Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരടിലെ നിരോധനാജ്ഞ ലംഘിച്ചു; മാതൃഭൂമിയിലെ മാധ്യമപ്രവർത്തകർക്കെതിരെ കേസ് എടുത്ത് പൊലീസ്; എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങൾ പിടിച്ച് ബിജു പങ്കജ് പുലിവാലു പിടിക്കുമ്പോൾ

മരടിലെ നിരോധനാജ്ഞ ലംഘിച്ചു; മാതൃഭൂമിയിലെ മാധ്യമപ്രവർത്തകർക്കെതിരെ കേസ് എടുത്ത് പൊലീസ്; എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങൾ പിടിച്ച് ബിജു പങ്കജ് പുലിവാലു പിടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തീരപ്രദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ പൊളിക്കുന്നതിനിടെ നിരോധനാജ്ഞ ലംഘിച്ച മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ ബിജു പങ്കജ്, ക്യാമറാമാൻ ബിനു തോമസ് എന്നിവർക്കെതിരെയാണ് കേസ്.

പനങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് നടപടി. ഉന്നതഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിച്ചതിനെതിരെ ഐ.പി.സി 188 പ്രകാരമാണ് കേസ്.

ശനിയാഴ്ച എച്ച്ടുഒ ഫ്‌ളാറ്റ്, ആൽഫ സെറീൻ ഇരട്ട സമുച്ചങ്ങൾ എന്നിവ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നത് സമീപത്തെ കെട്ടിടത്തിന്റെ കക്കൂസിൽ ഒളിച്ചിരുന്നാണ് ഇവർ റിപ്പോർട്ട് ചെയ്തത്. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് മാധ്യമപ്രവർത്തകർ കെട്ടിടത്തിൽ കയറിയത്. ഇക്കാര്യം ഇവർ തന്നെയാണ് വാർത്തയിലൂടെ പുറത്തറിയിച്ചതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP