Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കായിക മത്സരത്തിനിടെ ജാവലിൻ തലയോട്ടിയിൽ തുളച്ചു കയറി: ആറാം ക്ലാസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

കായിക മത്സരത്തിനിടെ ജാവലിൻ തലയോട്ടിയിൽ തുളച്ചു കയറി: ആറാം ക്ലാസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഹൗറ:  ജാവലിൻ തലയോട്ടിയിൽ തുളച്ചുകയറി വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ തുടരുന്നു. പശ്ചിമ ബംഗാളിലെ ഹൗറയിൽ നടന്ന സ്പോർട്ട്സ് മീറ്റിലാണ് അപകടം നടന്നത്. ജാവലിൻ ത്രോ നടന്നിരുന്ന ഗ്രൗണ്ടിൽ ഒരു വശത്ത് നിൽക്കുകയായിരുന്നു ആറാം ക്ലാസ് വിദ്യാർത്ഥി. ജാവലിൻ ലക്ഷ്യം തെറ്റി കുട്ടിയുടെ തലയിൽ തുളച്ചുകയറുകയായിരുന്നു. കുട്ടിയെ ഉടൻ എസ്എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

ജാവലിൻ പുറത്തെടുത്തുവെങ്കിലും കുട്ടി നിലവിൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി വിവരം. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അപകടത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.    

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP