Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം; പണം സ്വീകരിക്കുന്ന ട്രാക്ക് ഇനി ഒന്നു മാത്രം: തദ്ദേശവാസികൾക്ക് സൗജന്യപാസ് നൽകുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത; യാതൊരു ഇളവും അനുവദിക്കില്ലെന്ന് ദേശീയപാത അഥോറിറ്റി

രാജ്യത്തെ ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം; പണം സ്വീകരിക്കുന്ന ട്രാക്ക് ഇനി ഒന്നു മാത്രം: തദ്ദേശവാസികൾക്ക് സൗജന്യപാസ് നൽകുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത; യാതൊരു ഇളവും അനുവദിക്കില്ലെന്ന് ദേശീയപാത അഥോറിറ്റി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:  രാജ്യത്തെ ടോൾപ്ലാസകളിൽ ഫാസ്ടാഗ് സംവിധാനം നാളെ മുതൽ നടപ്പാക്കും. സർക്കാറിന്റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പലവട്ടം മാറ്റിവെച്ച ശേഷമാണ് ഫാസ് ടാഗ് സംവിധാനം നാളെ മുതൽ നടപ്പിലാക്കി തുടങ്ങുന്നത്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ലെന്ന് ദേശീയപാത അഥോറിറ്റിയും വ്യക്തമാക്കി. അതേസമയം തദ്ദേശവാസികൾക്ക് സൗജന്യപാസ് നൽകുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ടോൾ പ്ലാസകളിൽ ബുധനാഴ്ച മുതൽ ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് നിർബന്ധമാക്കിയിരിക്കുന്നത്. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ ഈ ഒറ്റവരിയിൽ പോകേണ്ടി വരും. പാലിയേക്കര ടോൾ പ്ലാസയിൽ ഒരു വശത്തേയ്ക്ക് ആറ് ട്രാക്കുകളാണ് ഉള്ളത്. നാളെ മുതൽ അഞ്ചു ട്രാക്കുകളിലും ഫാസ്ടാഗ് കാർഡുണ്ടെങ്കിലേ കടന്നു പോകാൻ കഴിയൂ. നേരിട്ട് പണം കൈപ്പറ്റുന്ന ട്രാക്ക് ഒന്നു മാത്രമായിരിക്കുമെന്ന് സൂചനയുണ്ട്. മറ്റ് ഗേറ്റുകളിലൂടെ ഇവർ പ്രവേശിച്ചാൽ ഇരട്ടി തുക നൽകേണ്ടി വരും. ഇരുവശത്തേകകുമുള്ള യാത്രക്ക് ഫാസ്ടാഗ് ഉള്ളവർക്ക് 105 രൂപയാണെങ്കിൽ ഇവർ 210 രൂപ നൽകേണ്ടിവരും.ഇതിൽ യാതൊരു ഇളവും നൽകില്ലെന്ന് ദേശീയ പാത അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

പാലിയേക്കര ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള 43000ത്തിൽ 12000 വാഹനങ്ങൾക്ക് മാത്രമെ സൗജന്യ ഫാസ്ടാഗ് അനുവദിച്ചിട്ടുള്ളൂ. തദ്ദേശവാസികളുടെ സൗജന്യപാസ് നിർത്തലാക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ തങ്ങൾക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ടോൾ കമ്പനി അധികൃതർ പറയുന്നത്.

സർക്കാറിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ടോൾ വിരുദ്ധമുന്നണിയുടെ തീരുമാനം. ടോൾ പ്ലാസകളിൽ ഒരു ഗേറ്റ് മാത്രം തുറന്നു കൊടുക്കുമ്പോൾ വലിയ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് സംഘർഷത്തിന് ഇടയാക്കുമെന്ന ആശങ്കയും സജീവമാണെന്നുള്ള കാര്യത്തിൽ തർക്കമില്ല. ഡിസംബർ 15 മുതൽ ഫാസ്ടാഗ് നിർബന്ധമാക്കാനായിരുന്നു നേരത്തെ നിശ്ചയിരിക്കുന്നത്. വ്യാപകമായ പരാതിയെ തുടർന്നു ഒരു മാസം കൂടി നീട്ടിനൽകുകയായിരുന്നു. എന്നാൽ ഇനി ഈ കാര്യത്തിൽ ഇളവ് പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്.

തിരക്കിട്ട് ഫാസ്ടാഗ് നടപ്പാക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കെ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പു മാത്രമാണ് ഇക്കാര്യത്തിൽ ദേശീയപാതാ അഥോറിറ്റി നൽകുന്നത്. ഏത് ടോൾ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്.

വാഹനങ്ങളിൽ ഒട്ടിക്കുന്ന ഒരു റേഡിയോ ഫ്രീക്വന്സി ഐഡന്റിഫിക്കേഷൻ സ്റ്റിക്കറാണിത്. വിൻഡ് സ്‌ക്രീനിൽ ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോൾ പ്ലാസയിലൂടെ കടന്നു പോകുമ്പോൾ തനിയെ ടോൾ ശേഖരിക്കപ്പെടുന്നു. വാഹനം നിർത്തി ടോൾ കൊടുക്കേണ്ട ആവശ്യമില്ല. ടോൾ പ്ലാസയിലെ സംവിധാനം ഇലക്ട്രോമാഗ്നെറ്റിക് ഫ്രീക്വൻസി ഉപയോഗിച്ച് വണ്ടിയുടെ വിവരവും, പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് പൈസയും എടുക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP