Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടില ചിഹ്നം താത്ക്കാലികമായി മരവിപ്പിച്ചത് തിരിച്ചടിയാക്കുന്നത് ജോസഫിന് തന്നെ: രണ്ടില മുൻനിർത്തി മാണിയുടെ ഓർമകളെ വെട്ടാനുള്ള ശ്രമത്തിനേറ്റ കനത്ത തിരിച്ചടി: മരവിപ്പിച്ചാലും ജോസഫിന് വേണ്ടെന്ന് ജോസ് തീരുമാനിച്ചാലും ചിഹ്നം സ്ഥിരമായി ഇല്ലാതായെക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്നലത്തെ ഇടപെടലിൽ യുഡിഎഫിലെ അനൈക്യം നീണ്ടേക്കും

രണ്ടില ചിഹ്നം താത്ക്കാലികമായി മരവിപ്പിച്ചത് തിരിച്ചടിയാക്കുന്നത് ജോസഫിന് തന്നെ: രണ്ടില മുൻനിർത്തി മാണിയുടെ ഓർമകളെ വെട്ടാനുള്ള ശ്രമത്തിനേറ്റ കനത്ത തിരിച്ചടി: മരവിപ്പിച്ചാലും ജോസഫിന് വേണ്ടെന്ന് ജോസ് തീരുമാനിച്ചാലും ചിഹ്നം സ്ഥിരമായി ഇല്ലാതായെക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്നലത്തെ ഇടപെടലിൽ യുഡിഎഫിലെ അനൈക്യം നീണ്ടേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം;  കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്നലെ രണ്ടില ചിഹ്നത്തിൽ വീണ്ടും അനിശ്ചിതത്വം തുടർന്ന് കേരളാ കോൺഗ്രസ്. ചിഹ്നത്തിന് പുറമേ ചെയർമാൻ സ്ഥാനം, പാർട്ടിയിലെ അധികാരം തുടങ്ങിയ കാര്യങ്ങളിൽ ജോസ് കെ മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ചിഹ്നത്തിന്റെ കാര്യത്തിൽ ജോസഫ് വിഭാഗത്തിന് ഇന്നലെ തിരിച്ചടിയുണ്ടായിരിക്കുന്നത്.

കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ജോസഫ് വിഭാഗത്തിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. അതുവരെ ജോസഫ് വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാൻ സാധിക്കില്ല, മരവിപ്പിച്ച തത്സ്ഥിതി തുടരുമെന്നും സൂചന ലഭിക്കുന്നത്.

ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയിൽ പ്രാഥമിക വാദം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഉണ്ടായിരിക്കുന്നത്. ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നത്. എന്നാൽ ജനുവരി 20ന് പരാതിയിൽ വിശദമായ വാദം കേട്ട ശേഷം രണ്ടില ചിഹ്നത്തിന്റെ കാര്യത്തിൽ കമ്മീഷൻ അന്തിമ തീരുമാനം വ്യക്തമാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംസ്ഥാന കമ്മിറ്റി ചേർന്ന് ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതിനെ തുടർന്ന് ചിഹ്നം അനുവദിച്ചു കിട്ടുന്നതിനാണ് ജോസ് കെ. മാണി വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. 450 അംഗങ്ങളുള്ള സംസ്ഥാന സമിതിയിൽ 312 അംഗങ്ങൾ ജോസ് കെ. മാണി പക്ഷത്തിനാണ് എന്നായിരുന്നു അവരുടെ സീനിയർ അഭിഭാഷകൻ വാദിച്ചത്.

അതേസമയം, കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാ?ഗം സംസ്ഥാന ക്യാംപ് ചരൽക്കുന്നിൽ ഇന്നും നാളെയും സംഘടിപ്പിക്കും. കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ ചരൽക്കുന്ന് ക്യാംപിൽ നിശ്ചയിക്കുമെന്നാണ് സൂചന. പാർട്ടിയുടെ ആവശ്യം അനുസരിച്ച് രണ്ടില ചിഹ്നം മരവിപ്പിച്ചത് ജോസ് കെ.മാണി പക്ഷത്തിനു ആത്മവിശ്വാസം പകർന്നിട്ടുണ്ടെന്നാണ് കരുതുന്നത്.

പാലാ തോൽവി ക്യാംപിൽ വിശദമായി ചർച്ച ചെയ്യും. സ്ഥാനാർത്ഥി നിർണയം, ചിഹ്നം അനുവദിക്കൽ, പ്രചാരണം എന്നിവയിൽ ജോസഫ് വിഭാഗം സ്വീകരിച്ച നിലപാടുകൾ ചർച്ച ചെയ്യുമെന്നും പാർട്ടി അധികൃതർ വ്യക്തമാക്കി. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിനു നൽകരുതെന്നതാണ് പാർട്ടിയിലെ ഭൂരിപക്ഷം അഭിപ്രായം ഉയർന്നിരിക്കുന്നതുംമ. 2016 ൽ ജോസഫ് വിഭാഗം നേതാവ് ജേക്കബ് എബ്രഹാമാണ് മത്സരിച്ചത് താൽക്കാലിക ക്രമീകരണമാണെന്നതാണ് ജോസ് കെ. മാണി വിഭാഗം നിലപാട്. മാണി വിഭാഗത്തിന് ലഭിച്ച പുനലൂർ സീറ്റിൽ ബെന്നി കക്കാടിനെ നിശ്ചയിച്ചിരുന്നു.

യുഡിഎഫ് ധാരണ അനുസരിച്ച് പുനലൂരിനു പകരം കുട്ടനാട് ഏറ്റെടുത്തതാണ്. ആ നിലയ്ക്ക് കുട്ടനാട് സീറ്റിൽ ജോസ് കെ. മാണി വിഭാഗം സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്നതാണ് തീരുമാനം. എന്നാൽ , ജോസ്- ജോസഫ് തർക്കം രൂക്ഷമായതോടെ തലവേദനയായിരിക്കുന്നത് യുഡിഎഫ് നേതൃത്വത്തിനാണ്. കുട്ടനാട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP