Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതിയെ ന്യായീകരിക്കാൻ ഇറങ്ങിയവർക്ക് ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവുന്നില്ല; നാട്ടുകാരുടെ ബഹിഷ്‌കരണം കൂടി ആയതോടെ കലിപൂണ്ട പ്രവർത്തകർ ഉയരുന്നത് വർഗ്ഗീയ വിഷം ചീന്തുന്ന മുദ്രാവാക്യങ്ങൾ; പള്ളികൾ പൊളിച്ച് നാടു കടത്തുമെന്ന മുദ്രാവാക്യം ഉയർന്നതോടെ വിശദീകരണം കെങ്കേമമായെന്ന് വിമർശകർ; അറിയാത്തവർ ഈ പണിക്കിറങ്ങരുതെന്ന് താക്കീത് നൽകി ആർഎസ്എസ് നേതൃത്വവും; പൗരത്വ വിഷയത്തിൽ മുഖം നഷ്ടപ്പെട്ട് കേരളാ ബിജെപി

പൗരത്വ ഭേദഗതിയെ ന്യായീകരിക്കാൻ ഇറങ്ങിയവർക്ക് ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവുന്നില്ല; നാട്ടുകാരുടെ ബഹിഷ്‌കരണം കൂടി ആയതോടെ കലിപൂണ്ട പ്രവർത്തകർ ഉയരുന്നത് വർഗ്ഗീയ വിഷം ചീന്തുന്ന മുദ്രാവാക്യങ്ങൾ; പള്ളികൾ പൊളിച്ച് നാടു കടത്തുമെന്ന മുദ്രാവാക്യം ഉയർന്നതോടെ വിശദീകരണം കെങ്കേമമായെന്ന് വിമർശകർ; അറിയാത്തവർ ഈ പണിക്കിറങ്ങരുതെന്ന് താക്കീത് നൽകി ആർഎസ്എസ് നേതൃത്വവും; പൗരത്വ വിഷയത്തിൽ മുഖം നഷ്ടപ്പെട്ട് കേരളാ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിരോധം തീർക്കാനിറങ്ങിയ കേരളത്തിലെ ബിജെപിയെ വെട്ടിലാക്കി പുതിയ വിവാദങ്ങൾ. മുസ്ലിം സമുദായത്തെ പരസ്യമായി വെല്ലുവിളിക്കും വിധത്തിൽ മുദ്രാവാക്യം ഉയരുന്നതാണ് ഇതിന് കാരണം. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യാക്കാരായ ആർക്കും പ്രശ്‌നമുണ്ടാകില്ലെന്ന് വിശദീകരിക്കാനായിരുന്നു പൗരത്വ പ്രതിഷേധത്തിനെതിരെ ബിജെപി യോഗങ്ങൾക്ക് ഇറങ്ങിയത്. എന്നാൽ യോഗങ്ങളിൽ ഉയരുന്നത് മുസ്ലിം വിരുദ്ധ പരാമർശങ്ങലാണ്. കുറ്റ്യാടിയിലും മറ്റും നടന്ന റാലിയും യോഗവും മുസ്ലിം വിരുദ്ധതയ്ക്ക് തെളിവായി. പള്ളികൾ പൊളിച്ച് മുസ്ലിം സമുദായത്തെ നാടു കടത്തുമെന്ന മുദ്രാവാക്യമാണ് ഈ റാലിയിൽ ഉയർന്നത്.

എന്താണോ ബിജെപി ജനങ്ങളോട് പറയാൻ ആഗ്രഹിച്ചത് അതിന് വിരുദ്ധമായവയാണ് ഉയരുന്നത്. പൗരത്വ ഭേദഗതിയെ ന്യായീകരിക്കാൻ ഇറങ്ങിയവർക്ക് ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവുന്നില്ലെന്നതാണ് ഇതിന് കാരണം. വിഷയത്തെ സമഗ്രമായി പഠിക്കാതെ ജനങ്ങളെ സമീപിക്കുന്നതാണ് ഇതിന് കാരണം. ഉത്തരം പറയാനാകാത്തതിനൊപ്പം നാട്ടുകാരുടെ ബഹിഷ്‌കരണം കൂടി ആയതോടെ കലിപൂണ്ട പ്രവർത്തകർ ഉയരുന്നത് വർഗ്ഗീയ വിഷം ചീന്തുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് ബിജെപിയെ വെട്ടിലാക്കുന്നുണ്ട്. പള്ളികൾ പൊളിച്ച് നാടു കടത്തുമെന്ന മുദ്രാവാക്യം ഉയർന്നതോടെ വിശദീകരണം കെങ്കേമമായെന്ന് കളിയാക്കി ബിജെപി വിമർശകരും രംഗത്ത് വന്നു. ഇതോടെ അറിയാത്തവർ ഈ പണിക്കിറങ്ങരുതെന്ന് താക്കീത് നൽകി ആർഎസ്എസ് നേതൃത്വവും വിഷയത്തിൽ ഇടപെടുകയാണ്.

പൗരത്വനിയമം പ്രചരിപ്പിക്കാനും എതിർ നീക്കങ്ങൾക്കു തടയിടാനും ലക്ഷ്യമിട്ടുള്ള പരിപാടികളിൽ പ്രവർത്തകർ ആളുകളുമായി തർക്കത്തിന് നിൽക്കരുതെന്ന് ആർഎസ്എസ് നിർദ്ദേശിക്കുന്നത് ഈ സാഹചര്യത്തിലാണ്. അനാവശ്യ തർക്കങ്ങൾ ചിലയിടങ്ങളിൽ പ്രശ്‌നങ്ങളിൽ കലാശിച്ചതിനെ തുടർന്നാണ് ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾക്ക് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം ജില്ലാതലങ്ങളിൽ മുഴുവൻ പരിവാർ സംഘടനാ നേതാക്കളുടെ സംയുക്ത യോഗം വിളിച്ചുകൂട്ടി പ്രചാരപരിപാടികൾക്കു കർശന നിർദ്ദേശമാണ് ആർഎസ്എസ് നൽകിയത്. കുറ്റ്യാടിയിൽ നിന്നും ഉയർന്ന മുദ്രാവാക്യങ്ങൾ എല്ലാ സീമയും ലംഘിച്ചു. കേരളത്തിൽ പലയിടത്തും ഇത്തരം ന്യൂനപക്ഷ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരുന്നു, ഇത് അംഗീകരിക്കാനാവില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

നിയമം നടപ്പാക്കുന്നതിൽനിന്നു പിന്നോട്ടില്ലെന്നു നേതാക്കൾ വ്യക്തമാക്കി. ന്യൂനപക്ഷ വോട്ടുബാങ്ക് നഷ്ടപ്പെടുമെന്ന ആശങ്കയാണു നിയമത്തിനെതിരെ കോൺഗ്രസ്, ഇടതു പാർട്ടികൾ അണിനിരക്കാൻ കാരണം. ഇന്ത്യയിലുള്ള മുഴുവൻ ഇസ്‌ലാം മതവിഭാഗത്തിലുള്ളവരെയും നിയമം അനുസരിച്ചു പുറത്താക്കുമെന്ന് അവർ പ്രചരിപ്പിക്കുന്നത് അതിന്റെ ഭാഗമാണെന്നും ബിജെപി വിലയിരുത്തുന്നു. വസ്തുതകൾ ഇസ്‌ലാം സഹോദരങ്ങളെ കൃത്യമായും വ്യക്തമായും ധരിപ്പിക്കാനാണ് പ്രതിരോധ യോഗങ്ങൾ. അതിൽ മുസ്ലിം വിരുദ്ധത ഉയരുന്നത് ശരിയല്ലെന്നാണ് ആർ എസ് എസിന്റെ നിലപാട്.

വിഷയത്തിൽ ആരുമായും ചർച്ചയ്ക്കും സംവാദത്തിനും തയാറാണ്. അതിൽ പങ്കെടുക്കുന്നവർ നിയമത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും വ്യക്തമായി പഠിക്കണം. വൈകാരികമായല്ല, വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം വിഷയം അവതരിപ്പിക്കേണ്ടത്. മുതിർന്ന നേതാക്കൾ വരെ ചാനലുകളിൽ നിയമത്തെക്കുറിച്ചു പറയാതെ രാഷ്ട്രീയം മാത്രം പറഞ്ഞു സമയം കളയുന്നതു സംഘടനയ്ക്കുള്ളിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. നേതാക്കൾ തെറ്റായ സന്ദേശം നൽകുന്നതായും വിമർശനം ഉയർന്നു. ബിജെപി നേതൃത്വത്തിൽ ബൂത്തുതലത്തിൽ വീടുകൾതോറുമുള്ള സന്ദർശനവും നിയമത്തെക്കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്യലും പ്രാദേശിക തലത്തിൽ സമ്മേളനങ്ങളും നടത്തി. മഹാസമ്പർക്കവും നടന്നു. പിന്നാലെയാണ് ആർഎസ്എസിന്റെ രംഗപ്രവേശം.

പഞ്ചായത്ത് തലത്തിൽ ജനജാഗരണ സമിതികൾ രൂപീകരിച്ചു റാലികളും പൊതുയോഗങ്ങളും നടത്താനാണു സംഘടനയുടെ തീരുമാനം. എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരുമായും ആശയസംവാദം നടത്താനാണു പ്രവർത്തകർക്കുള്ള നിർദ്ദേശം. അതിനിടെ ആനാവശ്യ തർക്കം ഉണ്ടാക്കുന്നത് അച്ചടക്കലംഘനമാണ്. സമ്പർക്കത്തിന്റെ ഫോട്ടോ മറുപക്ഷത്തുള്ളവരുടെ അനുമതിയോടെ മാത്രമേ എടുക്കാവൂ. ഒരു കാരണവശാലും പ്രകോപനം ഉണ്ടാക്കരുതെന്നും ആർഎസ്എസ് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP