Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജലസേചന വകുപ്പിലെ 653 സുപ്രധാന ഫയലുകൾ കാണാനില്ല; 2018 സെപ്റ്റംബറിൽ കാണാതായ ഫയലുകളെക്കുറിച്ചു പരാതി നൽകി എങ്കിലും അങ്ങനെയൊരു കേസ് ഇല്ലെന്ന് മ്യൂസിയം പൊലീസും

ജലസേചന വകുപ്പിലെ 653 സുപ്രധാന ഫയലുകൾ കാണാനില്ല; 2018 സെപ്റ്റംബറിൽ കാണാതായ ഫയലുകളെക്കുറിച്ചു പരാതി നൽകി എങ്കിലും അങ്ങനെയൊരു കേസ് ഇല്ലെന്ന് മ്യൂസിയം പൊലീസും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജലസേചന വകുപ്പിലെ 653 സുപ്രധാന ഫയലുകൾ കാണാനില്ല. മേജർ, മൈനർ പദ്ധതികളെ സംബന്ധിക്കുന്ന വർക്‌സ് ഡിവിഷനിലെ ഫയലുകളാണ് കാണാതായത്. 2018 സെപ്റ്റംബറിൽ കാണാതായ ഫയലുകളെക്കുറിച്ചു മ്യൂസിയം പൊലീസിൽ പരാതി നൽകിയെങ്കിലും അങ്ങനെയൊരു കേസ് അവിടെയില്ലെന്ന് എസ്‌ഐ പറയുന്നു. ഫയൽ നഷ്ടപ്പെട്ടുവെന്ന് അറിയാമെങ്കിലും പൊലീസ് കണ്ടെത്തിയോ എന്ന് അറിയില്ലെന്നു ജല സേചന വകുപ്പിന്റെ ഭരണച്ചുമതലയുള്ള ചീഫ് എൻജിനീയറും പറഞ്ഞു.

2018 സെപ്റ്റംബർ എട്ടിനും പത്തിനുമിടയിലാണ് മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ പദ്ധതികളെ സംബന്ധിക്കുന്ന ഫയലുകൾ കാണാതായത്. മ്യൂസിയം റോഡിലെ ഓഫിസിന്റെ രണ്ടാം നിലയിൽ നിന്നു ഫയലുകൾ അപ്രത്യക്ഷമായതായി പൊലീസിൽ പരാതി നൽകിയത് 2018 സെപ്റ്റംബർ 26ന്. പൊലീസ് ഇതുവരെ അന്വേഷണം നടത്തുകയാ ഓഫിസിലെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നു ജീവനക്കാർ പറയുന്നു.

ഇക്കാര്യത്തിൽ ജലസേചന വകുപ്പും പൊലീസും ഗുരുതരമായ വീഴ്ച വരുത്തിയതായി ഭരണ പരിഷ്‌കരണവകുപ്പ് റിപ്പോർട്ടിലും പറയുന്നു. ജലസേചന പദ്ധതികൾക്കു പുറമേ ജീവനക്കാരുടെ സ്ഥലം മാറ്റം, പ്രമോഷൻ എന്നിവ സംബന്ധിച്ച ഫയലുകളും ഇതിൽ പെടുമെന്നു റിപ്പോർട്ടിലുണ്ട്. പല പ്രമോഷനുകളും ചട്ടം ലംഘിച്ചാണെന്ന പരാതി നിലനിൽക്കെയാണ് ഫയലുകൾ കാണാതാകുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP