ചരിത്രത്തിൽ ഏറ്റവും വരുമാനം നേടിയ സിനിമ കൂടിയാണ്. ബാറ്റ്മാൻ ചിത്രകഥയിലെ വില്ലനായ 'ജോക്കറി'നറെ പുതിയ അവതരണം കാഴ്ചവച്ച 'ജോക്കർ' കോമിക് ബുക്ക് സിനിമകളിൽ ഏറ്റവും കലക്ഷൻ നേടിയ സിനിമയെന്ന റെക്കോർഡും നേരത്തെ സ്വന്തമാക്കിയിരുന്നു. 106.7 കോടി രൂപയാണ് ചിത്രം ബോക്‌സോഫിസിൽ കലക്റ്റ് ചെയ്തത്.

നേരത്തെ ഗോൾഡൻ ഗ്ലോബ് വേദിയിൽ തിളങ്ങിയ ജോക്കറിന് കൂടുതൽ അവാർഡ് ലഭിക്കും എന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 9ന് ഹോളിവുഡിലെ ഡോൾബി തിയറ്ററിലാണ് ഓസ്‌കാർ വിജയികളെ പ്രഖ്യാപിക്കുക.

ഓസ്‌കർ നോമിനേഷനുകൾ ചുവടെ:

Best picture

Once Upon a Time in Hollywood
The Irishman
Parasite
1917
Marriage Story
Jojo Rab
Joker
Little Women
Ford v Ferrari

Best actress in a leading role

Renée Zellweger, Judy
Charlize Theron, Bombshell
Scarlett Johansson, Marriage Story
Saoirse Ronan, Little Women
Cynthia Erivo, Harriet

Best actor in a leading role

Joaquin Phoenix, Joker
Adam Driver, Marriage Story
Leonardo DiCaprio, Once Upon a Time in Hollywood
Antonio Banderas, Pain and Glory
Jonathan Pryce, The Two Popes

Best director

Martin Scorsese, The Irishman
Quentin Tarantino, Once Upon a Time in Hollywood
Bong Joon-ho, Parasite
Sam Mendes, 1917
Todd Phillips, Joker

Best actor in a supporting role

Brad Pitt, Once Upon a Time in Hollywood
Al Pacino, The Irishman
Joe Pesci, The Irishman
Tom Hanks, A Beautiful Day in the Neighborhood
Anthony Hopkins, The Two Popes

Best actress in a supporting role

Laura Dern, Marriage Story
Margot Robbie, Bombshell
Florence Pugh, Little Women
Scarlett Johansson, Jojo Rab
Kathy Bates, Richard Jewell

Best animated feature film

Toy Story 4
How to Train Your Dragon: The Hidden World
Missing Link
I Lost My Body
Klaus

Best international feature film

South Korea, Parasite
Spain, Pain and Glory
France, Les Misérables
North Macedonia, Honeyland
Poland, Corpus Christi

Best original screenplay

Marriage Story
Once Upon a Time in Hollywood
Parasite
Knives Out
1917

Best adapted screenplay

The Irishman
Jojo Rab
Little Women
The Two Popes
Joker

Best documentary feature

American Factory
The Edge of Democracy
Honeyland
For Sama
The Cave

Best original song

I'm Standing With You, from Breakthrough
Into the Unknown, from Frozen II
Stand Up, from Harriet
(I'm Gonna) Love Me Again, from Rocketman
I Can't Let You Throw Yourself Away, from Toy Story 4

Best visual effects

Avengers: Endgame
The Lion King
Star Wars: The Rise of Skywalker
The Irishman
1917

Best cinematography

1917, Roger Deakins
Once Upon a Time in Hollywood, Robert Richardson
The Irishman, Rodrigo Prieto
Joker, Lawrence Sher
The Lighthouse, Jarin Blaschke

Best production design

Once Upon a Time in Hollywood
The Irishman
1917
Jojo Rab
Parasite

Best makeup and hairstyling

Bombshell
Joker
Judy
Maleficent: Mistress of Evil
1917

Best costume design

Once Upon a Time in Hollywood
Little Women
The Irishman
Jojo Rab
Joker

Best original score

1917, Thomas Newman
Joker, Hildur Guðnadóttir
Little Women, Alexandre Desplat
Marriage Story, Randy Newman
Star Wars: The Rise of Skywalker, John Williams

Best documentary short subject

In the Absence
Learning to Skateboard in a Warzone (If You're a Girl)
Life Overtakes Me
St. Louis Superman
Walk Run Cha-Cha

Best animated short film

Dcera (Daughter)
Hair Love
Kitbull
Memorable
Sister

Best live action short film

Brotherhood
Nefta Football Club
The Neighbors' Window
Saria
A Sister

Best film editing

The Irishman
Ford v Ferrari
Parasite
Joker
Jojo Rab

Best sound mixing

1917
Ford v Ferrari
Once Upon a Time in Hollywood
Ad Astra
Joker

Best sound editing

1917
Ford v Ferrari
Star Wars: The Rise of Skywalker
Once Upon a Time in Hollywood
Joker

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP