Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ വിപണിയിൽ പ്രതികൂല സാഹചര്യം: വാൾമാർട്ട് ഇന്ത്യയിൽ നിന്ന് പടിയിറങ്ങുന്നു? കൂട്ടപ്പിരിച്ചുവിടൽ,സംഭരണശാലകൾ അടച്ചുപൂട്ടുന്നതായി റിപ്പോർട്ട്

ഇന്ത്യൻ വിപണിയിൽ പ്രതികൂല സാഹചര്യം: വാൾമാർട്ട് ഇന്ത്യയിൽ നിന്ന് പടിയിറങ്ങുന്നു? കൂട്ടപ്പിരിച്ചുവിടൽ,സംഭരണശാലകൾ അടച്ചുപൂട്ടുന്നതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വാൾമാർട്ട് ഇന്ത്യ തങ്ങളുടെ ഗുരുഗ്രാമിലെ ഹെഡ്ക്വാട്ടേഴ്സിൽ നിന്ന് അമ്പതിൽപരം തൊഴിലാളികളെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. എട്ട് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. അഗ്രി ബിസിനസ്,എഫ്എംസിജി വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റ് അടക്കമുള്ള പദവികളിൽപ്പെട്ടവർ ഇതിലുണ്ടെന്നാണ് വിവരം. രാജ്യത്തെ ഏറ്റവും വലിയ വെയർഹൗസ് ആയ മുംബൈയിലെ ഫുൾഫിൽമെന്റ് സെന്റർ അടച്ചുപൂട്ടാനും വാൾമാർട്ട് നീക്കം തുടങ്ങിയിട്ടുണ്ട്.

രാജ്യത്തെ എല്ലാ പുതിയ സ്റ്റോർ വിപുലീകരണങ്ങളും നിർത്തിയേക്കും. പുതിയ സ്റ്റോർ ലൊക്കേഷനുകളുടെ ഉത്തരവാദിത്തമുള്ള റിയൽ എസ്റ്റേറ്റ് ടീമിനെയും പിരിച്ചുവിട്ടിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ വാൾമാർട്ട് ഇന്ത്യയിലെ സേവനം അവസാനിപ്പിച്ച് പടിയിറങ്ങിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയുടെ ഘടന മാറ്റുന്നതിനും കൂടുതൽ ഫലപ്രദമായി വിപണനം നടത്തുന്നതിനുമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് വാൾമാർട്ട് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ക്രിഷ് അയ്യർ പറഞ്ഞു.

ഏപ്രിലിൽ ഇനിയും ജീവനക്കാരെ പിരിച്ചുവിടുമെന്ന വാർത്ത ക്രിഷ് അയ്യർ നിഷേധിച്ചു. ഇന്ത്യൻ മാർക്കറ്റിൽ കടുത്ത മത്സരം നേരിടേണ്ടി വരുന്നത് വാൾമാർട്ടിന്റെ ബിസിനസിനെ കാര്യമായി ബാധിച്ചിരുന്നു. ഇതിന് പുറമെ, അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആമസോണും ശതകോടീശ്വരൻ മുകേഷ് അംബാനിയും ഇന്ത്യയുടെ റീട്ടെയിൽ മേഖലയിലേക്ക് കണ്ണുവെച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ ഇന്റർനെറ്റ് അടക്കമുള്ള സേവനങ്ങൾക്ക് അടിക്കടിയുണ്ടാകുന്ന നിരോധനവും മറ്റും ഓൺലൈൻ അടക്കമുള്ള വ്യാപാരങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്

അമേരിക്കയിലെ ബെന്റൺവില്ലെ, അർക്കൻസാസ് ആസ്ഥാനമായുള്ള കമ്പനി ഇന്ത്യയിൽ നേരിട്ടുള്ള കച്ചവടത്തിൽ ഭാവി കാണുന്നില്ലെന്നും ഇത്തിന്റെ ഭാഗമായി കമ്പനി 2018 ൽ 16 ബില്യൺ ഡോളറിന് വാങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമ് ഫ്ലിപ്കാർട്ടുമായി ലയിപ്പിക്കാനോ അവർക്കു വിൽക്കാനോ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.പ്രാദേശിക സ്റ്റോർ ഉടമകളെ സംരക്ഷിക്കുന്നതിനായി ആഗോള ഉപഭോക്തൃ ബ്രാൻഡുകൾക്ക് ഇന്ത്യൻ സർക്കാർ ആവർത്തിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലെ ഒരു ദശാബ്ദക്കാലത്തെ പോരാട്ടത്തിന് ശേഷം ആഗോള 'സൂപ്പർമാർക്കറ്റ്' ഭീമന്മാരായ വാൾമാർട്ട് ഇന്ത്യയിൽ നിന്നും പടിയിറങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP