Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രെയിൻ വരുമ്പോൾ പ്ലാറ്റ്‌ഫോമിന്റെ വക്കിൽ നിന്ന് മാറാൻ യാത്രക്കാർ വിളിച്ചു പറഞ്ഞെങ്കിലും കേട്ടില്ല; സുവിധാ എക്സ്‌പ്രസ് കടന്നു പോയ ശേഷം റെയിൽവേ പൊലീസ് കണ്ടത് പാളത്തിൽ പരിക്കേറ്റ് കിടക്കുന്ന നാടക നടനെ; അമച്വർ നാടങ്ങളിലൂടെ കലാജീവിതം തുടങ്ങിയ സദ് വാർത്തയിലെ പത്രപ്രവർത്തകൻ; കവിയും കഥാകൃത്തും കൂടിയായ നടൻ അവസാനമായി അഭിനയിച്ചത് പ്രിയനന്ദനന്റെ സൈലൻസറിൽ; കൊല്ലപ്പെട്ടത് പ്രൊഫഷണൽ നാടകങ്ങളിലെ മിന്നും താരം; ദിനേശ് എം മനയ്ക്കലാത്തിന്റേത് ആത്മഹത്യയോ?

ട്രെയിൻ വരുമ്പോൾ പ്ലാറ്റ്‌ഫോമിന്റെ വക്കിൽ നിന്ന് മാറാൻ യാത്രക്കാർ വിളിച്ചു പറഞ്ഞെങ്കിലും കേട്ടില്ല; സുവിധാ എക്സ്‌പ്രസ് കടന്നു പോയ ശേഷം റെയിൽവേ പൊലീസ് കണ്ടത് പാളത്തിൽ പരിക്കേറ്റ് കിടക്കുന്ന നാടക നടനെ; അമച്വർ നാടങ്ങളിലൂടെ കലാജീവിതം തുടങ്ങിയ സദ് വാർത്തയിലെ പത്രപ്രവർത്തകൻ; കവിയും കഥാകൃത്തും കൂടിയായ നടൻ അവസാനമായി അഭിനയിച്ചത് പ്രിയനന്ദനന്റെ സൈലൻസറിൽ; കൊല്ലപ്പെട്ടത് പ്രൊഫഷണൽ നാടകങ്ങളിലെ മിന്നും താരം; ദിനേശ് എം മനയ്ക്കലാത്തിന്റേത് ആത്മഹത്യയോ?

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നടൻ ദിനേശ് എം മനയ്ക്കലാത്ത് (48) ട്രെയിൻ തട്ടി മരിച്ചതിന് പിന്നിലെ ദുരൂഹത നീക്കാൻ കഴിയാതെ പൊലീസ്. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ ചെന്നൈ സെൻട്രൽ കൊല്ലം ജംക്ഷൻ സുവിധ എക്സ്‌പ്രസ് കടന്നുപോയപ്പോൾ സ്റ്റേഷനിലെ പാളത്തിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ നിർദ്ദേശമനുസരിച്ച് ആക്ട്‌സ് സംഘടനാ പ്രവർത്തകർ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണം ആത്മഹത്യയാകാനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്. ഒരുമ നാടകപ്പുരയുടെ ചെറിയ കുടുംബവും വലിയ മനുഷ്യരും ആയിരുന്നു ദിനേശ് അവസാനമായി അഭിനയിച്ച പ്രധാന നാടകം.

ട്രെയിൻ വരുമ്പോൾ പ്ലാറ്റ്ഫോമിന്റെ വക്കിൽ നിന്നിരുന്ന ദിനേശിനോട് അവിടെനിന്നു മാറിനിൽക്കാൻ യാത്രക്കാർ വിളിച്ചുപറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നു പറയുന്നു. ഇതാണ് ആത്മഹത്യയെന്ന സംശയത്തിന് കാരണം. അമച്വർ നാടകങ്ങളിലൂടെയാണ് കലാജീവിതം തുടങ്ങിയത്. വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. പ്രഫഷണൽ നാടകമേഖലയിലും സജീവമായിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റ്, കവി, കഥാകൃത്ത് എന്നീ നിലകളിലും തിളങ്ങി. പ്രിയനന്ദൻ സംവിധാനം ചെയ്ത സൈലൻസർ ആണ് അവസാനം അഭിനയിച്ച സിനിമ. ഇത് റിലീസ് ചെയ്ാനയിരിക്കവേയാണ് മരണം.

ഡബിങ് കഴിഞ്ഞ് പോകുമ്പോഴായിരുന്നു തൃശൂർ റെയിൽവേ സ്റ്റേഷനിൽ അപകടമെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. പ്രമുഖ പത്രപ്രവർത്തകൻ ആർ.എം.മനയ്ക്കലാത്തിന്റെ സഹോദരൻ പരേതനായ അരവിന്ദാക്ഷമേനോന്റെ മകനാണ് മൂവാറ്റുപുഴ കൊടയ്ക്കാടത്ത് വീട്ടിൽ ദിനേശ്. പരേതയായ പത്മാവതിയമ്മയാണ് അമ്മ. സദ് വാർത്തയിൽ മാധ്യമപ്രവർത്തകനായിരുന്ന ദിനേശ് നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളെഴുതാറുണ്ടായിരുന്നു. എങ്കിലും നാടകത്തോടായിരുന്നു കൂടുതൽ താൽപ്പര്യം.

സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ ഇത്തവണ സഹനടനുള്ള അവാർഡ് ദിനേശിനായിരുന്നു. അമേച്വർ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകങ്ങളിൽ അഭിനയിച്ച് പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്നു

സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രഫഷനൽ നാടകമത്സരത്തിൽ ഇത്തവണ മികച്ച സഹനടനുള്ള അവാർഡ് കരസ്ഥമാക്കിയിരുന്നു. പ്രമുഖ പത്രപ്രവർത്തകൻ ആർ.എം. മനയ്ക്കലാത്തിന്റെ സഹോദരനാണ് ദിനേശിന്റെ അച്ഛനായ പരേതനായ അരവിന്ദാക്ഷ മേനോൻ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കേച്ചേരി തയ്യൂരിലുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം പിന്നീട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP